Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ കഴിയുന്ന ഗവർണർ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ ന്യായീകരിച്ചതിൽ എന്ത് കുഴപ്പമുണ്ടെന്നാണ് നിങ്ങൾ പറയുന്നത്?ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞവർ വാ തുറന്നത് പിണറായിക്കെതിരെ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഒന്നുപറയാമോ?ആയിഷ റെന്നയോട് വീട്ടിൽ പോയിരിക്കാൻ പറഞ്ഞവർ തന്നെയല്ലേ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ?

കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കേരളത്തിൽ കഴിയുന്ന ഗവർണർ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തെ ന്യായീകരിച്ചതിൽ എന്ത് കുഴപ്പമുണ്ടെന്നാണ് നിങ്ങൾ പറയുന്നത്?ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞവർ വാ തുറന്നത് പിണറായിക്കെതിരെ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഒന്നുപറയാമോ?ആയിഷ റെന്നയോട് വീട്ടിൽ പോയിരിക്കാൻ പറഞ്ഞവർ തന്നെയല്ലേ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ?

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളോട് ഒരു എതിരഭിപ്രായവും എനിക്കില്ല. ജനാധിപത്യത്തിന്റെ സുന്ദരമായ വിയോജിപ്പിന്റെ അടയാളമായാണ് ഞാനിതിനെ കരുതുന്നത്. എന്റെ ഇന്ത്യയിൽ ഒരു നിയമം നിർമ്മിക്കാൻ ഒരു സർക്കാരിന് കഴിയുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്നതിനും അതിനോട് വിയോജിക്കുന്നതിനും പൗരന്മാർക്ക് അവകാശമുണ്ട് എന്നതിനുള്ള അടയാളപ്പെടുത്തലുകളായാണ് ഞാൻ ഈ പ്രക്ഷോഭങ്ങളെ കരുതുന്നത്. എന്നാൽ, എന്തിന് വേണ്ടിയാണ് നിങ്ങൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നെഞ്ചിൽ കയറുന്നത് എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. എന്താണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്ത തെറ്റ്? മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ പടപൊരുതി ജീവിച്ച ഒരു പൊതുപ്രവർത്തകനാണ് ആരിഫ് മുഹമ്മദ് ഖാൻ.

അദ്ദേഹം ഇന്ന് കേരളത്തിന്റെ ഗവർണറായി ഇരിക്കുമ്പോൾ പതിവ് ഗവർണർമാരിൽ നിന്നും വ്യത്യസ്തമായി ആശയ സംവാദത്തിനും ആളുകളുമായി ഇടപെടുന്നതിനും പ്രധാന്യം കൊടുക്കുന്നു. അദ്ദേഹം കേന്ദ്ര സർക്കാർ നിയോഗിച്ച കേരളത്തിലെ അവരുടെ പ്രതിനിധിയാണ്. അതായത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണിയാണ്. ഏതെങ്കിലും ഒരു സംസ്ഥാനം അമിത അധികാരം കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനെതിരെ നിലപാടെടുത്താൽ അവരെ നിയന്ത്രിക്കുന്നതിനുള്ള അധികാരമാണ് ഗവർണർക്കുള്ളത്. അതായത്, ജനാധിപത്യത്തിന് സംഭവിക്കാൻ ഇടയുള്ള ഒരു അട്ടിമറിയെ അതിജീവിക്കുന്നതിന് വേണ്ടി വലിയ ഒരു കൊ്ട്ടാരവും ഒരുപാട് പരിവാരങ്ങളും ഒരുപാട് സൗകര്യങ്ങളും ചെയ്ത് നമ്മുടെ ജനാധിപത്യ പ്രക്രിയ കാത്തുസൂക്ഷിക്കുന്ന ഒരു പദവിയാണ് ഗവർണറുടേത്.

അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ നിലപാടായിരിക്കണം ഗവർണറുടെ നിലപാടും. കേന്ദ്രം പാർലമെന്റിൽ അവതരിപ്പിച്ച് പാർലമെന്റിലെ എംപിമാർ വോട്ട് ചെയ്ത് രാജ്യത്ത് നിയമമായി മാറിയ ഒന്നിനെ അനുകൂലിക്കരുത് എന്ന് പറയാൻ എങ്ങനെ കഴിയും? പാർലമെന്റ് പാസാക്കിയ ഏതെങ്കിലും ഒരു നിയമത്തെ കുറിച്ച് ഏതെങ്കിലും ഒരു പൗരനോ രാഷ്ട്രീയ പാർട്ടിക്കോ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അതിനെതിരെ പ്രതികരിക്കട്ടെ. നിയമനടപടി എടുക്കട്ടെ. തെരുവിൽ ഇറങ്ങട്ടെ. പക്ഷെ, ആ നിയമം സംരക്ഷിക്കാൻ ചുമതലപ്പെട്ട ഗവർണറെ വഴിയിൽ തടയുന്നതും പുലഭ്യം വിളിക്കുന്നതും എന്തുതരം നീതിയാണ്? ഇവിടെ ഇടതും വലതും ഒരുമിച്ച് നിൽക്കുന്നതുകൊണ്ട്, ഇവിടുത്തെ മനസാക്ഷി ഒരു തരത്തിൽ ചിന്തിക്കുന്നതുകൊണ്ട് ഗവർണറെ വെല്ലുവിളിക്കുന്നത് സങ്കടകരമാണ്.

ഏറ്റവും നിരാശാജനകമായ ഒരു കാഴ്‌ച്ച നമ്മൾ കണ്ടത് കഴിഞ്ഞ ദിവസം ചരിത്ര കോൺഗ്രസിൽ നടന്നതാണ്. ഇർഫാൻ ഹബീബ് എന്ന ചരിത്രകാരൻ ഗവർണറുടെ പദവിയെ പോലും അധിക്ഷേപിച്ചിരിക്കുന്നു. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ഗവർണർക്ക് മുമ്പ് അദ്ദേഹം സംസാരിച്ചു. അത് തന്നെ നിയമവിരുദ്ധമാണ്. മുഖ്യമന്ത്രി പിണറായി വിജയന് മുമ്പ് സ്വാഗത പ്രസംഗകനും അധ്യക്ഷ പ്രസംഗകനുമല്ലാതെ ആരെങ്കിലും സംസാരിച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ? അങ്ങനെ സംഭവിച്ചാൽ അദ്ദേഹം പിണങ്ങിപ്പോകും. അനേകം പരിപാടികളിൽ നിന്നും പിണങ്ങി പോയിട്ടുണ്ട്. എന്നാൽ, ആ ഗവർണർ, ആ പ്രോട്ടോക്കോൾ ലംഘനം പോലും കണക്കിലെടുക്കാതെ ആ പരിപാടിയിൽ തുടരുന്നു. ഒടുവിൽ അദ്ദേഹം പ്രസംഗിക്കുമ്പോൾ തനിക്ക് മുമ്പ് പ്രസംഗിച്ച ആൾക്ക് മറുപടി പറയുന്നു എന്നത് അദ്ദേഹത്തിന്റെ യുക്തിയിൽ പെട്ടതാണ്. അതിനെ തടസ്സപ്പെടുത്തുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP