Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുന്ദരമോഹന വാർത്തകൾ കേട്ട് ഇങ്ങോട്ട് ഓടിച്ചാടി എത്താൻ വെമ്പുന്നവർ അറിയുക- ഇവിടെ ഒന്നും ഇതുവരെ ശരിയായിട്ടില്ല; ഇങ്ങോട്ട് വരുന്ന വഴി തന്നെ നിങ്ങൾ രോഗികളാവും; 14 ദിവസം ഏകാന്തവാസം നടത്തി വട്ടാകും; വീട്ടിൽ ചെന്നാൽ നാട്ടുകാരുടെ പ്രാക്കും ചീത്തവിളിയും കേൾക്കാം; ഇങ്ങോട്ട് ഓടിക്കയറുന്നതിന് മുൻപ് അറിയുക...

സുന്ദരമോഹന വാർത്തകൾ കേട്ട് ഇങ്ങോട്ട് ഓടിച്ചാടി എത്താൻ വെമ്പുന്നവർ അറിയുക- ഇവിടെ ഒന്നും ഇതുവരെ ശരിയായിട്ടില്ല; ഇങ്ങോട്ട് വരുന്ന വഴി തന്നെ നിങ്ങൾ രോഗികളാവും; 14 ദിവസം ഏകാന്തവാസം നടത്തി വട്ടാകും; വീട്ടിൽ ചെന്നാൽ നാട്ടുകാരുടെ പ്രാക്കും ചീത്തവിളിയും കേൾക്കാം; ഇങ്ങോട്ട് ഓടിക്കയറുന്നതിന് മുൻപ് അറിയുക...

മറുനാടൻ ഡെസ്‌ക്‌

ഒടുവിൽ പ്രവാസികൾ നമ്മുടെ നാട്ടിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെയും ഇന്നുമായി ഏതാണ്ട് ആയിരത്തോളം ​ഗൾഫ് മലയാളികൾ കേരളം കണ്ട് കഴിഞ്ഞു. അവരിൽ പലരും ഈ നാട്ടിലേക്ക് തിരിച്ചുവരാൻ വെമ്പി ഇരുന്നവരാണ്. പക്ഷേ അവരിവിടെ എത്തിക്കഴിഞ്ഞപ്പോൾ അവരുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് പോകാൻപറ്റുന്ന സാഹചര്യമില്ല. ഏഴുദിവസമെങ്കിലും ക്വാറന്റൈൻ ചെയ്ത ശേഷം മാത്രമേ മടങ്ങനാകൂ എന്നാണ് സർക്കാർ പറഞ്ഞതെങ്കിൽ ഇപ്പോൾ അത് കുറഞ്ഞത് 14 ദിവസമായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് സർക്കാർ ഏഴ് ദിവസം എന്ന് പറഞ്ഞത് എന്നതിനെ കുറിച്ച് ഇപ്പോഴും ദുരൂഹതകൾ ബാക്കിയാണ്.

ഈ വാ​ഗ്ദാനം പ്രവാസികൾക്ക് കൊടുക്കുന്നത് വരെ കുറഞ്ഞത് 14 ദിവസം എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ, ഏഴ് ദിവസം മതി എന്ന മോഹനവാ​ഗ്ദാനവുമായി ഇവിടെ എത്തിച്ച ശേഷം കേന്ദ്രസർക്കാർ പറഞ്ഞിരിക്കുന്നു 14 ദിവസം എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാ എന്ന്. അതായത് നിങ്ങൾ ഈ നാട്ടിൽ എത്തിയാൽ സർക്കാരിന്റെ കർശനമായ നിയന്ത്രണത്തിൽ 14 ദിവസം കഴിയേണ്ടിവരും. അതിന് ശേഷം 14 ദിവസം നിങ്ങൾ വീട്ടില്‌‍ ചെന്നാൽ അവിടെയും വീട്ടിൽ തന്നെ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയേണ്ടിവരും. വീട്ടിൽ ചെന്നാൽ എന്തുമായി, ആരും ഒന്നും അറിയില്ല എന്ന് കരുതിയാൽ തെറ്റാണ്. നിങ്ങൾ കരുതുന്നതിനെകാട്ടിലും ഊഹിക്കുന്നതിനെകാട്ടിലും വലിയ ജാ​ഗ്രതയിലാണ് കേരളീയ സമൂഹം.

ആരെ എവിടെയൊക്കെ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്, അവർ വീട് വിട്ട് ഇറങ്ങുന്നുണ്ടോ എന്ന് നോക്കി ഇരിക്കുകയാണ് നമ്മുടെ ചുറ്റുമുള്ളവർ. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ കരീബിയൻ രാജ്യത്ത് നിന്ന് വന്നപ്പോൾ അവിടെ ഒരു കോവിഡ് രോ​ഗി പോലും ഇല്ലാതിരുന്നിട്ടും ആലപ്പുഴയിൽ അവരനുഭവിച്ച യാതനക്ക് കയ്യുംകണക്കുമില്ല. അവർ താമസിച്ചിരുന്ന വീടിന്റെ ​ഗെയ്റ്റിന് മുമ്പിൽ ആളുകൾ ബഹളം വെക്കാൻ കൂടിയിട്ട് ഒടുവിൽ പൊലീസിനെ വിളിച്ചാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. അതായത്, നിങ്ങൾ സർക്കാർ ക്വാറന്റൈന് ശേഷം നിങ്ങളുടെ വീട്ടിൽ ചെന്നാൽ പോലും നിങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യമില്ല.

സർക്കാർ ക്വാറന്റൈൻ 14 ദിവസം ഉണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ പ്രിയപ്പെട്ടവർ വിളിപ്പാടകലെ ഉണ്ടെങ്കിലും നിങ്ങൾക്കവരെ കാണാൻ കഴിയില്ല എന്നാണ്. അതിനേക്കാൾ ഭയാനകമായ കാര്യം അനേകം പേരെ പലയിടങ്ങളിൽ നിന്നും എത്തിച്ച് വിമാനത്തിൽ ഇങ്ങോട്ട് കൊണ്ടുവരുന്നു. നേരത്തേ പറഞ്ഞിരുന്നത് പോലെ ഒരു സീറ്റിൽ ഒരാളെയല്ല കൊണ്ടുവരുന്നത് എന്നും സാമൂഹിക അകലം ഒന്നും പാലിക്കാതെ വിമാനത്തിലെ രണ്ട് സീറ്റിലും ആളെ കൊണ്ടുവരുന്നു എന്നും വ്യക്തമായിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP