Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യം കത്തിയെരിയുമ്പോൾ അമിത്ഷായും മോദിയും എന്തുകൊണ്ട് മൗനം തുടരുന്നു? ഭേദഗതി നിയമത്തേക്കാൾ മുസ്ലിം സമൂഹത്തെ ആശങ്കപ്പെടുത്തുന്നത് പൗരത്വ രജിസ്റ്റർ ആണെന്നിരിക്കേ ഇനിയെങ്കിലും ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കേണ്ടേ? അസം മോഡൽ നിഷേധിച്ചും 14 കൊല്ലം ഇന്ത്യയിൽ ജീവിച്ചവർക്ക് പൗരത്വം ഉറപ്പാക്കിയും മുമ്പോട്ടുള്ളൂ എന്ന് പറഞ്ഞാൽ തീരുന്നതല്ലേയുള്ളൂ ബഹളങ്ങളൊക്കെ..

രാജ്യം കത്തിയെരിയുമ്പോൾ അമിത്ഷായും മോദിയും എന്തുകൊണ്ട് മൗനം തുടരുന്നു? ഭേദഗതി നിയമത്തേക്കാൾ മുസ്ലിം സമൂഹത്തെ ആശങ്കപ്പെടുത്തുന്നത് പൗരത്വ രജിസ്റ്റർ ആണെന്നിരിക്കേ ഇനിയെങ്കിലും ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കേണ്ടേ? അസം മോഡൽ നിഷേധിച്ചും 14 കൊല്ലം ഇന്ത്യയിൽ ജീവിച്ചവർക്ക് പൗരത്വം ഉറപ്പാക്കിയും മുമ്പോട്ടുള്ളൂ എന്ന് പറഞ്ഞാൽ തീരുന്നതല്ലേയുള്ളൂ ബഹളങ്ങളൊക്കെ..

മറുനാടൻ ഡെസ്‌ക്‌

രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കലാപം നടക്കുകയാണ്. ഓരോദിവസം ചെല്ലുംതോറും കലാപത്തിന്റെ ആഴവും പരപ്പും ഉയർന്നുവരുന്നു. ഏറ്റവും നിർഭാഗ്യകരമായ കാര്യം പ്രതിഷേധിക്കാനെത്തിയ മൂന്നുപേരെ പൊലീസ് ഇതിനോടകം രണ്ടു സംസ്ഥാനങ്ങളിലായി വെടിവെച്ച് കൊന്നിരിക്കുന്നു എന്നതാണ്. പെൺകുട്ടികളടക്കം അനേകം പേരെ പൊലീസ് വലിച്ചിഴച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു. പൊലീസ് പലരേയും ജയിലിലടക്കുന്നു. രാമചന്ദ്ര ഗുഹ എന്ന ഇന്ത്യ ആദരവോടെ മാത്രം കാണേണ്ട ഒരു നിഷ്പക്ഷനായ ചരിത്രകാരനെ പോലും പൊലീസ് അറസ്റ്റ് ചെയ്തു. ഇങ്ങനെ, രാജ്യമെമ്പാടും ഒരു നിയമത്തിനെതിരെ പ്രതിഷേധവും കലാപവും നടക്കുമ്പോഴും ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പുലർത്തുന്ന മൗനം അപകടകരമാണ്.

പൗരത്വ ഭേദഗതി നിയമത്തിൽ ഇന്ത്യയിലെ ഒരു പൗരനെ പോലും ആശങ്കയിലാക്കേണ്ട ഒന്നുമില്ലെന്നും ചിലർ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. പലവട്ടം ഞാനത് ആവർത്തിച്ചിട്ടുമുണ്ട്. ആ നിലപാട് മാറ്റേണ്ട ഒരു സാഹചര്യവും ഇപ്പോഴും എനിക്കില്ല. അല്ലെങ്കിൽ, ആരെങ്കിലും ഈ വിഷയത്തിൽ എന്താണ് ഞാൻ പറയുന്നതിലെ പിശക് എന്ന് ചൂണ്ടിക്കാട്ടാൻ പലതവണ ഞാൻ പറഞ്ഞെങ്കിലും ആർക്കും അതിന് കഴിഞ്ഞിട്ടുമില്ല. പക്ഷേ, ഈ നിയമത്തിന്റെ പേരിൽ രാജ്യം മുഴുവൻ ഇങ്ങനെ കലാപം പൊട്ടി പുറപ്പെടുമ്പോൾ ആ നിയമത്തിന് ഉത്തരവാദികളായ രണ്ടുപേരും മൗനം പാലിക്കുന്നത് ഉചിതമല്ല.

ഏറെ വൈകി, ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പത്ത് ചോദ്യങ്ങളും ഉത്തരങ്ങളും പുറത്ത് വിടാൻ കേന്ദ്രത്തിന് കഴിഞ്ഞു എന്നത് മാത്രമാണ് ഇതിലുണ്ടായ ഏക ആശ്വാസം. അതേസമയം, നിയമം പിൻവലിക്കുകയില്ല എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയാണ് സർക്കാർ. നിയമത്തിന് കുഴപ്പമൊന്നും ഇല്ലെങ്കിൽ പ്രക്ഷോഭകാരികളെ ഭയന്ന് അത് പിൻവലിക്കേണ്ട ഒരു കാര്യവുമില്ല. എന്നാൽ, എ്തുകൊണ്ട് ഈ നിയമം ഇന്ത്യൻ പൗരന്മാരെ ബാധിക്കുകയില്ല എന്ന് വ്യക്തമായ തെളിവുകളോട് കൂടി പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഒരുകാര്യം വസ്തുതയാണ്. ഇന്ത്യയിലെ 99 ശതമാനം വരുന്ന മുസ്ലിം മത വിശ്വാസികളും കരുതുന്നു ഈ നിയമം മൂലം നാളെ ഞങ്ങളുടെ ഇന്ത്യയിലെ ഭാവി അപകടത്തിലാകുമെന്ന്.

ആ ആശങ്ക അകറ്റേണ്ട ബാധ്യത നാട് ഭരിക്കുന്നവർക്ക് തന്നെയാണ്. പ്രത്യേകിച്ച് പ്രതിപക്ഷം ഇതിനെയൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റി അത്തരത്തിലുള്ള പ്രചരണങ്ങൾ കൊടുമ്പിരികൊള്ളിക്കാൻ ശ്രമിക്കുമ്പോൾ. ഇത് ഇന്ത്യയിലെ ഒരു മുസൽമാനെയും ബാധിക്കുകയില്ല എന്ന് കാര്യകാരണ സഹിതം തെളിയിച്ച് പറയേണ്ട ബാധ്യത സർക്കാർ നിറവേറ്റേണ്ടതുണ്ട്. നിർഭാഗ്യവശാൽ, അവിടെയും ഇവിടെയും ഉയർന്നു വരുന്ന ചില ന്യായീകരണങ്ങൾ ഒഴിച്ചാൽ, മുസ്ലിം വിശ്വാസികൾ ഉയർത്തുന്ന ആശങ്കക്ക് കൃത്യമായ മറുപടി ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP