Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

130 കോടി ഇന്ത്യാക്കാരുടെയും നെഞ്ചിലേക്ക് മോഹത്തിന്റെ പക്ഷിയെ പറപ്പിച്ച വിട്ടിരിക്കുകയാണ് അമിത്ഷായും രാജ്‌നാഥ് സിങും; പറഞ്ഞാൽ എന്തു വേണമെങ്കിലും ചെയ്യാമെന്ന് സൈന്യാധിപൻ കൂടി പറയുമ്പോൾ തളിർക്കുന്നത് അസാധ്യമായൊരു സ്വപ്നമാണ്..ലോകത്തെ ഏറ്റവും സുന്ദരമായ കശ്മീർ മണ്ണിൽ വരും തലമുറ അവധി ആഘോഷിക്കുന്ന നാളുകൾ കാത്തിരിക്കുമ്പോൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

130 കോടി ഇന്ത്യാക്കാരുടെയും നെഞ്ചിലേക്ക് മോഹത്തിന്റെ പക്ഷിയെ പറപ്പിച്ച വിട്ടിരിക്കുകയാണ് അമിത്ഷായും രാജ്‌നാഥ് സിങും; പറഞ്ഞാൽ എന്തു വേണമെങ്കിലും ചെയ്യാമെന്ന് സൈന്യാധിപൻ കൂടി പറയുമ്പോൾ തളിർക്കുന്നത് അസാധ്യമായൊരു സ്വപ്നമാണ്..ലോകത്തെ ഏറ്റവും സുന്ദരമായ കശ്മീർ മണ്ണിൽ വരും തലമുറ അവധി ആഘോഷിക്കുന്ന നാളുകൾ കാത്തിരിക്കുമ്പോൾ- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

130 കോടിഇന്ത്യക്കാരുടേയും ഒരു സ്വപ്‌നമാണ് കാശ്മീർ ഒരിക്കലെങ്കിലും ഒന്ന് സഞ്ചരിക്കുക എന്നത്. എന്നാൽ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും കാശ്മീരിൽ പോയിട്ടില്ല. അതിന് പല കാരണങ്ങൾ ഉണ്ട്. ഒന്ന് കാശ്മീർ എന്നും ഒരു പ്രശ്‌നബാധ്യത പ്രദേശമായതുകൊണ്ട് തന്നെ ഊരുറപ്പിച്ച് അവിടേക്ക് പോകാൻ പറ്റുമോ എന്ന ഭയമാണ് പ്രധാനപ്പെട്ടത്. അനേകം തീവ്രവാദികൾ ഏത് സാധാരണക്കാരനേയും ഏത് നിമിഷം വേണമെങ്കിലും തട്ടിക്കൊണ്ട് പോകാവുന്ന ഒരു സാഹചര്യം അവിടെ നിലനിൽക്കുന്നു എന്നത് തന്നെയാണ് അങ്ങനെ ഒരു ഭയത്തിന് കാരണം. രണ്ട് കാശ്മീരിന് പുറത്തുള്ള ഒരു ഇന്ത്യക്കാരന് അവിടെ ചെന്ന് സിഥിര താമസമാക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.

കാശ്മീരികൾക്ക് മാത്രമുള്ളതാണ് ആ നാട്. കാശ്മീരിലെ ഒരു സ്ത്രീയെ പുറത്ത് നിന്ന് ഉള്ള ഒരു വ്യക്തി വിവാഹം കഴിച്ചാൽ പോലും ആ സ്ത്രീക്ക് നമ്മുടെ രാജ്യത്തെ സംസ്ഥാനമായ കാശ്മീരിൽ സ്ഥിരമായി താമസിക്കുന്നതിനുള്ള അവസരം ഇല്ലാത്ത അവസ്ഥയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പോലും കാശ്മീരിനെ അടിസ്ഥാനമാക്കി ഉള്ളത് ാണ്. നൂറുകണക്കിന് ഇന്ത്യൻ പട്ടാളക്കാരുടേയും ആയിരക്കണക്കിന് പാക് പട്ടാളക്കാരുടേയും ജീവനെടുത്തു എന്ന് മാത്രമല്ല. ഇരു രാജ്യങ്ങളുടേയും പ്രതിരോധ ബജറ്റിലെ മഹാഭൂരിപക്ഷവും ഈ നാട് സംരക്ഷിക്കുന്നതിന് വേണ്ടി ചിലവഴിക്കുന്നു.അതേസമയം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ് കാശ്മീർ. സുന്ദരമായ നദികളും സുമ്പരമായ തടാകങ്ങളും സുന്ദരമായ മല നിരകളും ഒക്കെ ചേർന്നാൽ ഈ നാട്ടിലെ മഞ്ഞുകാലം എന്നും മഞ്ഞുള്ള സായിപ്പന്മാർക്ക് പോലും ഒരു സ്വപ്‌നാമാണ്.

നിർഭാഗ്യവശാൽ ചുട്ടുപൊള്ളുന്ന ഈ കാലവസ്ഥയിൽ കഴിയുന്ന നമുക്ക് പോലും കാശ്മീരിലെ മഞ്ഞും തണുപ്പും അനുഭവിക്കാൻ കഴിയുന്നില്ല. എന്താണ് കാശ്മീരിന്റെ അടിസ്ഥാന പ്രശ്‌നം എന്ന് പോലും ഇന്ത്യക്കാർക്ക് ഭൂരിഭാഗത്തിനും അറിയില്ല എന്നതാണ് വാസ്തവം. ഭീകരവാദികൾ അരങ്ങ് വാഴുന്നു എന്ന് മാത്രം നമുക്ക് അറിയാം. മറ്റൊന്ന് കൂടി നമുക്ക് അറിയാം. ഇന്ത്യയുടെ ഭൂപടം നമ്മൾ വരക്കുമ്പോൾ കാണുന്നതല്ല വിദേശ രാജ്യങ്ങളായ അമേരിക്ക.ും ബ്രിട്ടനും ഒന്നും വരയ്ക്കുമ്പോൾ കാണുന്നത്. ആ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകർ നമ്മുടെ നാട്ടിൽ മാത്രം നമുക്ക് ഒരു ഭൂപടം സമ്മാനിക്കുകയും നാടിന് പുറത്ത് കാശ്മീരിന്റെ സിംഹഭാഗവും ഒഴിവാക്കി വരയ്ക്കുന്ന വിചിത്രമായ വസ്തുത തന്നെ ഉണ്ട്.

എന്നാൽ നമ്മുടെ രാജ്യത്തെ ഏതെങ്കിലും ഒരു പൗരൻ അത്തരത്തിൽ വരച്ചാൽ അവനെ ജയിലിൽ അടയ്ക്കാനും രാജ്യത്തെ നിയമം അനുശാസിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോളാണ് നമ്മുടെ രാജ്യത്ത് അധികാരത്തിൽ വന്ന മോദി സർക്കാർ ചില സ്വപനങ്ങൾ നമ്മുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് നൽകുന്നത്. ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത് നമ്മുടേതെന്ന് ലോകം സമ്മതിക്കുന്ന നമുക്ക് അറിയാവുന്ന നമ്മുടെ കാശ്മീരിലെ അസമാധാന അന്തരീക്ഷവും യുദ്ധവും അവസാനിപ്പിക്കുകയും ഏത് ഒരു ഇന്ത്യക്കാരനും ധൈര്യമായി ഏത് സമയത്തും കയറി ചെല്ലുന്നതിനും സ്ഥിരമായി താമസിക്കുന്നതിനും കഴിയുന്ന സുന്ദരമായ ഒരു ഭാവിയെ കുറിച്ചാണ്.

എന്നാൽ ഇപ്പോൾ അമിത് ഷായിൽ തുടങ്ങി രാജ്‌നാഥ് സിങിലൂടെ ഇന്ത്യൻ സൈനിക മേധാവിയിലെത്തി നിൽക്കുന്നവർ നൽകുന്ന വാഗ്ദാനം നമ്മുടെ കാശ്മീരിൽ മാത്രമല്ല. നമുക്ക് അവകാശപ്പെട്ടതും എന്നാൽ പാക്കിസ്ഥാൻ കൈവശം വച്ചിരിക്കുന്നതുമായ കാശ്മീരിലും ഏതൊരു ഇന്ത്യക്കാരനും യാത്ര ചെയ്യാനും താമസിക്കാനും പറ്റുന്ന സാഹചര്യം സൃഷ്ടിക്കും എന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്ഡസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP