Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതിന് പട്ടിണിക്കിട്ടും പൂട്ടിയിട്ടും കൊല്ലാകൊല ചെയ്യുന്നതിന് പിന്നാലെ ഒരു വൈദികൻ അവരെ മുറിയിൽ പുരുഷന്മാരെ വിളിച്ച് കയറ്റുന്നവളായും ചിത്രീകരിക്കുന്നു; വിമർശനം പടർന്നിട്ടും ലജ്ജയില്ലാതെ സൈബർ ഗുണ്ടായിസവുമായി രംഗത്തിറങ്ങി വെള്ളയുടുപ്പിട്ട പിശാചിന്റെ സന്തതി; ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രചാരകർ ഒരു കന്യാസത്രീയോട് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും പൊതുജനങ്ങളും....

പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതിന് പട്ടിണിക്കിട്ടും പൂട്ടിയിട്ടും കൊല്ലാകൊല ചെയ്യുന്നതിന് പിന്നാലെ ഒരു വൈദികൻ അവരെ മുറിയിൽ പുരുഷന്മാരെ വിളിച്ച് കയറ്റുന്നവളായും ചിത്രീകരിക്കുന്നു; വിമർശനം പടർന്നിട്ടും ലജ്ജയില്ലാതെ സൈബർ ഗുണ്ടായിസവുമായി രംഗത്തിറങ്ങി വെള്ളയുടുപ്പിട്ട പിശാചിന്റെ സന്തതി; ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രചാരകർ ഒരു കന്യാസത്രീയോട് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും പൊതുജനങ്ങളും....

മറുനാടൻ ഡെസ്‌ക്‌

ഞാൻ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച് വളർന്ന് കത്തോലിക്കാ വിശ്വാസത്തിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതും ഇപ്പോൾ വിവാദമായിരിക്കുന്ന സീറോ മലബാർ സഭയുടെ കാഞ്ഞിരപ്പള്ളി രൂപയുടെ ഒരു ഇടവകാംഗം. നിർഭാഗ്യവശാൽ, ഞാൻ അംഗമായിരിക്കുന്ന കത്തോലിക്കാ സഭയുടെ അകത്ത് നിന്നും പുറത്തേക്ക് വരുന്ന, പൊതുജനങ്ങൾ ശ്വസിച്ചുകൊണ്ടിരിക്കുന്ന ഈ വിഷവായു കലർന്ന നാണം കെട്ട വാർത്തകൾ എന്നെ വല്ലാതെ ലജ്ജിപ്പിക്കുന്നു.

 ആദ്യം ഈ സഭ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണത് ഭൂമിഇടപാടിന്റെ പേരിലായിരുന്നു. അന്ന് സഭാതലവനെ അപമാനിക്കുന്നതിന് വേണ്ടി മറ്റ് ചില താല്പര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ചില വൈദിക ഗുണ്ടകൾ നടത്തിയ ഗൂഢാലോചന തുറന്നു പറയാൻ ഒരു മടിയും എനിക്കുണ്ടായിരുന്നില്ല. എന്നാൽ, ആ സംഭവത്തെ തുടർന്ന് ഈ സഭയെ നാണം കെടുത്തുന്ന മറ്റൊരു ലൈംഗിക അപവാദമുണ്ടായി. ലത്തീൻ കത്തോലിക്കാ സഭയുടെ ജലന്ധർ രൂപതയുടെ അധ്യക്ഷനായ, എന്നാൽ ജന്മനാ ഒരു സീറോ മലബാർ സഭക്കാരനായ ഫ്രാങ്കോ മുളക്കൻ എന്ന മെത്രാൻ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നതായിരുന്നു വിഷയം.

രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ച് ഒരു സ്ത്രീയെ ഒരാൾ പീഡിപ്പിച്ചു എന്ന് ആ സ്ത്രീ പറഞ്ഞാൽ അത് വിശ്വസിക്കുകയാണ് എന്നെ പോലുള്ളവർ ചെയ്യേണ്ടത്. എന്നിട്ടും, അതൊരു മെത്രാനായതുകൊണ്ട് കുറച്ച് ദിവസങ്ങൾ സംശയത്തിന്റെ ആനുകൂല്യങ്ങൾ നൽകി. നിർഭാഗ്യവശാൽ, രാജ്യത്തെ നിയമസംവിധാനങ്ങൾ അയഞ്ഞ് പ്രവർത്തിച്ചിട്ടും ഉന്നത സ്വാധീനമുള്ള ഈ മെത്രാൻ ഇടപെട്ട് കന്യാസ്ത്രീയായ ഇരയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് വ്യക്തമാകുകയായിരുന്നു. ആ കേസിപ്പോൾ വിചാരണാ ഘട്ടത്തിലേക്ക് കടക്കുന്നു. മെത്രാൻ ദിവസങ്ങളോളം ജയിലിൽ കിടന്നു. അതിന് മുമ്പേ ഈ സഭയെ നാണം കെടുത്താൻ മറ്റൊരു ലൈംഗിക ആരോപണം കൂടി ഉയർന്ന് വന്നു. മാനന്തവാടി രൂപതാംഗമായ റോബിൻ വടക്കഞ്ചേരി എന്ന വൈദികൻ പതിനാറ് തികയാത്ത ഒരു പെൺകുട്ടിയെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ച ശേഷം ആ പെൺകുട്ടിക്ക് ഗർഭമുണ്ടാകുകയും കുഞ്ഞുണ്ടാകുകയും ആ കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ അപ്പന്റെ പുറത്ത് ഏൽപ്പിക്കാൻ ശ്രമമുണ്ടാകുകയും ചെയ്തത്. മെത്രാന്മാരുടെയും അച്ചന്മാരുടെയും ഇത്തരം കൂട്ടിക്കൊടുപ്പിനെതിരെ ശബ്ദമുയർത്തേണ്ട ചുമതല എന്നെപ്പോലുള്ള വിശ്വാസികൾക്ക് ഉള്ളതുകൊണ്ട് ഫ്രാങ്കോ മുളക്കൻ അടക്കമുള്ളവരെ മെത്രാൻ എന്ന് അഭിസംബോധന ചെയ്യുന്നത് പോലും അവസാനിപ്പിക്കുകയാണ് ചെയ്തത്.

രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്തവിധം ഒരു ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ തുടർച്ചയായി അപമാനിക്കുന്ന കാഴ്‌ച്ചയാണ് പിന്നീട് കാണുന്നത്. ആ കന്യാസ്ത്രീകളുടെ സമരപന്തലിൽ പോയി പിന്തുണ അറിയിച്ചപ്പോൾ മാത്രമാണ് എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞത്. കാരണം, ഞാൻ വിശ്വസിക്കുന്ന യേശുക്രിസ്തുവിനോടുള്ള കടപ്പാടാണ് ഞാൻ അംഗമായിരിക്കുന്ന സഭയുടെ അനീതിക്ക് പ്രായശ്ചിത്തം ചെയ്യുക എന്നാണ് ഞാൻ പഠിച്ച വേദപാഠം. ഒരു കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയാകുകയും നീതി ലഭിക്കാതെ വരുമ്പോൾ തെരുവിൽ ഇറങ്ങുകയും ചെയ്തപ്പോൾ ഒരു അണുവിട പോലും സഹായിക്കാനാകാതെ സഭാനേതൃത്വം നോക്കിയിരുന്നപ്പോൾ മനസാക്ഷിയോട് കൂറ് പുലർത്തുന്നതിന് വേണ്ടി മറ്റൊരു മഠത്തിലെ കന്യാസ്ത്രീ സമരപന്തലിലെത്തി ഒന്ന് പിന്തുണച്ചു എന്ന ഒറ്റ കുറ്റത്തിന് തുടർച്ചയായി വേട്ടയാടപ്പെടുകയാണ്. സിസ്റ്റർ ലൂസി കളപ്പുര എന്ന വയനാട് ജില്ലക്കാരിയായ കന്യാസ്ത്രീയോട് ഈ സഭാനേതൃത്വവും ഈ സഭയിലെ വൈദികരും കന്യാസ്ത്രീകളും അന്ധരായ ചില കുഞ്ഞാടുകളും കാട്ടിക്കൂട്ടുന്ന തിന്മയും ക്രൂരതയും ദൈവത്തിന്റെ മേൽ വീണ ശാപത്തിന്റെ കറ മായ്ച്ച് കളയാൻ ഒരിക്കലും ആവുകയില്ല എന്നതാണ് വാസ്തവം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP