Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസികൾ മടങ്ങും മുമ്പേ ഇതരമലയാളി അതിഥിതൊഴിലാളികൾ എത്തും; എല്ലാവരും എത്തുന്നത് രോഗബാധിത പ്രദേശത്ത് നിന്ന്; ഹോട്ടലുകളും ആശുപത്രികളും ക്വാറന്റൈനിന് തികയാതെ വരുമ്പോൾ എന്തു ചെയ്യും? മെബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രാക്കിങ് ഉറപ്പാക്കി ഇവരെ വീട്ടിൽ തന്നെ പാർപ്പിക്കാൻ എന്തിനാണ് പേടിക്കുന്നത്?

പ്രവാസികൾ മടങ്ങും മുമ്പേ ഇതരമലയാളി അതിഥിതൊഴിലാളികൾ എത്തും; എല്ലാവരും എത്തുന്നത് രോഗബാധിത പ്രദേശത്ത് നിന്ന്; ഹോട്ടലുകളും ആശുപത്രികളും ക്വാറന്റൈനിന് തികയാതെ വരുമ്പോൾ എന്തു ചെയ്യും? മെബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രാക്കിങ് ഉറപ്പാക്കി ഇവരെ വീട്ടിൽ തന്നെ പാർപ്പിക്കാൻ എന്തിനാണ് പേടിക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

പ്രവാസി മലയാളികളുടെ മടക്കം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ​ഗൾഫിൽ നിന്ന് ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം മലയാളികൾ മടങ്ങിയെത്തും. ഇതിനോടകം ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേർ രജിസ്റ്ററ്‍ ചെയ്തെങ്കിലും അത്യാവശ്യക്കാരെ മാത്രം കൊണ്ടുവരുന്ന ഒരു സാഹചര്യം നിലവിലുള്ളതുകൊണ്ട് വിസാ കാലാവധി കഴിഞ്ഞവരും തൊഴിൽ നഷ്ടപ്പെട്ടവരും രോ​ഗികളും ​ഗർഭിണികളും ഒക്കെ അടങ്ങുന്ന ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരെ മാത്രമായിരിക്കും കൊണ്ടുവരിക.

ഇതിനായി വിശാഖപട്ടണത്ത് നിന്നും മുംബൈയിൽ നിന്നുമൊക്കെ കപ്പലുകൾ പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറുവശത്ത്, നമ്മൾ അതിഥി തൊഴിലാളികൾ എന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ വന്ന് ജോലി ചെയ്യുന്നവരെ വിശേഷിപ്പിക്കുന്നത് പോലെ അവിടെയുള്ളവർ അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കുന്ന നമ്മൾ മലയാളികളിൽ ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങുകയാണ്. ഇന്ത്യയുടെ സകല സംസ്ഥാനങ്ങളിലും ധാരാളം മലയാളികൾ ഇങ്ങനെ അതിഥി തൊളിലാളികളായി ജോലി ചെയ്യുന്നു. എല്ലാ പ്രധാനപ്പെട്ട ന​ഗരങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉണ്ട്.

മുംബെയിലും ഡൽഹിയിലും കൊൽക്കത്തയിലും താനെയിലും സൂറത്തിലും അഹമ്മദാബാദിലും ഇൻഡോറിലുമൊക്കെ ആയിരക്കണക്കിന് മലയാളികൾ തിങ്ങിപ്പാർക്കുന്നു. ഇവരിൽ ഭൂരിപക്ഷവും അവിടെ വീടുള്ളവരും നല്ല ജോലിയും ജീവിത സാഹചര്യവും ഉള്ളവരുമാണ്. അതുകൊണ്ട് തന്നെ അവർ ഒരു രോ​ഗം ബാധിച്ച ഉടൻ സർക്കാരിന്റെ സഹായം തേടി പുറപ്പെടണം എന്നില്ല. എന്നാൽ, നല്ല ജോലി കണ്ടെത്തുന്നതിനോ മികച്ച താമസ സൗകര്യം ഒരുക്കുന്നതിനോ ഒന്നും കഴിയാത്ത സാധാരണക്കാരായ അനേകം പേർ ഇത്തരം കോവിഡ് 19 ഹോട്ട്സ്പോട്ടുകളിൽ താമസിക്കുന്നുണ്ട്. അവരൊക്കെ ആദ്യത്തെ ട്രെയിനിന് തന്നെ അവസരം ലഭിക്കുമ്പോൾ ഈ നാട്ടിലേക്ക് മടങ്ങും എന്ന് തീർച്ചയാണ്.

അതായത്, കുറഞ്ഞത് അ‍ഞ്ചോ എട്ടോ ലക്ഷം മലയാളികൾ ഈ ദിവസങ്ങളിൽ കോവിഡ്19 ഭയന്ന് ഈ നാട്ടിലേക്ക് മടങ്ങിയെത്തും. അവരെ എങ്ങനെ പാർപ്പിക്കും എന്ന ചോദ്യം പ്രസക്തമാണ്. കാരണം ഇവരൊക്കെയും എത്തുന്നത് ഈ രോ​ഗം ബാധിച്ച ഹോട്ട്സ്പോട്ടുകളിൽ നിന്നാണ്. നമുക്കറിയാം, സൗദി അറേബ്യയും യുഎഇയും ഖത്തറുമൊക്കെ എത്രയധികം രോ​ഗികളെയാണ് ഇപ്പോൾ ആശുപത്രിയിൽ ആക്കുന്നത് എന്ന്. യുഎഇയിയും സൗദി അറേബ്യയിലേയും പല ന​ഗരങ്ങളിലും താമസിക്കുന്ന മലയാളികൾ ഈ രോ​ഗം ബാധിച്ച് ചികിത്സ പോലും ലഭിക്കാതെ കഴിയുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP