Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾ ഇങ്ങോട്ട് പോരട്ടെ ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് പലവട്ടം പറഞ്ഞപ്പോൾ ഓർത്തില്ലേ മറുനാട്ടിൽ വണ്ടി കാത്തിരുന്ന മലയാളികളെക്കുറിച്ച്? മുംബൈയിലും ബാഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഉള്ളവർ എത്തുമെന്ന് ഊഹിക്കാൻ പോലും കഴിഞ്ഞില്ലേ ഈ രക്ഷകന്? അവരെ അതിർത്തിയിൽ തളച്ചിട്ട ശേഷം പാസില്ലാത്തവർ വരുന്നുണ്ടെന്ന് പറയുന്നത് എന്തുതരം മര്യാദയാണ്? ട്രെയിനോ ബസോ അയച്ച് അവരെ എത്തിക്കേണ്ട ചുമതല പിന്നാരുടെയാണ്? തള്ളിനിടയിൽ കർമ്മം മറന്നു പോയ പിണറായിയോട്..

പ്രവാസികൾ ഇങ്ങോട്ട് പോരട്ടെ ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് പലവട്ടം പറഞ്ഞപ്പോൾ ഓർത്തില്ലേ മറുനാട്ടിൽ വണ്ടി കാത്തിരുന്ന മലയാളികളെക്കുറിച്ച്? മുംബൈയിലും ബാഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഉള്ളവർ എത്തുമെന്ന് ഊഹിക്കാൻ പോലും കഴിഞ്ഞില്ലേ ഈ രക്ഷകന്? അവരെ അതിർത്തിയിൽ തളച്ചിട്ട ശേഷം പാസില്ലാത്തവർ വരുന്നുണ്ടെന്ന് പറയുന്നത് എന്തുതരം മര്യാദയാണ്? ട്രെയിനോ ബസോ അയച്ച് അവരെ എത്തിക്കേണ്ട ചുമതല പിന്നാരുടെയാണ്? തള്ളിനിടയിൽ കർമ്മം മറന്നു പോയ പിണറായിയോട്..

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ചത് കേരളത്തിലായിരുന്നു. അപ്പോൾ മുതൽ ഉണർന്ന് പ്രവർത്തിച്ച പിണറായി വിജയൻ സർക്കാർ കൃത്യമായി ആ കൊലയാളി വൈറസിനെ നേരിട്ടു. റൂട്ട്മാപ്പ് തയ്യാറാക്കി രോ​ഗത്തെ നേരിടാനുള്ള പിണറായി വിജയൻ സർക്കാരിന്റെ ധീരമായ നിലപാട് എല്ലാവരുടെയും കയ്യടി നേടി. ആ നേട്ടത്തിൽ മതിമറന്ന് അത് മാർക്കറ്റ് ചെയ്ത് വോട്ടാക്കുന്ന തിരക്കിലായിപ്പോയി പിന്നീട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും. ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ മലയാളികളായ മാധ്യമപ്രവർത്തകരുടെ പിന്തുണയോട് കൂടി എങ്ങനെയെങ്കിലും വാർത്തകൾ എത്തിക്കുക, ചാനലുകളായ ചാനലുകളിലൊക്കെ സ്തുതി​ഗീതങ്ങൾ ആലപിക്കുക എന്നതിനപ്പുറത്തേക്ക് വരാൻ പേകുന്ന കാലത്തെ തടഞ്ഞ് നിർത്തുന്നതിനുള്ള ഒരു തയ്യാറെടുപ്പും ഈ സർക്കാർ ചെയ്തില്ല.

അതിനിടയിൽ ഏതെങ്കിലും തരത്തിൽ വോട്ട് നേടുന്നതിനുള്ള അവസരം കിട്ടിയാൽ അത് കൃത്യമായി മുതലാക്കി. അതിൽ ഏറ്റവും മാസ്സീവായിട്ടുള്ള മൂവ്മെന്റായിരുന്നു പ്രവാസികളെ ഇങ്ങോട്ട് കൊണ്ടുവരുന്നതിനുള്ള കേരള സർക്കാരിന്റെ മുൻകൈ. ​ഗൾഫ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ഇന്ത്യാരാജ്യത്തേക്ക് വരാനുള്ള അവകാശം സംരക്ഷിക്കണമെന്ന കേരള സർക്കാരിന്റെ നിലപാടിനോട് പൂർണമായും യോജിക്കുന്ന ആളാണ് ഞാൻ. എന്നാൽ, കൊറോണ ബാധിച്ച് ആയിരങ്ങൾ മരിച്ച് വീഴുന്ന ഇടങ്ങളിൽ നിന്നും ഈ നാട്ടിലേക്ക് ആരെത്തിയാലും അവരിൽ നിന്നും ഒരാൾക്കും രോ​ഗം പടരാതിരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനുള്ള ബാധ്യത മറന്ന് കൊണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഞങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പിണറായി വിജയനും കൂട്ടരും.

ഒടുവിൽ, പ്രവാസികൾ എത്താൻ തുടങ്ങിയപ്പോൾ അവരെ ക്വാറന്റൈൻ ചെയ്യാൻ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഏഴ് ദിവസം ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പലരേയും ഏഴ് ദിവസം പോലും സർക്കാർ ക്വാറന്റൈനിൽ വിടാതെ വീട്ടിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അതിൽ ചില ആളുകൾ, സർക്കാർ ക്വാറന്റൈനിൽ നിന്ന് പോലും ഒളിച്ചോടിയതായി റിപ്പോർട്ടുകൾ ഉണ്ട്. അപ്പോൾ വീട്ടിൽ ക്വാറന്റൈൻ ചെയ്യുന്നവർ അതിനുള്ള ഉത്തരവാദിത്തം കാട്ടും എന്നതിന് ഒരു തെളിവുമില്ല. ഇങ്ങനെ എത്തിയ പ്രവാസികളിൽ ചിലർ കൊറോണ ബാധിച്ചവരായി മാറുമ്പോൾ രോ​ഗവ്യാപനത്തിന്റെ ഭീതി വളരുകയാണ്. പിണറായി വിജയൻ സർക്കാരിനോടുള്ള ആദ്യത്തെ ചോദ്യം ഇത്രയും സമയമുണ്ടായിട്ടും എന്തുകൊണ്ടാണ് പ്രവാസികളെ കൃത്യമായി ഇവിടെ എത്തുമ്പോൾ ക്വാറന്റൈൻ ചെയ്യുകയും ​രോ​ഗം പടരാതിരിക്കുകയും ചെയ്യാനുള്ള നടപടികൾ എടുക്കാതിരുന്നത്.

അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു ഭീഷണി ഇപ്പോൾ കേരളം നേരിടുകയാണ്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക് വരികയാണ്. ഇവിടുത്തെ അതിഥി തൊഴിലാളികൾ അവരവരുടെ നാടുകളിലേക്ക് പോകാൻ കാട്ടിയ അതേ തിടുക്കവും വെപ്രാളവും കേരളത്തിന് പുറത്തുള്ള എല്ലാ ന​ഗരങ്ങളിലേയും മലയാളികൾ ഇങ്ങോട്ട് വരാൻ കാട്ടുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP