Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ടെ നാലു മാസക്കാരിയുടെ മരണം കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമെന്ന് പറയുന്നവരുടെ ലക്ഷ്യം മരണാനുപാതത്തിൽ കേരളം ലോകത്തെ ഒന്നാം നമ്പർ എന്ന് സ്ഥാപിക്കുക മാത്രം; കണ്ണൂര് മരിച്ച മാഹിക്കാരനെ കണക്കിൽ പെടുത്താനാവില്ലെങ്കിൽ മുംബൈയിൽ മരിച്ച തബ്ലീഗുകാരനെയും പ്രവാസി മലയാളികളെയും കണക്കിൽ പെടുത്തേണ്ടേ? ഇറ്റലിക്കാരനും ഇംഗ്ലണ്ടുകാരനും എങ്ങനെയാണ് രോഗം ഭേദമായവരുടെ കേരള കണക്കിൽ പെട്ടത്?

കോഴിക്കോട്ടെ നാലു മാസക്കാരിയുടെ മരണം കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമെന്ന് പറയുന്നവരുടെ ലക്ഷ്യം മരണാനുപാതത്തിൽ കേരളം ലോകത്തെ ഒന്നാം നമ്പർ എന്ന് സ്ഥാപിക്കുക മാത്രം; കണ്ണൂര് മരിച്ച മാഹിക്കാരനെ കണക്കിൽ പെടുത്താനാവില്ലെങ്കിൽ മുംബൈയിൽ മരിച്ച തബ്ലീഗുകാരനെയും പ്രവാസി മലയാളികളെയും കണക്കിൽ പെടുത്തേണ്ടേ? ഇറ്റലിക്കാരനും ഇംഗ്ലണ്ടുകാരനും എങ്ങനെയാണ് രോഗം ഭേദമായവരുടെ കേരള കണക്കിൽ പെട്ടത്?

മറുനാടൻ ഡെസ്‌ക്‌

നിർഭാ​ഗ്യകരമായ ഒരു വാർത്തയാണ് ഇന്ന് കേരളത്തെ രാവിലെ തന്നെ തേടിയെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് വെറും നാല് മാസം പ്രായമുള്ള ഒരു കുഞ്ഞ് മരിച്ചുപോയിരിക്കുന്നു. മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ ആറ്റുനോറ്റുണ്ടായ ഈ കുഞ്ഞ് കോവിഡ്19 ബാധിച്ച് മരണമടയുമ്പോൾ അതും നിർഭാ​ഗ്യവശാൽ ഒരു രാഷ്ട്രീയ വിവാദമാകുകയാണ്. സർക്കാരും ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങളും പറയുന്നത് കോവിഡ് ബാധിച്ച് കോഴിക്കോട് ഇന്ന് രാവിലെ മരിച്ചത് കേരളത്തിലെ മൂന്നാമത്തെ മരണമാണ് എന്നാണ്. എന്നാൽ, ഇതിന് മുമ്പ് കണ്ണൂർ മെഡിക്കൽ കോളജില‍ വെച്ച് മരിച്ച മാ​ഹി സ്വദേശിയുടെ പേര് എന്തുകൊണ്ട് സർക്കാർ വിട്ടുപോയി എന്ന ചോദ്യം വിമർശകർ ഉയർത്തുകയാണ്.

പ്രത്യേകിച്ച്, പുതുച്ചേരി സർക്കാരിന്റെ ലിസ്റ്റിൽ ഇങ്ങനെ ഒരാളുടെ പേര് എഴുതിച്ചേർക്കാതിരിക്കുമ്പോൾ. കേരളം എന്തുകൊണ്ടാണ് ഈ മാഹി സ്വദേശിയുടെ പേര് കേരളത്തിൽ വെച്ച് അദ്ദേഹം മരിച്ചിട്ടും ചേർക്കാത്തത് എന്നത് രാഷ്ട്രീയ മാനങ്ങളുള്ള ഒരു ചോദ്യം തന്നെയാണ്. കോവിഡിനെ ഏറ്റവും ഭം​ഗിയായി നേരിടുന്ന ലോകത്തെ ഏറ്റവും നല്ല പ്രവിശ്യയാണ് കേരളം എന്ന് വരുത്തിത്തീർക്കുന്നതിനുള്ള പിണറായി വിജയന്റെ പിആർ ടീമിന് അത് ക്ഷീണം വരുമോ എന്ന് ഭയന്നാണ് എന്ന വിമർശനം ഉയർന്നുകഴിഞ്ഞിരിക്കുന്നു. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മരണനിരക്കും റിക്കവറി നിരക്കും ലോകത്ത് ഏറ്റവും മികച്ചതായിരിക്കുന്നു എന്ന് പിണറായി വിജയൻ അവകാശപ്പെടുന്നത് എന്ന് ആർക്കും അറിയില്ല.

കാരണം അമേരിക്കയിൽ ഒഴികെ ഒരിടത്തും സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ലഭ്യമല്ല. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ ദേശീയ തലത്തിൽ തന്നെ കോവിഡിനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ അവിടെ ഒരു കൊനിഡ് രോ​ഗിപോലും ഉണ്ടായിട്ടില്ല. മിനിഞ്ഞാന്ന് അവിടെ നാല് രോ​ഗികൾ മാത്രമാണ് ഉണ്ടായത് എന്ന് മറക്കരുത്. ഓസ്ട്രേലിയ പോലെ വിശാലമായ ഒരു രാജ്യത്തിന് ആ രോ​ഗത്തിനെ അതിജീവിക്കാൻ കഴിഞ്ഞപ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോഴും രോ​ഗികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. പക്ഷേ പിണറായി വിജയൻ സർക്കാർ കോവിഡിനെ നല്ല രീതിയിൽ തന്നെ പ്രതിരോധിച്ചു എന്നത് സത്യവുമാണ്. എന്നാൽ, പിണറായി വിജയന്റെ മുഖത്ത് അതിന്റെ പേരിൽ വാരിത്തേച്ചിരിക്കുന്ന ചായം ഒലിച്ചുപേകാതിരിക്കാൻ ഒരു രോ​ഗിയുടെ മരണം ഒഴിവാക്കുന്നത് എന്തുതരം ധാർമ്മികതയാണ്?

സ്വാഭാവികമായും പിണറായി വിജയനെ പിന്തുണയ്ക്കുന്നവർ പറയും മാഹി സ്വദേശിയുടെ മരണം എന്തിന് വേണ്ടി കേരളത്തിന്റെ പട്ടികയിൽ ചേർക്കുന്നു എന്ന്. അങ്ങനെയെങ്കിൽ അടുത്ത ചോദ്യം മുംബൈയിൽ മരിച്ച പത്തനംതിട്ട സ്വദേശിയായ ഡോക്ടർ സലീം എന്ന തബ് ലീ​ഗ് പ്രവർത്തകന്റെ പേര് കേരളത്തിൽ മരിച്ചവരുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ടോ എന്നതാണ്. ഇല്ല എന്ന് നമുക്കറിയാം. ഇന്ത്യയിൽ തന്നെ മറ്റൊരു സംസ്ഥാനത്ത് ഒരു മലയാളി യാത്രാമധ്യേ മരിച്ചിട്ടും ആ മരണം കേരളത്തിന്റെ കണക്കിലില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP