Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിൽ എവിടെയാണ് മുസ്ലീമുകളെ പുറത്താക്കണം എന്ന് പറയുന്നത്? കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന നിയമത്തിലെ പുറത്താകുന്നവരുടെ പട്ടികയിൽ നിന്നും മതഭീകരതയ്ക്ക് ഇരയായവരെ ഒഴിവാക്കിയതിനെതിരെ എന്തിനാണ് നിയമം കൊണ്ടുവന്ന കോൺഗ്രസും ഇതുവരെ മിണ്ടാതിരുന്ന സിപിഎമ്മും വാളെടുക്കുന്നത്? പൗരത്വ നിയമ ഭേദഗതിയിലെ മറ്റൊരു നുണകൂടി പൊളിഞ്ഞടുങ്ങുമ്പോൾ

മോദി സർക്കാർ കൊണ്ടു വന്ന പൗരത്വ ഭേദഗതി നിയമത്തിൽ എവിടെയാണ് മുസ്ലീമുകളെ പുറത്താക്കണം എന്ന് പറയുന്നത്? കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന നിയമത്തിലെ പുറത്താകുന്നവരുടെ പട്ടികയിൽ നിന്നും മതഭീകരതയ്ക്ക് ഇരയായവരെ ഒഴിവാക്കിയതിനെതിരെ എന്തിനാണ് നിയമം കൊണ്ടുവന്ന കോൺഗ്രസും ഇതുവരെ മിണ്ടാതിരുന്ന സിപിഎമ്മും വാളെടുക്കുന്നത്? പൗരത്വ നിയമ ഭേദഗതിയിലെ മറ്റൊരു നുണകൂടി പൊളിഞ്ഞടുങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള നുണപ്രചരണങ്ങൾ കൊഴുക്കുകയാണ്. കേരളത്തിൽ പ്രത്യേകിച്ച്. ഇടതും വലതും ചേർന്ന് 27 ശതമാനം വരുന്ന മുസ്ലിം വോട്ടുകൾ പോക്കറ്റിലാക്കുന്നതിന് വേണ്ടി ദിവസവും നുണയുടെ കെട്ട് അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രി ഈ നുണപ്രചരണത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നു. ഇടത് പുരോഗമന-ഇസ്ലാമിക-നവോത്ഥാന നായകന്മാരും നായികമാരും മത്സരിച്ച് വ്യാജപ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഇതിനിടയിൽ സാധാരണക്കാരായ മുസ്ലീമുകൾ ഞങ്ങൾക്ക് ഈ നാട്ടിൽ നിന്നും, ജനിച്ച നാട്ടിൽ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട്, കെട്ടും കിടക്കയും എടുത്തുകൊണ്ട് നാട് വിടേണ്ടി വരുമെന്നും അല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെടുമെന്നും ആശങ്കയുണ്ടാവുന്നു.

അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വാട്‌സാപ്പുകളിൽ പ്രചരിക്കുന്നത് മുഴുവനും ഇത്തരം അസത്യങ്ങളാണ്. ഓരോ ദിവസവും വാട്‌സാപ്പിലേക്ക് ഒഴുകിയെത്തുന്ന പോസ്റ്റുകൾ കാണുമ്പോൾ ഇതൊക്കെ ശരിയാണോ എന്ന് ആർക്കും സംശയം തോന്നാം. പലരുടെയും ചിത്രങ്ങൾ വെച്ചിട്ട് അവരൊക്കെ ഇന്ത്യയിൽ ജനിച്ചും ജീവിച്ചും വളർന്നിട്ടും ഈ നാട് വിടേണ്ടി വരുന്നു എന്ന് ഇവർ പറയുന്നു. പക്ഷേ ഒരുകാര്യം മനസ്സിലാക്കുക. ഈ നിയമം പാസാക്കിയത് രണ്ടു ദിവസം മുമ്പ് മാത്രമാണ്. ഈ നിയമത്തിന് മുമ്പിൽ എങ്ങനെയാണ് ഇവർക്ക് പുറത്ത് പോകേണ്ടി വരുന്നത്. ഈ നിയമത്തിന്റെ പേരിൽ ഇത്രനാൾ മുമ്പേ ഇവർക്കെങ്ങനെയാണ് പുറത്ത് പോകേണ്ടി വന്നത്. പച്ചക്കള്ളങ്ങൾ ഒരുമിച്ച് ചേർത്ത് മതിൽ പണിയുകയും അതിൽ നിന്നും നുണകളുടെ ഉച്ഛിഷ്ടം അണക്കെട്ട് തുറന്നു വിടുന്നത് പോലെ പുറത്തേക്ക് വിടുകയും ചെയ്യുമ്പോൾ സത്യം കൈകാലിട്ടടിക്കുകയാണ്.

നിർഭാഗ്യവശാൽ, നിയമം നടപ്പിലാക്കുന്ന ബിജെപിയും അവരെ പിന്തുണക്കുന്ന സംഘപരിവാറുകാരും കൃത്യമായ വിശദീകരണം കൊടുത്ത് ഇതാണ് ശരിയെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നില്ല. ഒരുപക്ഷേ ഇത്തരം നുണകളുടെ ബോംബ് അഴിച്ചുവിട്ട് ഇവിടുത്തെ സാധാരണക്കാരനായ ഹിന്ദുവിനെ സംഘപരിവാറിലേക്ക് എത്തിക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായി ആവാം ഇവർ നിശബ്ദത പാലിക്കുന്നത്. മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമമനുസരിച്ച് ഒരു മുസൽമാനെങ്കിലും ഈ രാജ്യം വിടേണ്ടി വന്നോ അല്ലെങ്കിൽ വിടേണ്ടിവരും എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ആദ്യം പരിശോധിക്കുക. ഒന്നാമത്, ഈ നിയമത്തിൽ ഒരിടത്തും മുസ്ലിമുകളെ പുറത്താക്കണം എന്ന് എഴുതിയിട്ടില്ല. ഇതൊക്കെയും ഈ നിയമത്തെ വ്യാഖ്യാനിച്ചുകൊണ്ട് ചിലരുണ്ടാക്കുന്ന കള്ളക്കഥകൾ മാത്രമാണ്.

രാജ്യത്ത് നിലവിലുണ്ടായിരുന്ന ചില നിയമങ്ങൾ. അതൊക്കെയും പാസാക്കിയത് കോൺഗ്രസ് സർക്കാരാണ്. അതിൽ രണ്ടെണ്ണത്തിന്റെ പേര് ഞാൻ പറയാം. ഒന്ന് ഇന്ത്യൻ പാസ്‌പോർട്ട് ആക്ട്. രണ്ട് ഇന്ത്യൻ ഫോറിനേഴ്‌സ് ആക്ട്. ഈ നിയമമനുസരിച്ച് ഈ രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞിരുന്നവരെ പുറത്താക്കുക മാത്രമാണ് ഈ സർക്കാർ ചെയ്യുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP