Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാമുകനെ സ്വന്തമാക്കാൻ സ്വന്തം ഭർത്താവിനേയും മാതാപിതാക്കളേയും രണ്ട് വയസ്സ് പോലും തികയാത്ത ഒരു കുഞ്ഞിനേയും ബന്ധുവിനേയും ഒക്കെ ക്രൂരമായി കൊന്നത് ഒരു കൂസലുമില്ലാതെ പതിനേഴ് വർഷം ജീവിച്ച ജോളി എന്ന പെണ്ണ് എന്ത് തരം മലയാണ്മയുടെ പ്രതീകമാണ്? ഒടുവിൽ പുറം ലോകം അറിയുമ്പോഴും ഒരു കൂസലുമില്ലാതെ നടന്ന് കുറ്റസമ്മതം നടത്തുന്ന ആ മനസ്സിന് പിന്നിൽ എന്തൊക്കെ രഹസ്യങ്ങൾ കാണും? ഇതുവരെ ഈ വിവരം അറിയാത്ത കേരള പൊലീസിന്റെ സ്ഥിതിയോ എങ്ങനെയാണ് നമ്മൾ ഇങ്ങനെയൊക്കെ ആയി പോയത് ?

കാമുകനെ സ്വന്തമാക്കാൻ സ്വന്തം ഭർത്താവിനേയും മാതാപിതാക്കളേയും രണ്ട് വയസ്സ് പോലും തികയാത്ത ഒരു കുഞ്ഞിനേയും ബന്ധുവിനേയും ഒക്കെ ക്രൂരമായി കൊന്നത്  ഒരു  കൂസലുമില്ലാതെ പതിനേഴ് വർഷം ജീവിച്ച ജോളി എന്ന പെണ്ണ് എന്ത് തരം മലയാണ്മയുടെ പ്രതീകമാണ്? ഒടുവിൽ പുറം ലോകം അറിയുമ്പോഴും ഒരു കൂസലുമില്ലാതെ നടന്ന് കുറ്റസമ്മതം നടത്തുന്ന ആ മനസ്സിന് പിന്നിൽ എന്തൊക്കെ രഹസ്യങ്ങൾ കാണും? ഇതുവരെ ഈ വിവരം അറിയാത്ത കേരള പൊലീസിന്റെ സ്ഥിതിയോ എങ്ങനെയാണ് നമ്മൾ ഇങ്ങനെയൊക്കെ ആയി പോയത് ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; മലയാളിയുടെ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ ചുരുൾകൂടി അഴിഞ്ഞിരിക്കുകായാണ്. കോഴിക്കോട് ജില്ലയിലെ കൂടത്തായിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേർ ഒരേസാഹചര്യത്തിൽ മരിച്ചത്. കൊലപാതക പരമ്പര അവസാനിച്ചിട്ട് ഏതാണ്ട് രണ്ടു വർഷമെ ആയിട്ടുള്ളു. ഒരു കുടുംബം നിശ്ശേഷം ഇല്ലാതായിട്ടും ആ കുറ്റം ചെയ്തവരെ കുറിച്ച് ഒരു അന്വേഷണം നടത്തുന്നത് ഇത്രയും കാലം വൈകിയത് സമൂഹം എന്ന നിലയിൽ നമ്മുടെ ഒരു പരാജയമായി തന്നെ കാണേണ്ടതാണ്.

സംശയാസ്പദമായ രീതിയിൽ ഒരു മരണം ഉണ്ടായാൽ അതിന്റെ പിന്നിലെ സംശയം തീർക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട ഒരു സമൂഹത്തിന്റെയും അതിനെ നയിക്കുന്ന ഒരു ഭരണകൂടത്തിന്റെയും പ്രഥമമായ ബാധ്യതകളിൽപ്പെടും. എന്നിട്ടും ആറു നിഷ്ഠൂര കൊലപാതകങ്ങൾ ഉണ്ടായിട്ടും നമ്മൾ അതേക്കുറിച്ച് ഗൗനിച്ചെ ഇല്ല എന്നുള്ളതാണ് ഏറ്റവും നിരാശകരമായ സംഗതി. മരിച്ചവരൊക്കെയും ഭക്ഷണത്തിന് ശേഷം മരിക്കുന്നു. മരിച്ച ഒരാളുടെ ശരീരത്തിൽ സൈനേഡിന്റെ അംശം കണ്ടെത്തുന്നു.

ബാക്കി മരണത്തെക്കുറിച്ചോക്കെ നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം ഉണ്ടാവുന്നു തുടങ്ങിയ കൊലപാതക സാധ്യതകൾ പരിഗണിക്കാവുന്ന എല്ലാ സവിശേഷതകൾ ഉണ്ടായിട്ടും 17 കൊല്ലം വരെ നമ്മൾ ഇതേക്കുറിച്ച് ആലോചിച്ചെ ഇല്ലാ എന്നു പറയുന്നത് പൊലീസ് എന്ന നിലയിൽ മാത്രമല്ല സമൂഹം എന്ന നിലയിലും മലയാളികൾ ആശങ്കപ്പെടണ്ടതും വേദനിക്കേണ്ടതുമാണ്്. എന്നെ അത്ഭുതപ്പെടുത്തുന്നത് ആ യുവതിയുടെ മുഖഭാവം തന്നെയാണ്. അവരുടെ മുഖഭാവത്തിൽ ഒരു കൂസലും ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്താതിരിക്കുന്നത് എങ്ങനെ.

അവർ ഒരു സ്ത്രീയായതുകൊണ്ടല്ല പ്രത്യുത അവർ ഒരു മനുഷ്യ വർഗ്ഗത്തിൽ പിറന്ന ജന്മം ആയതുകൊണ്ടാണ് ഈ അത്ഭുതം കൂടുന്നത്. 17വർഷം ഇഞ്ചിഞ്ചായി ആറുപേരെ കൊല്ലുകയും അതിൽ ഒരാൾ തന്റെ ഭർത്താവുകയും മറ്റൊരാൾ ഒരു വയസുപോലും തികയാത്ത പിഞ്ചു കുഞ്ഞായിരിക്കുകയും ചെയ്തിട്ടും അൽപ്പം പോലും സൂചന പുറത്തുവരാതെ ഇത്ര ക്രൂരമായി കൊലപാതകം നടത്തി സുഖമായി ജീവിക്കാൻ അവർക്ക് എങ്ങനെയാണ് കഴിഞ്ഞത്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP