Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയെങ്കിലും ആർത്തിയും അസൂയയും പകയും മാറ്റി വച്ച് നമുക്ക് മനുഷ്യരാവാം; ട്രോളുകൾ തീർത്ത് അധികനാൾ നമുക്ക് മുന്നേറാനാവില്ല; സകല ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ നാട്ടിലേക്ക് മഹാവ്യാധി പലവഴി ഒഴുകിയെത്തും; ഇതുവരെ നമ്മൾ കേട്ടതിനേക്കാളും സങ്കൽപ്പിക്കാൻ കഴിയുന്നതിനുമപ്പുറത്താണ് വരാനിരിക്കുന്നത്; നമ്മളേക്കാൾ ആശങ്കപ്പെടേണ്ടത് നമ്മളെകാക്കുന്ന പാശ്ചാത്യ നാടുകളിലെ പ്രവാസി സുഹൃത്തുക്കളെ ഓർത്തു തന്നെ ...

ഇനിയെങ്കിലും ആർത്തിയും അസൂയയും പകയും മാറ്റി വച്ച് നമുക്ക് മനുഷ്യരാവാം; ട്രോളുകൾ തീർത്ത് അധികനാൾ നമുക്ക് മുന്നേറാനാവില്ല; സകല ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ നാട്ടിലേക്ക് മഹാവ്യാധി പലവഴി ഒഴുകിയെത്തും; ഇതുവരെ നമ്മൾ കേട്ടതിനേക്കാളും സങ്കൽപ്പിക്കാൻ കഴിയുന്നതിനുമപ്പുറത്താണ് വരാനിരിക്കുന്നത്; നമ്മളേക്കാൾ ആശങ്കപ്പെടേണ്ടത് നമ്മളെകാക്കുന്ന പാശ്ചാത്യ നാടുകളിലെ പ്രവാസി സുഹൃത്തുക്കളെ ഓർത്തു തന്നെ ...

മറുനാടൻ ഡെസ്‌ക്‌

ലോകത്തെ മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിർ്ത്തിക്കൊണ്ട് കൊറോണ രോഗം പടർന്ന് പിടിക്കുകയാണ്. ഏതാണ്ട് ഏഴായിരത്തോളം ആളുകൾ ആ രോഗം ബാധിച്ച് മരിച്ചിരിക്കുന്നു. ഏതാണ്ട് ഒന്നേമുക്കാൽ ലക്ഷം പേർക്ക് രോഗം ബാധിച്ചിരിക്കുന്നു. ഇത് ഔദ്യോഗികമായി അതാത് രാജ്യങ്ങൾ പുറത്ത് വിടുന്ന കണക്കുകളെ അനുസരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന പറയുന്നതാണ്. എന്നാൽ, ചൈനയിലും ഉത്തര കൊറിയയിലും ഇറാനിലുമൊക്കെ എത്രപേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നോ എത്രപേർ മരിച്ചെന്നോ അവർ പറയുന്നത് വിശ്വസിക്കുകയല്ലാതെ അതാണ് സത്യം എന്ന് കരുതാൻ ന്യായമൊന്നുമില്ല.

ഇറ്റലി പോലൊരു രാജ്യത്ത് ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ മരിച്ചതും ബ്രിട്ടനിലും അമേരിക്കയിലും രോഗം പടർന്ന് പിടിക്കുമ്പോൾ അനേകം പേർ മരിച്ചുകൊണ്ടിരിക്കുന്നതും, സ്‌പെയിനും ഡെന്മാർക്കും ആ രാജ്യത്തെ സകല ചലനങ്ങളും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തടഞ്ഞ് വെച്ചതുമൊക്കെ വ്യക്തമാക്കുന്നത് സുതാര്യതയുടെ ലോകത്ത് നിന്ന് മാത്രമേ നമുക്ക് ഇത്തരം വിവരങ്ങൾ കൃത്യമായി കിട്ടൂ എന്നാണ്. ലോകം ഭയപ്പെടുന്നത് ഇതൊരു മഹാമാരിയായി പടർന്ന് പിടിക്കും എന്നാണ്. അമേരിക്കയും ബ്രിട്ടനും നടത്തിയ പഠനത്തിൽ പറയുന്നത് ഒരു വർഷമെങ്കിലും ഈ രോഗം നീണ്ട് നിൽക്കും എന്നാണ്. അതായത് 2021ലെ ഈ രോഗത്തിന്റെ വ്യാപനത്തെ തടയാൻ മനുഷ്യവംശത്തിന് കഴിയുകയുള്ളൂ.

ഏതാണ്ട് 500 വർഷം മുമ്പ് മെക്‌സിക്കോയിൽ ആരംഭിച്ച് ലോകമെമ്പാടും പടർന്ന് പിടിച്ച പ്ലേഗിനെ കുറിച്ചുള്ള ഓർമ്മകളും, ഏതാണ്ട് നൂറ് വർഷം മുമ്പ് ലോകത്തെ ഭയപ്പെടുത്തിയ സ്പാനിഷ് ഫ്‌ളൂവിനെ കുറിച്ചുള്ള ഓർമ്മകളുമാണ് ഇപ്പോൾ മനുഷ്യവംശം അയവിറക്കുന്നത്. അന്ന് ആ രോഗങ്ങൾ കൊന്നൊടുക്കിയത് ശതകോടിക്കണക്കിന് മനുഷ്യരെ ആയിരുന്നു. ഇപ്പോഴും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ രോഗം ലോകമെമ്പാടും ഒരു വർഷം കൊണ്ട് പടരുമെന്നും പ്രതിരോധിക്കാനാകാതെ മരണത്തിന് മുന്നിൽ നിസ്സഹായരായ മനുഷ്യ ജന്മങ്ങൾ തളർന്ന് വീഴുമെന്നും തന്നെയാണ്. ഈ രോഗത്തെ പ്രതിരോധിക്കുവാൻ മനുഷ്യന്റെ മുമ്പിൽ അധികം മാർഗങ്ങളൊന്നുമില്ല.

ചൈനയിൽ ആ രോഗം ഉത്ഭവിച്ചതുകൊണ്ട് അവർ അതേക്കുറിച്ച് വിശദമായി പഠിച്ച് പ്രതിരോധ നടപടികൾ എടുത്തതുകൊണ്ട് അവിടെ ഏതാണ്ട് ശമനത്തിന്റെ വക്കിലാണ്. പക്ഷേ ഇപ്പോഴും അവിടെ ദിവസം എട്ടും പത്തും പേർ മരിച്ചുകൊണ്ടിരിക്കുന്നു. സൗദി അറേബ്യ അടക്കം ഗൾഫിലെ മിക്ക രാജ്യങ്ങളും ഇന്ത്യയെ പോലുള്ള രാജ്യങ്ങളും ആദ്യം തന്നെ കരുതൽ എടുക്കുന്നതുകൊണ്ട് അതിന്റെ വ്യാപനം കുറയുന്നുണ്ട്. എന്നാൽ, ആവശ്യത്തിന് മനുഷ്യ വിഭവശേഷി ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങൾ ഏറ്റവും വലിയ ദുരന്തത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP