Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട ഫലസ്തീനികളുടെ വേദനയ്ക്ക് കാരണക്കാരായ സയണിസ്റ്റുകളോട് സന്ധി ചെയ്ത് ഒരു അറബ് രാജ്യത്തെ തകർക്കാൻ എങ്ങനെയാണ് ഇസ്ലാമിക രാജ്യത്തിന് കഴിയുന്നത്? യുദ്ധക്കൊതി മൂത്ത് എണ്ണ കട്ടു മുടിക്കാൻ എത്തുന്ന സായിപ്പിന്റെ കുതന്ത്രങ്ങൾക്ക് മുന്നിൽ എങ്ങനെയാണ് അറബ് ലോകം നടുവ് കുനിക്കുന്നത്? എന്ന് തീരും അമേരിക്കയുടെ ഈ ചോരക്കൊതി?

സ്വന്തം മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട ഫലസ്തീനികളുടെ വേദനയ്ക്ക് കാരണക്കാരായ സയണിസ്റ്റുകളോട് സന്ധി ചെയ്ത് ഒരു അറബ് രാജ്യത്തെ തകർക്കാൻ എങ്ങനെയാണ് ഇസ്ലാമിക രാജ്യത്തിന് കഴിയുന്നത്? യുദ്ധക്കൊതി മൂത്ത് എണ്ണ കട്ടു മുടിക്കാൻ എത്തുന്ന സായിപ്പിന്റെ കുതന്ത്രങ്ങൾക്ക് മുന്നിൽ എങ്ങനെയാണ് അറബ് ലോകം നടുവ് കുനിക്കുന്നത്? എന്ന് തീരും അമേരിക്കയുടെ ഈ ചോരക്കൊതി?

മറുനാടൻ ഡെസ്‌ക്‌

മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് ലോകം. യുദ്ധക്കൊതി മൂത്ത അമേരിക്ക ഇറാനിൽ ബോംബ് വർഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. അല്ല. അവർ അതിനുള്ള തുടക്കം ഇട്ട് കഴിഞ്ഞിരിക്കുന്നു. ഇറാന്റെ തൊട്ടയൽപ്പക്കത്തെ രാജ്യമായ ഇറാഖിൽ ബോംബ് വർഷിച്ച് ഇറാൻ സേനയുടെ ഏറ്റവും സമുന്നതനായ ഒരു സൈനിക തലവനെ കൊന്നൊടുക്കിയ അമേരിക്ക ബോധപൂർവം യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇറാനാകട്ടെ, ആത്മാഭിമാനം ഒട്ടുംവെടിയാതെ അമേരിക്കയെ പാഠം പഠിപ്പിക്കും എന്ന് വെല്ലുവിളിക്കുന്നു. അനേകം പുതിയ പട്ടാളക്കാർ ഇറാൻ അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇറാൻ മാറുമ്പോൾ ഏത് തരത്തിലുള്ള യുദ്ധതന്ത്രവും അവർ പുറത്തെടുക്കും എന്ന് ഉറപ്പാണ്. ഗൾഫ് രാജ്യങ്ങളെ തമ്മിൽ തല്ലിച്ചുകൊണ്ട് അവരുടെ എണ്ണ യഥേഷ്ടം കൊണ്ടുപോയി നാട്ടുകാർക്ക് വില കുറച്ച് കൊടുക്കുന്നതിനും എണ്ണ വിപണിയുടെ വില നിയന്ത്രിക്കുന്നതിനും അമേരിക്ക പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ഈ ആക്രമണവും. അമേരിക്ക തന്നെ പദ്ധതിയൊരുക്കി അമേരിക്ക തന്നെ കാരണം സൃഷ്ടിച്ച ബോംബ് സ്‌ഫോടനങ്ങളും ആക്രമണങ്ങളുമൊക്കെയാകാം ഇറാഖിൽ നടന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

അമേരിക്ക കൊന്നൊടുക്കിയ സൈനിക തലവനാവട്ടെ ഇറാനിലെ ജനങ്ങൾക്ക് ഒരു പോപ് സ്റ്റാറിനെക്കാൾ, ജയിംസ് ബോണ്ടിനെക്കാൾ താരമൂല്യമുള്ള ഒരാളായിരുന്നു. ഇറാനിലെ ജനങ്ങളെ മാത്രമല്ല, മിഡ്ഡിൽ ഈസ്റ്റിലെ ഓരോ ജനതയേയും ഒരുമിപ്പിക്കുന്നതിന് പ്രത്യേക വൈദഗ്ധ്യമുള്ള ഈ സൈനിക തലവൻ ഇതിനോടകം ഇറാഖുമായി സാമാന്യം ഭേദപ്പെട്ട ബന്ധം സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇറാഖും ഇറാനും ചേരുന്നത് അമേരിക്കയുടെ മിഡിൽ ഈസ്റ്റിലെ താല്പര്യങ്ങൾക്ക് ഹാനികരമാണ് എന്നറിഞ്ഞുകൊണ്ട് അമേരിക്ക നടത്തിയ നാണം കെട്ട ഇടപാടാണ് ഈ സംഭവം എന്ന് പറയേണ്ടിവരും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അറബ് രാജ്യങ്ങൾക്കിടയിൽ കലാപം സൃഷ്ടിക്കുകയും തമ്മിൽ തല്ലിച്ച് നിർത്തുകയും ചെയ്ത് എണ്ണവില കുറയ്ക്കുന്നതിനുള്ള കുറുക്കുവഴികൾ എന്നും അമേരിക്ക ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും നാണംകെട്ട ഉദാഹരണങ്ങളിൽ ഒന്നായിരുന്നു ഇറാഖിന് മേൽ നടത്തിയ ആക്രമണം.

ഇറാഖിലെ ഭരണാധികാരി ആയിരുന്ന സദ്ദാംഹുസൈന്റെ കയ്യിൽ വിനാശകരമായ ആയുധങ്ങൾ ധാരാളമുണ്ട് എന്ന് അമേരിക്ക നിശ്ചയിച്ച വിദഗ്ധസംഘം കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ആ രാജ്യം ബോംബിട്ട് തകർക്കുകയുമായിരുന്നു. ഒരൊറ്റ അറബ് രാജ്യം പോലും അപ്പോൾ ഇറാഖിന് പിന്തുണയുമായി എത്തിയില്ല. ഒടുവിൽ ഭരണാധികാരിയായ സദ്ദാംഹുസൈനെ പോലും അമേരിക്ക കൊന്നുകളഞ്ഞു. എന്നിട്ട് എവിടെയയിരുന്നു ആ വിനാശകരമായ ആയുധങ്ങൾ എന്ന് ചോദിച്ചവരോട് കൈമലർത്താൻ മാത്രമേ അമേരിക്കയ്ക്ക് കഴിഞ്ഞുള്ളു. അഫ്ഗാനിസ്ഥാനിലും ലിബിയയിലുമൊക്കെ അമേരിക്ക നടത്തിയതും സിറിയയിൽ ഇപ്പോൾ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നതും സമാനമായ മാനുഷിക ദുരന്തങ്ങളും അഹങ്കാരവുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP