Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രപതിയുടെ കുഞ്ഞിനെ രക്ഷിച്ചിട്ടും സ്വയം രക്ഷിക്കാനാവാതെ പോയ വാളമനാലച്ചൻ; വാളമനാലച്ചൻ കയ്യും കാലുമിട്ടടിക്കുമ്പോൾ

രാഷ്ട്രപതിയുടെ കുഞ്ഞിനെ രക്ഷിച്ചിട്ടും സ്വയം രക്ഷിക്കാനാവാതെ പോയ വാളമനാലച്ചൻ; വാളമനാലച്ചൻ കയ്യും കാലുമിട്ടടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ കത്തോലിക്കാ സഭയെ നവീകരിക്കുന്നതിന് വേണ്ടി ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് പിറന്നതാണ് കരിസ്മാറ്റിക് പ്രസ്ഥാനം. പെന്തക്കോസ്തൽ സഭകൾ സാധാരണ വിശ്വാസികളുടെ മേൽ അമിതമായ സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ സഭയിലെ തന്നെ ചില വൈദികരും വിശ്വാസികളായ അൽമായരും പ്രാർത്ഥനയുടെ സാധാരണ രീതി മാറ്റിക്കൊണ്ട് പെന്തക്കോസ്തൽ രീതിയിൽ പ്രവചനവരവും രോഗീ ശുശ്രൂഷയുമൊക്കെ നടത്തിക്കൊണ്ട് സുവിശേഷ പ്രചരണത്തിന് വേണ്ടി തുടങ്ങിയതാണ് ഇത്. ഇത് ഈ സഭയ്ക്കുണ്ടാക്കിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ചില്ലറയല്ല. ഇങ്ങനെ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വക്താക്കളായി മാറിയ പല അൽമായ നേതാക്കളും പിന്നീട് സ്വന്തം സഭ സ്ഥാപിക്കുന്ന സാഹചര്യം പോലും രൂപപ്പെട്ടു. ഒരുകാലത്ത് ചേർത്ത് പിടിച്ചിരുന്ന ഇത്തരക്കാരെ പിന്നീട് പുറത്താക്കേണ്ട സാഹചര്യം സഭയ്ക്കു തന്നെ ഉണ്ടായി. ഇപ്പോൾ സഭാ നേതൃത്വം തന്നെ വളരെ സംശയത്തോട് കൂടിയാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തെ കാണുന്നത്.

 എന്നാൽ, മൂന്ന് വൈദികർ നേതൃത്വം നൽകുന്ന കരിസ്മാറ്റിക് ധ്യാനപ്രസ്ഥാനത്തിന് സഭയിൽ വലിയ സ്വാധീനമാണ് ഉള്ളത്. ഒന്ന്, അട്ടപ്പാടി കേന്ദ്രീകരിച്ച ഫാദർ സേവ്യർഖാൻ വട്ടായിൽ എന്ന വൈദികൻ നേതൃത്വം നൽകുന്നതാണെങ്കിൽ രണ്ടാമത്തേത് ഇടുക്കി ജില്ലയിലെ അണക്കര കേന്ദ്രീകരിച്ച് ഫാദർ ഡൊമിനിക് വാളവനാൽ എന്ന വൈദികൻ നേതൃത്വം നൽകുന്നതാണ്. മൂന്നാമത്തേത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ ആലപ്പുഴയിലെ കൃപാസനവും. ഇതിൽ ഫാദർ ഡൊമിനിക് നടത്തുന്ന കൃപാഭിഷേകം എന്ന ധ്യാനത്തെ കുറിച്ച് അനേകം പരാതികൾ പലപ്പോഴായി ഉയർന്നുവരുന്നു. അതിലൊന്ന് ഭയപ്പെടുത്തിക്കൊണ്ട് ആളുകളെ വിശ്വാസത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നു എന്നത് തന്നെയാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ന്യൂനത എന്ന് പറയുന്നത് വിശ്വാസത്തെ ഉയർത്തിക്കാട്ടി, പാപബോധം ഉണർത്തി ആളുകളെ ഭയപ്പെടുത്തുന്നു എന്നത് തന്നെയാണ്.

ഇത്തരം കരിസ്മാറ്റിക് ധ്യാനങ്ങളിൽ പങ്കെടുത്തിട്ടുള്ള ഗർഭഛിധ്രം നടത്തിയിട്ടുള്ള പല സ്ത്രീകൾക്കും മാനസിക വിഭ്രാന്തി ഉണ്ടായിട്ടുള്ളത് ഇതിന്റെ ഉൽപ്പന്നമായി എടുത്ത് കാണിക്കേണ്ടതാണ്. മദ്യപിക്കുന്നതും സ്വയംഭോഗം നടത്തുന്നതും വ്യഭിചരിക്കുന്നതും ഒക്കെ വലിയ തിന്മകളാണെന്നും ഇതിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികൾ ജനിക്കും എന്നും ഇത്തരം ധ്യാന ഗുരുക്കന്മാർ പലപ്പോഴും പ്രസംഗിക്കാറുണ്ട്. ഫാദർ ഡൊമിനിക് വളവനാൽ ഇത്തരത്തിൽ നടത്തിയ ഒരു പ്രസംഗം ലോകം മുഴുവൻ ഏറ്റെടുക്കുകയും ആ വിവരക്കേടിന് എതിരായ വികാരമായി പടർന്ന് പന്തലിക്കുകയും ചെയ്തു. അയർലണ്ടിലെ യുക്തിയുള്ള ഒരുകൂട്ടം ആളുകളായിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇതിന്റെ ഫലമായി അയർലണ്ടിലെ കത്തോലിക്കാ സഭ ഫാദർ ഡൊമിനിക്കിനെ പുറംതള്ളുകയും അദ്ദേഹത്തിന് ധ്യാനത്തിന് പോകുന്നതിനുള്ള അവസരം നിഷേധിക്കുകയും ചെയ്തു.

പിന്നീട്, കാനഡയിൽ പ്രതിഷേധം രൂപപ്പെടുകയും അദ്ദേഹത്തിന്റെ ധ്യാനം റദ്ദാകുകയും ചെയ്തു. ഏറ്റവും ഒടുവിൽ ആസ്‌ട്രേലിയയിലും അദ്ദേഹത്തിന് വിലക്ക് വന്നിരിക്കുന്നു. ഒരു ധ്യാനത്തിൽ പങ്കെടുക്കാൻ 400 ഡോളർ വരെ വില കൊടുത്ത് ടിക്കറ്റ് വാങ്ങിയവരെ നിരാശപ്പെടുത്തിക്കൊണ്ട് ആസ്‌ട്രേലിയയിലെ കത്തോലിക്കാ സഭ ഫാദർ ഡൊമിനിക്കിന്റെ പ്രഭാഷണവും പഠനരീതിയും തെറ്റാണ് എന്ന് പ്രഖ്യാപിക്കുകയും ആ ധ്യാനം റദ്ദ് ചെയ്യുകയും ചെയ്തിരിക്കുന്നു. ലോകം മുഴുവൻ ഇത് വിവാദമായി പടർന്നതോട് കൂടി ന്യായീകരണവുമായി ഫാദർ ഡൊമിനിക് രംഗത്ത് വന്നു. ഞാൻ ഓട്ടിസം ബാധിച്ചവരെ എന്റെ മക്കളെ പോലെ സ്‌നേഹിക്കുന്നു, അവരുടെ മാതാപിതാക്കളെ ഞാൻ ദൈവത്തെ പോലെ കാണുന്നു തുടങ്ങിയ ന്യായങ്ങളൊക്കെ അദ്ദേഹം നിരത്തുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ സൃഷ്ടിച്ച വേദനയും ക്ഷോഭവും ഏതൊരു വിശ്വാസിയുടെയും മനം മടുപ്പിക്കുന്നത് തന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP