Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമരങ്ങളിലൂടെ പടർന്ന് പന്തലിച്ച സിപിഎം എന്തിനാണ് ഇപ്പോൾ ജനകീയ സമരങ്ങളെ ഭയപ്പെടുന്നത്? എല്ലാ സമരങ്ങളുടേയും പിന്നിൽ മാവോയിസ്റ്റുകളും സംഘപരിവാറു കാരുമാണ് എന്ന് ആക്ഷേപിക്കുമ്പോൾ സഖാവ് അറിയാതെ പറയുന്നത് അവർ ജനങ്ങൾക്ക് ഒപ്പമാണ് എന്നാണ്; എകെജിയുടെ ചിത്രം പാർട്ടി ഓഫിസിൽ നിന്നും മാറ്റിയിട്ടു പോരെ ഈ ഗീർവാണങ്ങൾ

സമരങ്ങളിലൂടെ പടർന്ന് പന്തലിച്ച സിപിഎം എന്തിനാണ് ഇപ്പോൾ ജനകീയ സമരങ്ങളെ ഭയപ്പെടുന്നത്? എല്ലാ സമരങ്ങളുടേയും പിന്നിൽ മാവോയിസ്റ്റുകളും സംഘപരിവാറു കാരുമാണ് എന്ന് ആക്ഷേപിക്കുമ്പോൾ സഖാവ് അറിയാതെ പറയുന്നത് അവർ ജനങ്ങൾക്ക് ഒപ്പമാണ് എന്നാണ്; എകെജിയുടെ ചിത്രം പാർട്ടി ഓഫിസിൽ നിന്നും മാറ്റിയിട്ടു പോരെ ഈ ഗീർവാണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

നകീയ ജനാധിപത്യ വിപ്ലവമാണ് സിപിഎമ്മിന്റെ ഭരണഘടനയനുസരിച്ച് ആത്യന്തികമായി ആ പാർട്ടിയുടെ ലക്ഷ്യം. ഇപ്പോൾ പാർലമെന്ററി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നത് സിപിഎമ്മിന്റെ ഭരണ ഘടനയനുസരിച്ച് അടവു നയം മാത്രമാണ്. എന്താണ് ഈ അടവു നയം. പാർലമെന്ററി ജനാധിപത്യത്തെ ഒരു ലക്ഷ്യമായി അംഗീകരിക്കാത്ത സിപിഎം വിപ്ലവം വരുന്നത്രയും കാലം പിടിച്ചു നിൽക്കാനായി ദുഷിച്ച പാർലമെന്ററി ജനാധിപത്യത്തെ താൽക്കാലികമായി അംഗീകരിച്ചു കൊണ്ട് അതിന്റെ ഭാഗമായി നിൽക്കുന്നതാണ്. ചെറുതും വലുതുമായ സമരങ്ങളിലൂടെയാണ് ജനാധിപത്യ വിപ്ലവും ഉണ്ടാകുന്നത്. അങ്ങനെയാണ് സിപിഎം കേരളത്തിലും ബംഗാളിലും ത്രിപുരയിലും ഒക്കെ അടിത്തറയിട്ടത്.

മഹാനായ എകെ ഗോപാലൻ അദ്ദേഹത്തിന് വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും സായിപ്പിനേക്കാളും നന്നായി ഇംഗ്ലീഷ് പറയുമായിരുന്നു. കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്നാലും അദ്ദേഹം സമര നായകനായി മാറുമായിരുന്നു. മുടവൻ മുഗൾ കെട്ടാരത്തിന്റെ മതിൽ ചാടിക്കടന്ന് ചെങ്കൊടി നാട്ടിയ മഹാനായിരുന്നു അദ്ദേഹം. കേരളത്തിലും ബംഗാംളിലും ഒക്കെ സിപിഎം അടിത്തറ ഉണ്ടാക്കിയത് മിച്ച ഭൂമി സമരത്തിലൂടെയായിരുന്നു. പാവങ്ങൾക്ക് ഭൂമി അവകാശമാണെന്ന് കരുതി ജന്മിമാരുടെ പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കൊടി നാട്ടി കായൽ പ്രഭുക്കളെയൊക്കെ മെരുക്കി ഇവിടുത്തെ തൊഴിലാളികൾക്ക് അവസരവും കിടക്കാൻ ഇടവും ഒരുക്കി കൊടുത്ത മഹാനായിരുന്നു ആ നേതാവ്. എന്നാൽ ഇന്ന് സിപിഎമ്മിന് സമരത്തോട് പുച്ഛമാണ്. പ്രത്യേകിച്ച് ജനകീയ സമരത്തോട്. നക്‌സലുകൾ കേരളത്തിൽ വേരുറപ്പിക്കാൻ തുടങ്ങിയ അന്ന് തുടങ്ങിയതാണ് ആ ലക്ഷണം.

ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രഗത്ഭനായ കമ്മ്യൂണിസ്റ്റുകാരിൽ ഒരാൾ എന്ന് വിശേഷിപ്പിക്കുന്ന പിണറായി വിജയന് സമരം എന്ന് കേട്ടാൽ ചതുർത്ഥിയാണ്. ആരെങ്കിലും സമരം ചെയ്താൽ ഒന്നുകിൽ മത തീവ്രവാദികളാണ്. അല്ലെങ്കിൽ സംഘപരിവാറുകളാണെന്ന് മുദ്രകുത്തും. അല്ലെങ്കിൽ നക്‌സലേറ്റാണെന്ന് പറയും ഈ മൂന്ന് വാദങ്ങളും ഉന്നയിച്ചു കൊണ്ട് നിരവധി ജനകീയ സമര നായകന്മാരെ പിണറായി പൊലീസ് അകത്താക്കിയിട്ടുണ്ട്. ഇന്ന് കേരളം മുഴുവൻ നടക്കുന്ന ജനകീയ സമരങ്ങൾ രാഷ്ട്ര വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് അവർ പറയുന്നു.

പ്ലാച്ചിമടയിലും മുത്തങ്ങയിലും നടന്ന സമരത്തിന് ജയ് വിളിച്ചവർ ഭരണത്തിലെത്തിയപ്പോൾ സമരത്തിന് ഒരു പിന്തുണയുമില്ല. ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ നക്‌സലുകളാക്കി ഒറ്റപ്പെടുത്തുകയാണ്. കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വളരെ മോശമായിരുന്നു. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ അർബാൻ നക്‌സലുകളാണെന്നും സംഘപരിവാറാണെന്നും പറയാൻ കോടിയേരി ബാലകൃഷ്ണനും പിണറായിക്കും മാത്രമേ സാധിക്കൂ.

എന്നാൽ സഭയിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോൾ സർക്കാരിൽ നിന്നും നീതി ലഭിക്കാതെ വന്നപ്പോൾ തെരുവിലിറങ്ങി നീതിക്ക് വേണ്ടി പോരാടിയ ആ കന്യാസ്ത്രിക്കൊപ്പമായിരുന്നു പൊതുസമൂഹം. എന്നാൽ സിപിഎമ്മുൾപ്പെടെയുള്ളവർ അവർക്കെതിരെ തിരിഞ്ഞു നിൻക്കുകയും സമരത്തിന് നക്‌സലിസത്തിന്റേയും സലംഘപരിവാറിന്റേയും ഛായ നൽകാനൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുന്നത് കമ്മ്യൂണിസം കൂടിയാണ്. എന്നിട്ടും അവർ വിജയിച്ചു. ഇന്ന് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായെങ്കിൽ കന്യാസ്ത്രീകളുടെ സമരം തന്നെയാണ് അതിന് കാരണം. മനസ്സില്ലാമനസോടെയാണെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തത് ഈ സമരത്തിന്റെ പിൻബലത്തിലാണ്. ഇതാണ് എകെജി പഠിപ്പിച്ച സമരം. ഇതാണ് ജനകീയ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP