Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടച്ചിട്ട കോടതി മുറിക്കുള്ളിൽ ശ്വാസം മുട്ടി ദിലീപ് ഇരുന്നത് മഞ്ജു വാര്യർ എന്ന നടിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ തളർന്നുപോയതുകൊണ്ടാണോ? ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറഞ്ഞ നടൻ എത്ര ജനപ്രിയൻ ആണെങ്കിലും നീതിയുടെ മുമ്പിൽ തലകുനിക്കുമെന്ന് ഉറപ്പുവരുത്താൻ നിലപാടെടുക്കുകയും ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്ത മഞ്ജു അഭിനന്ദനം അർഹിക്കുന്നു: വെൽഡൺ മഞ്ജു വെൽ ഡൺ

അടച്ചിട്ട കോടതി മുറിക്കുള്ളിൽ ശ്വാസം മുട്ടി ദിലീപ് ഇരുന്നത് മഞ്ജു വാര്യർ എന്ന നടിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ തളർന്നുപോയതുകൊണ്ടാണോ? ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറഞ്ഞ നടൻ എത്ര ജനപ്രിയൻ ആണെങ്കിലും നീതിയുടെ മുമ്പിൽ തലകുനിക്കുമെന്ന് ഉറപ്പുവരുത്താൻ നിലപാടെടുക്കുകയും ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്ത മഞ്ജു അഭിനന്ദനം അർഹിക്കുന്നു: വെൽഡൺ മഞ്ജു വെൽ ഡൺ

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിലെ അതിപ്രശസ്തയായ ഒരു നടിയെ ആക്രമിച്ച് കീഴടക്കി ചിലർ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ കോടതിയിൽ നടക്കുകയാണ്. ആ വിചാരണക്കോടതിയിൽ ഇന്ന് മലയാളത്തിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായ മഞ്ജു വാര്യർ സാക്ഷിപറയാൻ പോകുകയുണ്ടായി. ഒപ്പം സിദ്ദിഖ്, ബിന്ദു പണിക്കർ തുടങ്ങിയ നടീനടന്മാരും ഇന്ന് മൊഴികൊടുത്തു. അടച്ചിട്ട കോടതിയിൽ നടക്കുന്ന വിചാരണയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത് എന്ന് പുറംലോകത്ത് അറിയാൻ സാധ്യതയില്ല. മാത്രമല്ല, അടച്ചിട്ട കോടതിയിൽ നടക്കുന്ന വിഷയങ്ങൾ വ്യക്തമായി റിപ്പോർട്ട് ചെയ്യാനും അനുമതിയില്ല.

എന്നാൽ, കേസിലെ ദിലീപ് അടങ്ങിയ പ്രതികളും സാക്ഷികളും ഇരുവിഭാഗത്തിലെയും അഭിഭാഷകരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. അവരിൽ ചിലരിൽ നിന്ന് ഇന്ന് കോടതിയിൽ നടന്നതിനെ കുറിച്ച് കൃത്യമായ ഒരു ധാരണ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, അത് അതേപടി റിപ്പോർട്ട് ചെയ്യുന്നതിനോ അതേകുറിച്ച് ചർച്ച നടത്തുന്നതിനോ നിയമപരമായി അനുമതി ഇല്ലാത്തതിനാൽ അതിന് തുനിയുന്നില്ല. എന്നാൽ, ഒരുകാര്യം വ്യക്തമാണ്. മഞ്ജു വാര്യർ എന്ന നടി പ്രോസിക്യൂഷനെ വഞ്ചിക്കുമെന്നും തന്റെ എതിരാകാതിരിക്കുന്നതിന് വേണ്ടി ദിലീപിന് അനുകൂലമായി നിലപാട് മാറ്റുമെന്നും ഒക്കെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചിരുന്നവർ നിരാശരാകേണ്ടി വരും. ഇന്ന് മഞ്ജു വാര്യർ അവിടെ എത്തുകയേ ഇല്ലാ എന്ന് കരുതിയവരെ നിരാശരാക്കിക്കൊണ്ട് കോടതി ചേരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോടതിയിൽ എത്തുകയും പ്രോസിക്യൂഷനെ കണ്ട് വിശദമായി കാര്യങ്ങൾ സംസാരിക്കുകയും ജഡ്ജിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു എന്നാണ് കോടതിയിൽ പോയ ചിലരെങ്കിലും ഞങ്ങളോട് വെളിപ്പെടുത്തിയത്.

മഞ്ജു വാര്യർ എന്ന നടിയെ അഭിനന്ദിക്കാതിരിക്കാൻ ഒരു നിവൃത്തിയുമില്ല എന്ന് പറയട്ടെ. കാരണം, ഒരു നടിയുടെ മാനത്തിന് വിലയിട്ട നടനാണ് ദിലീപ് എന്ന ജനപ്രിയ നടൻ. എത്ര ജനപ്രിയൻ ആണെങ്കിൽ കൂടി ഒരു സഹപ്രവർത്തകയുടെ മാനത്തിന് വിലയിടുക എന്നത് അക്ഷന്തവ്യമായ കുറ്റം തന്നെയാണ്. അങ്ങനെ ചെയ്തു എന്ന് മാത്രമല്ല താൻ നിരപരാധിയാണ് എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടി സൈബർ ഗുണ്ടകളെ കൊണ്ട് ഓൺലൈനിൽ നിരന്തരമായ ആക്രമണങ്ങളും ദിലീപ് ഒരുക്കിയിരുന്നു.

ആ നടിയുടെ ജീവിതം പരിതാപകരമാക്കി മാറ്റിയ ശേഷം ഉന്നതമായ സ്വാധീനവും ബന്ധവും ഉപയോഗിച്ച് എല്ലാം ഒത്തുതീർത്ത നടൻ ദിലീപ് പിന്നെ ചെയ്തത് തന്നെ പഴി പറഞ്ഞ മറുനാടൻ അടങ്ങിയ മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും മോശക്കാരാക്കുന്നതിനുള്ള നടപടികളായിരുന്നു. നിർഭാഗ്യവശാൽ അതിന് മറ്റ് ചില മാധ്യമങ്ങൾ കൂട്ട് നിൽക്കുകയും ചെയ്തു. അങ്ങനെ ഒടുവിൽ കേസിന്റെ വിചാരണ ആയപ്പോൾ എല്ലാവരും കരുതിയത് ഗൂഢാലോചന എന്ന തെളിയിക്കാൻ പ്രയാസമുള്ള കുറ്റകൃത്യം ദിലീപിന്റെ മേൽ തെളിയിച്ചെടുക്കുക പ്രയാസമായിരിക്കും എ്ന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP