അതിഭയാനകമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കോൺഗ്രസ്സ് പാർട്ടി ഏത് നിമിഷവും മുങ്ങിത്താഴുമെന്ന് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികളല്ലേ..കപ്പിത്താൻ ഇല്ലാത്ത കോൺഗ്രസ് കപ്പലിനെ കരയ്ക്കടുപ്പിക്കേണ്ട ബാധ്യത ആരുടെയാണ്? ശശി തരൂരിനെ പോലുള്ളവരുടെ ഭാഷ മനസ്സിലാക്കാതെ പോകുമ്പോൾ ഇല്ലാതാവുന്നത് ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയല്ലേ...
September 10, 2019 | 07:34 PM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം; ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്താണ് കോൺഗ്രസിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് കോൺഗ്രസുകാർക്കോ കോൺഗ്രസ് നേതൃത്വത്തിനോ ഇതും വരെയും പിടികിട്ടിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ബിജെപിയെയും മോദിയെയും അന്തമായി എതിർക്കുന്ന ഒരാളല്ല ഞാൻ. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് അവരെന്നും അവരുടെ ഭരണമികവുകൊണ്ട് രാഷട്രീയ തന്ത്രം കൊണ്ടുമാണ് അവർ അധികാരത്തിൽ എത്തിയതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പലരും കരുതുന്നതുപോലെ ഓടുപൊളിച്ചാണ് അവർ അധികാരത്തിലെത്തിയത് എന്നു വിശ്വസിക്കുന്നവരോട് ഒപ്പമല്ല ഞാൻ.
വോട്ടിങ് മെഷ്യനുകളെ പഴിച്ചുകൊണ്ട് മോദിയുടെയും അമിത്ഷായുടെയും തിളക്കം കുറച്ചു കാണാൻ ശ്രമിക്കുന്നവരോട് എനിക്ക് പുച്ഛം മാത്രമാണ് ഉള്ളത്. പക്ഷേ ഇന്ത്യൻ ജനാധിപത്യത്തിൽ അത്യാവശ്യം വേണ്ട കോൺഗ്രസ് പാർട്ടിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതെന്റെ ഉറക്കം കെടുത്തുന്നുണ്ട്. കാരണം ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഏകാധിപത്യത്തിലേക്ക് പോയത് ജനാധിപത്യം കൈവിട്ടു കളഞ്ഞത്. ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തെ ചോദ്യം ചെയ്യാൻ ആരും ഇല്ലാത്തതാണ്. നമുക്ക് ഭൂതകാലത്ത് മാത്രമല്ല വർത്തമാന കാലത്തുമുണ്ട് അത്തരം ചരിത്രസാക്ഷ്യങ്ങൾ.
ഏകാധിപത്യത്തിന്റെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട സോവിയറ്റ് യൂണിയന്റെ അവശിഷ്ടമായ റഷ്യയെ ജനാധിപത്യത്തിന്റെ പേരിൽ ഭരിക്കുന്നത് ഒരു ഏകാധിപതിയാണ് എന്നു മറക്കരുത് ലോകത്ത് ഏറ്റവും വലിയ ജനാധിപത്യത്തിന്റെ മാതൃക എന്നു പറയുന്ന അമേരിക്കയെ ഭരിക്കുന്നത് വംശീയതയ്ക്ക് മുൻതൂക്കം നൽകുന്ന ഒരു ഭരണാധികാരിയാണ്. ഒരു പരിധിവരെ അവർക്കൊക്കെ ഏകാധിപതികളുടെ സ്വഭാവ സവിശേഷതകൾ ഉണ്ട് . അതുകൊണ്ടാണ് കോൺഗ്രസിന്റെ തകർച്ച എന്നെ ഭയപ്പെടുത്തുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം സ്വഭാവികമായിരുന്നു. പത്തുകൊല്ലം യുപിഎ ഭരിച്ചു നാട് മുടിച്ചപ്പോൾ ജനതയ്ക്ക് ഉണ്ടായ പ്രതിഷേധം. പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഭരിക്കാൻ ഇറങ്ങിയ കോൺഗ്രസിനെ ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ ജനത മുട്ടുക്കുത്തിച്ച് അടിയന്തരവസ്ഥയുടെ പേരിലായിരുന്നു. ജനങ്ങളുടെ സ്വകാര്യതയും ജനങ്ങളുടെ സ്വരൈ ജീവിതവും സർക്കാർ ബലം പിടിച്ച് ഏറ്റെടുത്തപ്പോൾ ജനങ്ങൾ പ്രതിരോധിച്ചു. കൂടുതൽ കേൾക്കാൻ ഇൻസ്റ്റൻഡ് റെസ്പോൺസ് സന്ദർശിക്കുക.
