Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയയിൽ ഇരുന്ന് മുഖം ഇല്ലാതെ തന്തയ്ക്ക് വിളിച്ച് രസിക്കുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെടാത്തത് മറ്റുള്ളവർക്ക് കയ്യടികിട്ടുമ്പോഴാണെന്ന് അറിയാത്ത ആരുണ്ട്? ഒരു ലൈവ് ഇട്ടാൽ 50 ലക്ഷം കിട്ടുന്നവരെ ഇവർക്ക് തെറിവിളിക്കാതെ വേറെന്ത് വഴി? ഇനി കുറച്ച് നാൾ കൂടി ഇങ്ങനെ തുടർന്നാൽ പെണ്ണുകേസിൽ അകത്താകുമെന്ന് ഉറപ്പായിരിക്കവെ പെട്ടീം കിടക്കയും എടുത്ത് സ്ഥലം വിട്ടത് നന്നായി മിസ്റ്റർ ഫിറോസ് കുന്നുംപറമ്പിൽ..

സോഷ്യൽ മീഡിയയിൽ ഇരുന്ന് മുഖം ഇല്ലാതെ തന്തയ്ക്ക് വിളിച്ച് രസിക്കുന്നവർക്ക് ഏറ്റവും ഇഷ്ടപ്പെടാത്തത് മറ്റുള്ളവർക്ക് കയ്യടികിട്ടുമ്പോഴാണെന്ന് അറിയാത്ത ആരുണ്ട്? ഒരു ലൈവ് ഇട്ടാൽ 50 ലക്ഷം കിട്ടുന്നവരെ ഇവർക്ക് തെറിവിളിക്കാതെ വേറെന്ത് വഴി? ഇനി കുറച്ച് നാൾ കൂടി ഇങ്ങനെ തുടർന്നാൽ പെണ്ണുകേസിൽ അകത്താകുമെന്ന് ഉറപ്പായിരിക്കവെ പെട്ടീം കിടക്കയും എടുത്ത് സ്ഥലം വിട്ടത് നന്നായി മിസ്റ്റർ ഫിറോസ് കുന്നുംപറമ്പിൽ..

മറുനാടൻ ഡെസ്‌ക്‌

ഫിറോസ് കുന്നംപറമ്പിൽ എന്ന മലബാറിലെ ചാരിറ്റി പ്രവർത്തകൻ ഇനി ഒരു രോഗിക്ക് വേണ്ടിയും കാശ് ശേഖരിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് ഇന്നലെ സോഷ്യൽ മീഡിയായിൽ ലൈവായി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ആരാധകർ ഫിറോസേ, ദയവായി തീരുമാനം പുനഃപരിശോധിക്കണം എന്ന് ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തെ ഒരു മര്യാദയുമില്ലാതെ പരിഹസിച്ചുകൊണ്ടിരിക്കുകയും തട്ടിപ്പുകാരൻ എന്ന് ചിത്രീകരിക്കുകയും ചെയ്തവരൊക്കെ ആഹ്ലാദത്തോടെ കയ്യടിക്കുന്നു. ആദ്യം ഈ വാർത്ത കേട്ടപ്പോൾ എനിക്ക് സങ്കടവും നിരാശയുമാണ് തോന്നിയത്. പൊതുപ്രവർത്തനം നടത്തുന്ന എല്ലാവരും ബോണസായി അപവാദം പറച്ചിൽ കൂടി ഏറ്റുവാങ്ങേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അത്തരം ഒരു തീരുമാനം എടുക്കരുത് എന്ന് ഫിറോസിനോട് പറയണം എന്നാഗ്രഹിച്ചാണ് ഇന്ന് ഞാൻ ഫോൺ വിളിച്ചത്.

എന്നാൽ, ഏതാനും നിമിഷ നേരം ഫിറോസുമായി സംസാരിച്ചപ്പോൾ എനിക്ക് തോന്നി ഫിറോസ് കുന്നംപറമ്പൻ ചെയ്തത് ശരിയാണ് എന്ന്. കാരണം, ഒരാളെ ഇല്ലാതാക്കാൻ തീരുമാനിച്ച് ഒരുകൂട്ടം ആളുകൾ രംഗത്തിറങ്ങിയാൽ ചെറിയ പിശകോ പിഴവോ എങ്കിലും അവർക്ക് അവർ ചെയ്യുന്ന നല്ല കാര്യത്തിൽ സംഭവിച്ചാൽ പോലും എത്രയും വേഗം വില്ലനാകും എന്ന് തീർച്ചയാണ്. ഫിറോസ് കുന്നംപറമ്പനെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രവർത്തകരും കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ പ്രവർത്തകരും ഒരുപോലെ ഒളിക്യാമറയുമായി ചുറ്റിക്കറങ്ങുമ്പോൾ ജയിലിൽ പോകാതിരിക്കാൻ ഫിറോസിന് നല്ലത് നന്മമരം എന്ന ലേബൽ പെട്ടിയിൽ വെച്ചുകൊണ്ട് ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും നോക്കി വീട്ടിലിരിക്കുന്നത് തന്നെയാണ്.

ഫിറോസ് കുന്നംപറമ്പന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ വേദന തോന്നാൻ കാരണം മനസ്സറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യരുതെന്നും കഴിയുന്നതും നല്ല കാര്യങ്ങൾ മറ്റുള്ളവർക്കു വേണ്ടി ചെയ്യണമെന്നും ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം അപവാദങ്ങളും അപഹാസങ്ങളും ഏറ്റുവാങ്ങുന്ന വ്യക്തിയാണ് ഞാൻ എന്നതുകൊണ്ട് മാത്രമാണ്. അങ്ങനെ വരുമ്പോൾ, അനേകായിരം പേർക്ക് ആശ്വാസം പകരുന്ന ഫിറോസിന്റെ അവസ്ഥ ആലോചിക്കാവുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം പത്രപ്രവർത്തനം വഴി ഞാൻ ചിലർക്കുണ്ടാക്കുന്ന ആശങ്കയും ബുദ്ധിമുട്ടും അവരുടെ ശത്രുതക്ക് കാരണമാകുന്നത് മനസ്സിലാക്കാം. എന്നാൽ ഫിറോസ് നല്ലതുമാത്രം ചെയ്യുകയും നല്ലത് മാത്രം പ്രവർത്തിക്കുകയും ചെയ്തിട്ടും ഇങ്ങനെ തുടർച്ചയായി പരിഹസിക്കപ്പെടുകയും വ്യക്തിഹത്യ ചെയ്യപ്പെടുകയും ചെയ്യുമ്പോൾ ഫിറോസിന് ചുറ്റും ജീവിക്കുന്ന മാതാപിതാക്കളും ഭാര്യയും മക്കളും എന്തിനാണ് മോനെ ഈ പണിക്കിറങ്ങുന്നത് എന്ന് ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയേണ്ടത്.

ചാരിറ്റിയുടെ മറവിൽ ഫിറോസ് കള്ളപ്പണം വെളുപ്പിക്കുന്നു എന്നും ചാരിറ്റിയുടെ പേരിൽ ഫിറോസ് തട്ടിപ്പ് നടത്തുന്നു എന്നുമുള്ള ആരോപണങ്ങൾക്ക് ഫിറോസിന്റെ ചാരിറ്റി പ്രവർത്തനത്തോളം പഴക്കമുണ്ട്. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളുടെ പേരിൽ ഫിറോസ് മനസ്സ് മടുത്ത് പണി ഉപേക്ഷിക്കും എന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, അവിടെയും ഇവിടെയും പ്രത്യക്ഷപ്പെടുന്ന ചില വനിതാ വിമോചന പ്രവർത്തകർ ഫിറോസ് കൂടെ കിടക്കാമോ എന്ന് ചോദിച്ചു, ഫിറോസ് കാശ് ചോദിച്ചു എന്നൊക്കെ പറഞ്ഞ് രംഗത്തിറങ്ങുമ്പോൾ നാളെ ഇവർ ഫിറോസിനെതിരെ പീഡന പരാതി കൊടുക്കുകയില്ല എന്ന് ആരറിഞ്ഞു? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP