Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരേ കുറ്റം ചെയ്ത അമല പോളിനും ഫഹദ് ഫാസിലിനും ഒരു നീതിയും സുരേഷ് ഗോപിക്ക് മാത്രം മറ്റൊരു നീതിയും വിധിക്കാൻ സർക്കാരിനാവുന്നത് എങ്ങനെ? കോടിയേരി ബാലകൃഷ്ണൻ ഉപയോഗിച്ച കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിനെതിരെ കേസൊന്നുമില്ലേ? പിഴ അടച്ചാൽ ക്രിമിനൽ കേസിൽ നിന്നും ഊരാൻ കഴിയുന്നത് ഏത് നിയമം അനുസരിച്ച്? നീതി നടത്തിപ്പിൽ രാഷ്ട്രീയം കലരുമ്പോൾ

ഒരേ കുറ്റം ചെയ്ത അമല പോളിനും ഫഹദ് ഫാസിലിനും ഒരു നീതിയും സുരേഷ് ഗോപിക്ക് മാത്രം മറ്റൊരു നീതിയും വിധിക്കാൻ സർക്കാരിനാവുന്നത് എങ്ങനെ? കോടിയേരി ബാലകൃഷ്ണൻ ഉപയോഗിച്ച കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിനെതിരെ കേസൊന്നുമില്ലേ? പിഴ അടച്ചാൽ ക്രിമിനൽ കേസിൽ നിന്നും ഊരാൻ കഴിയുന്നത് ഏത് നിയമം അനുസരിച്ച്? നീതി നടത്തിപ്പിൽ രാഷ്ട്രീയം കലരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബിജെപിയുടെ നേതാവും അറിയപ്പെടുന്ന നടനുമായ സുരേഷ് ഗോപിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിക്കൊണ്ട് കേസെടുക്കാൻ കേരള പൊലീസ് തീരുമാനിച്ചിരിക്കുന്നു. ദീർഘനാളായി നടത്തിയ അന്വേഷണത്തിനൊടുവിൽ സുരേഷ് ഗോപി എന്ന നടൻ കേരളത്തിന് കിട്ടാനുള്ള നികുതിപ്പണം വെട്ടിക്കുന്നതിന് വേണ്ടി വ്യാജരേഖ ചമക്കുകയും ഗൂഢാലോചന നടത്തുകയും ഒക്കെ ചെയ്തു എന്ന പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി അതിനുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കി. സമാനമായ കുറ്റം ചുമത്തി അന്വേഷിച്ച അനേകം മുതലാളിമാരും സെലിബ്രിറ്റികളും നമ്മുടെ നാട്ടിലുണ്ട്.

നമുക്ക് ഉറപ്പായും അറിയാവുന്ന രണ്ട് പേരുകൾ ഫഹദ് ഫാസിൽ എന്ന സിനിമാ നടനും അമല പോൾ എന്ന നടിയുമാണ്. മൂന്നുപേരും ചെയ്ത കുറ്റം പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തു എന്നതാണ്. അതിന് വേണ്ടി അവിടെ വ്യാജവിലാസം ഉണ്ടാക്കി എന്ന് പൊലീസ് പറയുന്നു. തീർച്ചയായും കാറുകൾ രജിസ്റ്റർ ചെയ്യേണ്ടത് ഒരാളുടെ സ്വന്തം വിലാസത്തിൽ തന്നെയാകണം. ആരുടെ വിലാസം എന്ന് പോലും അറിയാത്ത ഒരു വിവലാസത്തിൽ കള്ള രേഖകൾ ഉണ്ടാക്കിക്കൊണ്ട് ആര് ഒരു വാഹനം രജിസ്റ്റർ ചെയ്താലും അത് ക്രിമിനൽ കുറ്റം തന്നെയാണ്. വഞ്ചനയുടെ പേരിലും വ്യാജരേഖ ചമച്ചതിന്റെ പേരിലും കേസെടുക്കുന്നതിൽ ഒരു തെറ്റുമില്ല.

എന്നാൽ, ഒരേ കുറ്റം ചെയ്ത രണ്ടുപേർ വിമോചിതരാകുകയും മറ്റൊരാൾ കുറ്റക്കാരനായി മുമ്പോട്ട് പോകുകയും ചെയ്യുന്നത് അനീതിയും നീതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട വിഭജനവുമാണ്. തീർച്ചയായും ഇതിൽ രാഷ്ട്രീയമോ മതമോ കലർത്തിയാൽ അത്ഭുതപ്പെടരുത്. എന്ത് സംഭവിച്ചാലും അത് പേരിന്റെ മതം കൊണ്ടാണ് എന്ന് വിലയിരുത്തപ്പെടുന്ന ഈ നാട്ടിൽ പൊലീസും സർക്കാരും ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യേണ്ട വിഷയം കൂടിയായിരുന്നു ഇത്. എന്തുകൊണ്ടാണ് സുരേഷ് ഗോപി കുറ്റക്കാരനും അമലാ പോളും ഫഹദ് ഫാസിലും നീതിമാനുമായത് എന്ന് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനോട് തന്നെ ഞാൻ അല്പം മുമ്പ് വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് സുരേഷ് ഗോപി പിഴയടക്കാൻ കൂട്ടാക്കിയില്ല. അതേസമയം, അമലാ പോളും ഫഹദ് ഫാസിലും പിഴയടച്ചു എന്നാണ്.

അതായത്, നികുതി അടയ്ക്കുന്നതിന് വേണ്ടി മൂന്ന് സിനിമാക്കാരും പോണ്ടിച്ചേരിയിൽ വ്യാജവിലാസമുണ്ടാക്കി വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് വണ്ടി രജിസ്റ്റർ ചെയ്തപ്പോൾ സർക്കാരിനുണ്ടായ നികുതി നഷ്ടം അടച്ചതോടെ രണ്ടുപേരെ കുറ്റ വിമുക്തരാക്കി. അതിന് സമ്മതിക്കാത്ത ആളെ കുറ്റക്കാരനും ആക്കി എന്നാണ്. സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുകയും നികുതി അടക്കാതിരിക്കുകയും ചെയ്തത് ക്രിമിനൽ കുറ്റമല്ല. നേരെമറിച്ച് അത് സിവിൽ കുറ്റമായി കൈകാര്യം ചെയ്യേണ്ട കുറ്റമാണ്. ആ സിവിൽ കുറ്റത്തിൽ അവർ കുറ്റം സമ്മതിക്കുകയും നികുതി അടക്കുകയും ചെയ്തപ്പോൾ അവരെ സിവിൽ കുറ്റത്തിൽ നിന്നും ഒഴിവാക്കിയതിൽ തെറ്റൊന്നുമില്ല. സുരേഷ് ഗോപി അത് വിസമ്മതിക്കുന്നെങ്കിൽ അത് ഈടാക്കുന്നതിന് വേണ്ടി സുരേഷ് ഗോപിക്ക് മേൽ തുടർ നടപടികൾ എടുക്കുന്നതിലും തെറ്റൊന്നുമില്ല.

അതേസമയം, ക്രിമിനൽ കുറ്റം എന്ന് പറയുന്നത് പിഴ അടച്ച് ഊരാൻ പറ്റുന്ന ഒന്നല്ല. ഒരാൾ വ്യാജരേഖ ചമക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നത് ക്രിമിനൽ കുറ്റം ആണെങ്കിൽ അത് ചെയ്ത എല്ലാവർക്കും തുല്യമാകണം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP