Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാർ കലിപ്പ് തീർക്കാൻ ഒരുത്തനെ ഉരുട്ടി കൊന്നിട്ട് അതിന്റെ നഷ്ടം തീർക്കാൻ എന്റെയും നിങ്ങളുടെയും വിയർപ്പു വഴി നേടിയ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കുമ്പോൾ കാശു കൊടുത്തവൻ ശപിച്ചാൽ കുറ്റം പറയാൻ ഒക്കുമോ? ഇഷ്ടക്കാരുടെ അണ്ണാക്കിൽ തിരുകാൻ മിസ്റ്റർ പിണറായി താങ്കൾ ബക്കറ്റ് പിരിവു നടത്തുന്നതാണ് ഉചിതം; കേരളം പുനർനിർമ്മിക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാൻ എന്തുകൊണ്ടാണ് പിണറയി വിസമ്മതിച്ചത് എന്ന് ചോദിച്ചവർക്കു ഉത്തരം ലഭിക്കുമ്പോൾ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

പൊലീസുകാർ കലിപ്പ് തീർക്കാൻ ഒരുത്തനെ ഉരുട്ടി കൊന്നിട്ട് അതിന്റെ നഷ്ടം തീർക്കാൻ എന്റെയും നിങ്ങളുടെയും വിയർപ്പു വഴി നേടിയ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിക്കുമ്പോൾ കാശു കൊടുത്തവൻ ശപിച്ചാൽ കുറ്റം പറയാൻ ഒക്കുമോ? ഇഷ്ടക്കാരുടെ അണ്ണാക്കിൽ തിരുകാൻ മിസ്റ്റർ പിണറായി താങ്കൾ ബക്കറ്റ് പിരിവു നടത്തുന്നതാണ് ഉചിതം; കേരളം പുനർനിർമ്മിക്കാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാൻ എന്തുകൊണ്ടാണ് പിണറയി വിസമ്മതിച്ചത് എന്ന് ചോദിച്ചവർക്കു ഉത്തരം ലഭിക്കുമ്പോൾ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നത് എന്തെങ്കിലും യുക്തിയുള്ള കാര്യമാണ് എന്ന് മലയാളികൾ ഒരുപാട് തവണ ചർച്ച ചെയ്തതാണ്. കഴിഞ്ഞ പ്രളയ ദുരിതാശ്വാസ സമയത്ത് ലോകമെമ്പാടുമുള്ള മലയാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് നാട് പുനർനിർമ്മിക്കുന്നതിന് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ്. അന്ന് ആ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കുമ്പോൾ ഇത് സുധാര്യമാണോ എന്ന സംശയം ആദ്യം മുതൽ ഒരു ചെറിയ സൂചന പങ്കുവെച്ച എന്നെ ചുറ്റും കൂടി അക്രമിച്ചത് അനേകം പേർ ആണ്.

പിൽകാലത്ത് പ്രളയദുരിതാശ്വാസ കാലത്തെ സംഭവങ്ങളെ കുറിച്ച് വാർത്തകളും വീഡിയോകളും ചെയ്യുമ്പോൾ കമന്റ് ബോക്‌സിൽ എത്തി ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞ ആളല്ലേ എന്ന് ചോദിച്ചവരുണ്ട്. ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിരുന്നില്ല. പക്ഷേ അ്ക്കൗണ്ടബിളിറ്റി ഒരു പ്രശ്‌നമാണ് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. കേരളത്തെ പുനർ നിർമ്മിപ്പിക്കാനെന്ന് പറഞ്ഞ് ഹൃദയം കൊണ്ട് കണ്ണീരൊഴുക്കി ലോകമെമ്പാടുമുള്ള മലയാളികൾ പണം അയച്ച് കൊടുക്കുമ്പോൾ ആ പണം കേരളത്തെ പുനർ നിർമ്മിക്കണമെന്നും പ്രളയത്തിൽ കണ്ണീരൊഴുക്കുന്നവർക്കും വേണ്ടി മാത്രം ഉപയോഗിക്കണമെന്നും ഉറപ്പ് വരുത്താൻ എന്തുണ്ട് എന്നതായിരുന്നു ചോദ്യം. എന്നാൽ ഞാനാണ് മുഖ്യമന്ത്രി, എന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്ന പണം ഞാൻ ദുരുപയോഗം ചെയ്യും എന്ന് കരുതുന്നവർ പണം തരേണ്ടതില്ലെന്ന് അഹങ്കാരം കലർന്ന ഒരു നിലപാടായിരുന്നു മുഖ്യമന്ത്രി എടുത്തത്.

എന്നാൽ പ്രളയം കഴിഞ്ഞ് ഏതാണ്ട് ഒരു വർഷം കഴിയുമ്പോൾ വ്യക്തമാവുകയാണ് മുഖ്യമന്ത്രി പാവപ്പെട്ട മലയാളികളെ ഒരു പരിധിവരെ വഞ്ചിക്കുകയാണ് എന്ന്. മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ളവർക്കും മുഖ്യമന്ത്രിയുടെ പാർട്ടിക്കാർക്കും പൊലീസിന് വീഴ്ച പറ്റിയതിന്റെയും ഒക്കെ പ്രതിഫലമായിട്ട് കൊടുക്കുന്നത് ഈ ഫണ്ടാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. ഏറ്റവുമൊടുവിൽ കട്ടപ്പനയിൽ പൊലീസ് ക്രൂരതയിൽ ഉരുട്ടി കൊല ചെയ്യപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് കൊടുത്ത 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്നാണ് എന്ന് വ്യക്തമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ പോലും ഞെട്ടൽ പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിന് മുൻപ് ഇത്തരം നടുക്കുന്ന ഫണ്ട് വിതരണത്തിന്റെ കഥ നമ്മൾ മുൻപും കേട്ടിട്ടുണ്ട്.

25 ലക്ഷം രൂപ ദുരിദാശ്വാസ നിധിയിൽ നിന്ന് സംഭാവന നൽകിയ അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ ഒരു എംഎൽഎ പോലും ആയിരുന്നില്ല. നേരെ മറിച്ച് ഭരണകക്ഷിയുടെ ഘടകകഷിയായ ഒരു പാർട്ടിയുടെ അധ്യക്ഷൻ ആയത്‌കൊണ്ട് മാത്രമാണ്. ചെങ്ങന്നൂരിലെ അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായർ മരിച്ച് പോയപ്പോൾ അദ്ദേഹത്തിന്റെ മകന് ജോലി കൊടുക്കുക മാത്രമല്ല കുടുബത്തിന്റെ സാമ്പത്തിക ബാധ്യതകളും ബാങ്ക് ലോണുകളും എഴുതി തള്ളുന്നതിന് പണം കൊടുത്തത് മുഖ്യമന്ത്രിയുടെ ദുരിസ്വാസ നിധിയിൽ നിന്നാണ്. ഇതിനെക്കാൾ ഞെട്ടിക്കുന്നത് പാർട്ടി സെക്രട്ടറിക്ക് അകമ്പടി പോയ പൊലീസുകാരന് അപകടം പറ്റിയപ്പോൾ അയാളുടെ ചിക്ത്‌സയ്ക്കും ആ കുടുംബത്തിന്റെ സഹായത്തിന് പണം നൽകിയതിനും ലക്ഷക്കണക്കിന് രൂപ ഈ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ഉപയോഗിച്ചു. ഈ വിഷമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP