Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണ് പിടിക്കാൻ ആണോ അതോ പേടിച്ചാണോ നേതാവ് ഇടയ്ക്കിടെ നാടുവിടുന്നത് എന്ന് ഉത്തരം പറയാനാവാതെ വലയുകയാണ് അണികൾ:ആദർശത്തിന്റെ പേരു പറഞ്ഞ് നടുകടലിലേക്ക് തള്ളിയിട്ടു പോയ മകന്റെ തോന്ന്യാസത്തിന് പകരം ചെയ്യാൻ എത്തിയ അമ്മയ്ക്ക് മുമ്പോട്ട് പോകാനുള്ള ശേഷി ഇല്ലാതായി;കോൺഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാർ സ്വപ്നത്തിന് നേതാക്കൾ തന്നെ കുടപിടിക്കുമ്പോൾ കണ്ണീരൊഴുക്കുന്നത് അനേകായിരം പാവം പ്രവർത്തകർ...ഇൻസ്റ്റന്റ് റെസ്‌പോൺസ്

പെണ്ണ് പിടിക്കാൻ ആണോ അതോ പേടിച്ചാണോ നേതാവ് ഇടയ്ക്കിടെ നാടുവിടുന്നത് എന്ന് ഉത്തരം പറയാനാവാതെ വലയുകയാണ് അണികൾ:ആദർശത്തിന്റെ പേരു പറഞ്ഞ് നടുകടലിലേക്ക് തള്ളിയിട്ടു പോയ മകന്റെ തോന്ന്യാസത്തിന് പകരം ചെയ്യാൻ എത്തിയ അമ്മയ്ക്ക് മുമ്പോട്ട് പോകാനുള്ള ശേഷി ഇല്ലാതായി;കോൺഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാർ സ്വപ്നത്തിന് നേതാക്കൾ തന്നെ കുടപിടിക്കുമ്പോൾ കണ്ണീരൊഴുക്കുന്നത് അനേകായിരം പാവം പ്രവർത്തകർ...ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കോൺഗ്രസ് നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളി ജനാധിപത്യ വിശ്വാസികളെ വീണ്ടും വീണ്ടും ആശങ്കാകുലരാക്കുകയാണ്. കോൺഗ്രസിന് ഇന്ന് ഒരു നേതാവില്ലാത്ത അവസ്ഥയിലാണ്. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോൺഗ്രസിന് എന്തെങ്കിലും അടിത്തറ ബാക്കിയുള്ളത്. ഈ രണ്ടിടങ്ങളിലും കോൺഗ്രസ് നിലനിൽക്കുന്നത് രണ്ടിടങ്ങളിലും പ്രാദേശികമായി വേറിട്ട് നിൽക്കുന്നതുകൊണ്ടും പ്രാദേശിക നേതാക്കളുടെ മിടുക്കുകൊണ്ടുമാണ്. മോദി അമിത്ഷാ കൂട്ടുകെട്ട് രാജ്യം മുഴുവൻ കാവിക്കൊടി പാറിക്കുമ്പോൾ ഈ തരംഗം നിലനിൽക്കുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും നടന്ന തെരഞ്ഞെടുപ്പിൽ നാണക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാനും ഭരണം പിടിച്ചെടുക്കാനും കോൺഗ്രസിന് കഴിഞ്ഞിട്ടും ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമ്മാനിച്ചത് ഞെട്ടലും വിറയലുമാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തീർന്നു എന്ന ചിന്ത കോൺഗ്രസ് നേതാക്കളിൽ തന്നെ ഉണ്ടായിരിക്കുകയാണ്. അതിന് കേവലം ആറ് മാസം മുൻപ് മാത്രമാണ് മൂന്ന് സംസ്ഥാനങ്ങളിൽ മത്സരം നടന്നത് എന്നും അധികാരം ഉറപ്പിച്ചത് എന്നും ഞൊടിയിടയിലാണ് കോൺഗ്രസ് നേതാക്കൾ മറന്നത്. അന്ന് ഓടിയൊളിച്ച രാഹുൽ ഗാന്ധി പിന്നെ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. വയനാടിലെ എംപി സീറ്റെങ്കിലും നിലനിർത്താൻ ഇടയ്ക്ക് ഇടയ്ക്ക് വന്ന് അവിടുത്തെ ചില കാര്യങ്ങൾ ചെയ്യുന്നത് ഒഴിച്ചാൽ കോൺഗ്രസിന്റഎ ഏറ്റവും മുതിർന്ന നേതാവ് എന്നതും താരമൂല്യമുള്ള നേതാവ് എന്നത് രാഹുൽ ഗാന്ധ നിറവേറ്റുന്നതെ ഇല്ല. അമ്മ മുതൽ സഹോദരി വരെ കാല് പിടിച്ച് പറഞ്ഞിട്ടും അത് കേൾക്കാതെ ഓടി ഒളിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനെ കാത്തിരിക്കുകയാണ് ഇപ്പോഴും കോൺഗ്രസ് നേതാക്കൾ. രാഹുൽ വരുന്നത് വരെ സ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധി ആവട്ടെ ഏത് നിമിഷവും അധികാരം ഒഴിയുന്നതിന് വേണ്ടി തൽക്കാലത്തേക്ക് ഒരു പദവി തലയിൽ വെച്ചിരിക്കുന്നു എന്നല്ലാതെ ഒന്നുമില്ല. അനാരോഗ്യമാണ് സോണിയ ഗാന്ധി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നല്ല നേതാക്കളെ പകരം കണ്ടെത്തി ദൗത്യം ഏൽപ്പിക്കുന്നതിന് പാർട്ടിക്ക് ഇപ്പോഴും കഴിയുന്നില്ല. കാരണം പകരം നേതാവായി വരാൻ ആരെങ്കിലും സന്നദ്ധത കാണിച്ചാൽ മറ്റുള്ളവർ കാലിൽ പിടിച്ച് നിലത്ത് അടിക്കും. അതായത് കോൺഗ്രസ് സ്വയം നശിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് അർത്ഥം.അതേസമയം രാഹുൽ ഗാന്ധി എന്തിന് വേണ്ടിയാണ് രാവിലേയും വൈകുന്നേരവും വിദേശത്തേക്ക് പോകുന്നത് എന്ന് സാധാരണ പ്രവർത്തകർ പോലും ചോദിച്ച് തുടങ്ങിയിരിക്കുന്നു.

എന്തെങ്കിലും അധ്വാനിച്ച ശഷം കുറച്ച് ദിവസം വിശ്രമിക്കാൻ പോകുന്നത് മനസ്സിലാക്കാൻ കഴിയും. പക്ഷേ ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുന്ന രാഹുൽ ഗാന്ധി ഈ തെരഞ്ഞെടുപ്പ പ്രഖ്യാപിച്ച വേളയിൽ കമ്പോടിയയിലേക്ക് പോയത്. പെണ്ണ് പിടിക്കാൻ വേണ്ടിയാണ് കമ്പോടിയയിലേക്ക് പോയത് എന്ന് ആരെങ്കിലും കുറ്റം പറഞ്ഞാൽ എങ്ങനെയാണ് കോൺഗ്രസ് പ്രവർത്തകർക്ക് അത് ന്യായീകരിക്കാൻ കഴിയുന്നത്. രാഹുലിനെ പ്രതീക്ഷിച്ച് ഇനി മുന്നോട്ട് പോയാൽ ഈ പ്രസ്ഥാനം അന്ത്യശ്വാസം വലിക്കും എന്ന് ഉറപ്പാണ്. രാഹുൽ ഗാന്ധിയെ അദ്ദേഹത്തിന്റെ പണിക്ക് വിടുക. കോൺഗ്രസ് പോലെ ഒരു വലിയ പാർട്ടിയെ നയിക്കാനുള്ള തന്റേടമോ ധീരതയോ രാഹുൽ ഗാന്ധിക്ക് ലവലേശം ഇല്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP