Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയ്യപ്പകോപം മറികടക്കാനാണോ ശങ്കർ റൈ എന്ന അയ്യപ്പഭക്തനെ സ്ഥാനാർത്ഥിയാക്കികൊണ്ട് സിപിഎം രംഗത്തു വരുന്നത്?നവോത്ഥാനത്തെ തള്ളി ആചാരസംരക്ഷണത്തിന്റെ മാർഗത്തിലേക്ക് പാർട്ടി മാറുമ്പോൾ പിണറായി വിജയന് മറുപടിയില്ലേ?വിധി പറഞ്ഞതിന്റെ പേരിൽ വധ ഭീഷണി ഉണ്ടായിട്ടും റിട്ട് ഹർജിയിൽ ഇതുവരെ ജസ്റ്റിസ് ചന്ദ്രചൂഢനും തീർപ്പു കല്പിക്കാത്തത് എന്തുകൊണ്ട്?ശബരിമലയും ശങ്കർ റൈയും ജസ്റ്റിസ് ചന്ദ്രചൂഢനും..

അയ്യപ്പകോപം മറികടക്കാനാണോ ശങ്കർ റൈ എന്ന അയ്യപ്പഭക്തനെ സ്ഥാനാർത്ഥിയാക്കികൊണ്ട് സിപിഎം രംഗത്തു വരുന്നത്?നവോത്ഥാനത്തെ തള്ളി ആചാരസംരക്ഷണത്തിന്റെ മാർഗത്തിലേക്ക് പാർട്ടി മാറുമ്പോൾ പിണറായി വിജയന് മറുപടിയില്ലേ?വിധി പറഞ്ഞതിന്റെ പേരിൽ വധ ഭീഷണി ഉണ്ടായിട്ടും റിട്ട് ഹർജിയിൽ ഇതുവരെ ജസ്റ്റിസ് ചന്ദ്രചൂഢനും തീർപ്പു കല്പിക്കാത്തത് എന്തുകൊണ്ട്?ശബരിമലയും ശങ്കർ റൈയും ജസ്റ്റിസ് ചന്ദ്രചൂഢനും..

മറുനാടൻ ഡെസ്‌ക്‌

ശബരിമല ഭക്തരെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ രണ്ട് സംഭവങ്ങൾ ഉണ്ടായ ദിവസമാണ് ഇന്ന്. ഒന്ന്, സിപിഎമ്മിന്റെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി ശങ്കർ റൈ ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് എന്ന് പരസ്യപ്രസ്താവന നടത്തിയിരിക്കുന്നു. ആചാരങ്ങൾ സംരക്ഷിക്കണം, ആചാരങ്ങൾ ലംഘിക്കരുത് എന്ന് പറഞ്ഞിരിക്കുന്നു. രണ്ട്, ശബരിമല വിഷയത്തിൽ വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ജഡ്ജിമാരിൽ ഒരാൾ തനിക്ക് ആ വിധിയെ തുടർന്ന് വധഭീഷണിയുണ്ടായി എന്ന സത്യം തുറന്നു പറഞ്ഞിരിക്കുന്നു. ഇത് രണ്ടും ഭക്തരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ആദ്യത്തേത് തീർച്ചയായും ശങ്കർ റൈയുടെ പ്രസ്താവന തന്നെയാണ്. സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാണ്. സിപിഎമ്മിന്റെ നേതാവാണ്.

ഇടുക്കിയിൽ പണ്ട് സിപിഎം സ്ഥാനാർത്ഥിയായി കണ്ടെത്തിയ ജോയ്‌സ് ജോർജ്ജിനെ പോലെ അല്ല മഞ്ചേശ്വരത്തെ ശങ്കർ റൈ. കാരണം ജോയ്‌സ് ജോർജ്ജ് കത്തോലിക്കാ സഭയുടെ സ്ഥാനാർത്ഥിയായിരുന്നു. സിപിഎമ്മിന്റെ സ്വതന്ത്രനായി മത്സരിക്കുകയാണ് ചെയ്തത്. പക്ഷെ ശങ്കർ റൈ സിപിഎമ്മിന്റെ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. അദ്ദേഹം ഇന്ന് പരസ്യമായി പറഞ്ഞിരിക്കുന്നു- ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംരക്ഷിച്ചേ മതിയാവൂ. ശബരിമലയിലെ ആചാരം ലംഘിക്കാൻ ശ്രമിക്കുന്നവർ ഭക്തരല്ല. ഇത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണ്. പിണറായി വിജയന്റെ വളരെ പരസ്യമായ വെല്ലുവിളിക്ക് എതിരാണ്.

സിപിഎം നിലപാട് തിരുത്തിയപ്പോഴും തിരുത്താതെ മുമ്പോട്ട് പോയ ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎം രംഗത്തിറങ്ങിയത് ആരും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരമായി മാറുകയാണ് സിപിഎമ്മിന്റെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി. എങ്ങനെയായിരിക്കും പിണറായി വിജയനെന്ന മുഖ്യമന്ത്രി ശങ്കർ റൈയെ സമീപിക്കുന്നത്, അദ്ദേഹത്തിന്റെ നിലപാടിനെ സമീപിക്കുന്നത് എന്നറിയാൻ കേരളം കാത്തിരിക്കുകയാണ്. ഒരുപക്ഷെ, അയ്യപ്പ ഭക്തരുടെ വികാരവിക്ഷോഭത്തിനെതിരായുള്ള സിപിഎമ്മിന്റെ ഒരു പുനർവിചിന്തനമായി ഈ സ്ഥാനാർത്ഥിത്വത്തെ കാണേണ്ടി വരും. അതായത്, ഹിന്ദു വികാരത്തോട് ഞങ്ങൾ എതിരല്ല, ഭക്തർക്ക് ഞങ്ങൾ എതിരല്ല, ശബരിമലക്ക് ഞങ്ങൾ എതിരല്ല എന്ന സിപിഎമ്മിന്റെ പ്രഖ്യാപനമായി വേണമോ ഇതിനെ കാണാൻ. ഇതിനാണ് ആദ്യമായി ഉത്തരം കണ്ടെത്തേണ്ട ഒരു വിഷയം.

അതായത്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയുടെ കാരണം ഭക്തരുടെ ഭാഷയിൽ പറഞ്ഞാൽ അയ്യപ്പ കോപമാണ്. സിപിഎമ്മിന്റെയോ അല്ലെങ്കിൽ പൊതുസമൂഹത്തിന്റെയോ ഭാഷയിൽ പറഞ്ഞാൽ മതവികാരത്തെ വ്രണപ്പെടുത്തിയതുകൊണ്ട് ഉണ്ടായതാണ്. അതിൽ തിരുത്തൽ വരുത്തുന്നു. ഞങ്ങൾ അയ്യപ്പ ഭക്തർക്ക് എതിരല്ല. ഞങ്ങൾ ഒരു വികാരത്തെയും എതിർക്കാൻ ശ്രമിക്കുന്നില്ല. ഇത് വാസ്തവത്തിൽ സിപിഎമ്മിന്റെ ഒരു നിലപാട് മാറ്റമായി തന്നെ വ്യാഖ്യാനിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുസ്ലിം വോട്ടിനെ കേന്ദ്രീകരിച്ച് സിപിഎം രാഷ്ട്രീയം കളിക്കുമ്പോൾ.

വളരെ കൃത്യമായ ജാതിയും മതവും മാത്രം നോക്കി സ്ഥാനാർത്ഥി നിർണയം നടത്തുന്ന പാർട്ടികളിൽ ഒന്നായ സിപിഎം ഇക്കുറി ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും നിർത്തിയിട്ടില്ല എന്നതാണ്. അതായത്, അരൂരിലെ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ മാറ്റിയപ്പോൾ പകരം നിയമിച്ചത് പോലും ഒരു മുസ്ലിം സ്ഥാനാർത്ഥിയെ അല്ല എന്ന് വരുമ്പോൾ സിപിഎം കൃത്യമായ ഒരു ജാതിരാഷ്ട്രീയം വീണ്ടും കളിക്കുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP