Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കീശയിൽ നോട്ടമില്ലാത്ത കെജ്രിവാൾ അഞ്ച് കൊല്ലം കൂടി ഡൽഹി ഭരിച്ചിട്ട് ആർക്കാണ് നേട്ടം? ആ പണി ആരെയെങ്കിലും ഏൽപ്പിച്ച് ബിജെപിയെ പോലെ ഇന്ത്യ മുഴുവൻ ഇറങ്ങി നടക്കാൻ കെജ്രിവാളിന് കഴിയുമോ? നേതൃത്വമില്ലാതെ അലയുന്ന കോൺഗ്രസിന് ഈ ഒറ്റയാനെ പിന്തുണയ്ക്കാൻ ധൈര്യമുണ്ടോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളാവാൻ ഇന്ദ്രപ്രസ്ഥം വിട്ട് കെജ്രിവാൾ നിരത്തിലിറങ്ങട്ടെ...

കീശയിൽ നോട്ടമില്ലാത്ത കെജ്രിവാൾ അഞ്ച് കൊല്ലം കൂടി ഡൽഹി ഭരിച്ചിട്ട് ആർക്കാണ് നേട്ടം? ആ പണി ആരെയെങ്കിലും ഏൽപ്പിച്ച് ബിജെപിയെ പോലെ ഇന്ത്യ മുഴുവൻ ഇറങ്ങി നടക്കാൻ കെജ്രിവാളിന് കഴിയുമോ? നേതൃത്വമില്ലാതെ അലയുന്ന കോൺഗ്രസിന് ഈ ഒറ്റയാനെ പിന്തുണയ്ക്കാൻ ധൈര്യമുണ്ടോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളാവാൻ ഇന്ദ്രപ്രസ്ഥം വിട്ട് കെജ്രിവാൾ നിരത്തിലിറങ്ങട്ടെ...

മറുനാടൻ ഡെസ്‌ക്‌

എഴുപതിൽ 62 സീറ്റുകളും ജയിച്ച് മൂന്നാം വട്ടം അധികാരത്തിൽ എത്തുക എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഏതെങ്കിലും ഒരു പാർട്ടിക്കും അതിന്റെ നേതാവിനും ഇതുവരെ ലഭിക്കാത്ത സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ അരവിന്ദ് കെജ്രിവാൾ എന്ന ഡൽഹി മുഖ്യമന്ത്രിയുടെ മൂന്നാമത്തെ വിജയം ഏതൊരു ജനാധിപത്യ വിശ്വാസിയേയും ആഹ്ലാദിപ്പിക്കുകയും ആഘോഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കെജ്രിവാൾ എന്ന നേതാവും ആം ആദ്മി എന്ന പാർട്ടിയും ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളിലേക്കും ഓരോ നഗരങ്ങളിലേക്കും പടർന്ന് പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നവരിൽ ജാതിയോ മതമോ ഭാഷയോ ദേശമോ ഒന്നും ഇല്ലാതെയുള്ള രാജ്യസ്‌നേഹികൾ മാത്രമാണുള്ളത്.

കാരണം, ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴുതി വീഴുന്നതിന്റെ പടിവാതിക്കലിലൂടെ സഞ്ചരിക്കുമ്പോൾ ഊർദ്ധശ്വാസം വലിക്കുന്ന ജനാധിപത്യത്തിന് വീണ്ടും ജീവൻ നൽകുന്ന ഒരുതരി വെളിച്ചം പോലും ഏതൊരു ജനാധിപത്യ വിശ്വാസിയേയും ആഹ്ലാദിപ്പിക്കുന്നതാണ്. കോൺഗ്രസ് എന്ന പതിറ്റാണ്ടുകൾ നാട് ഭരിച്ച പാർട്ടിക്കോ ഈ രാജ്യം മുഴുവൻ വിപ്ലവത്തിന്റെ കനലൂതി പാവങ്ങളെ ഉദ്ധരിക്കാൻ ഉണ്ടായ സിപിഎം പോലുള്ള പാർട്ടികൾക്കോ ഒന്നും ഇനി ഒരുതരത്തിലുള്ള പ്രതീക്ഷയും ബാക്കിവെക്കാനില്ല എന്ന സാഹചര്യത്തിൽ, ആശയങ്ങളുടെ കെട്ടുപാടുകളോ ഐഡിയോളജിയുടെ ഭാരമോ ഇല്ലാതെ ഒരു രാഷ്ട്രീയ പർട്ടി രൂപപ്പെടുകയും സാധാരണക്കാരന്റെ വേദനയും കണ്ണുനീരും ഒപ്പിയൊടുത്തുകൊണ്ട് വളരുകയും ചെയ്യുമ്പോൾ ആരാണ് ആഹ്ലാദിക്കാതിരിക്കുന്നത്.

അതുകൊണ്ട് തന്നെ അരവിന്ദ് കെജ്രിവാളിനെ കുറിച്ചും ആം ആദ്മി എന്ന പാർട്ടിയെ കുറിച്ചും ആ പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത നിസ്വാർത്ഥനായ ഏതൊരു സാധാരണക്കാരനും ആശയും ആശങ്കയും ആഘോഷവുമുണ്ട്. അവർ ഒരുപോലെ പറയുന്നത് കെജ്രിവാൾ ഇനി ഡൽഹി മുഖ്യമന്ത്രി ആകരുത് എന്നാണ്. കാരണം ഡൽഹി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു പരീക്ഷണശാലയായിരുന്നു. കഴിഞ്ഞ ആറ് വർഷം കൊണ്ട് എങ്ങനെ ഒരു നാട് ഭരിക്കാം എന്ന് കെജ്രിവാൾ കാണിച്ച് കൊടുത്തു. ആ മാതൃക പിന്തുടരുന്നതിനും ആ വഴി തെറ്റിയാൽ ശാസിക്കുന്നതിനും കരുത്തുള്ള ഒരു നേതാവായി മഹാത്മാ ഗാന്ധിയെ പോലെ കെജ്രിവാൾ തുടരുമ്പോൾ ഡൽഹിയുടെ ഭരണം അങ്ങനെതന്നെ മുമ്പോട്ട് പോകും എന്ന കാര്യത്തിൽ ആർക്കാണ് തർക്കം.

അതുകൊണ്ട് തന്നെ ഡൽഹി മുഖ്യമന്ത്രി എന്ന പദത്തിൽ ഒതുങ്ങി ഇരുന്നുകൊണ്ട് ഇന്ത്യ മുഴുവൻ രക്ഷിച്ചെടുക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ കെജ്രിവാൾ ശ്രമിക്കരുത്. മനീഷ് സിസോദിയായോ അത്തരത്തിലുള്ള മറ്റേതെങ്കിലുമോ നേതാക്കന്മാർ ഡൽഹി ഭരിക്കട്ടെ. കെജ്രിവാൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം തൊട്ടടുത്ത ഹരിയാനയിലും പഞ്ചാബിലുമൊക്കെ തുടങ്ങിയിടത്തു തന്നെ നിൽക്കുന്ന ആം ആദ്മിക്ക് ആദ്യം ഊർജ്ജം പകരുകയാണ്. ഡൽഹിക്ക് തൊട്ടുപിന്നാലെ ഹരിയാനയിലും പഞ്ചാബിലും ആം ആദ്മിയുടെ വെളിച്ചം ആളിക്കത്തി എങ്കിലും കെജ്രിവാളിന് ശ്രദ്ധിക്കാൻ നേരം കിട്ടാത്തതുകൊണ്ട് അത് പൊലിഞ്ഞുപോകുകയാണ് ചെയ്തത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP