Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു ലക്ഷം പേരെ കയ്യടിക്കാൻ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചപ്പോൾ ഇന്ത്യ സന്ദർശിക്കാൻ എത്താമെന്ന് സമ്മതിക്കുന്ന അമേരിക്കൻ പ്രസിഡന്റ്: ദാരിദ്ര്യത്തിന്റെ നഗ്‌നത ആരും കാണാതിരിക്കാൻ വലിയ മതിൽകെട്ടിയും ചേരി പൊളിച്ചും നദികളിൽ വെള്ളം നിറച്ചും വികസനം കാട്ടിക്കൊടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി;ലക്ഷക്കണക്കിന് പേർ ഒരു നേരം വയറു നിറയാൻ കഷ്ടപ്പെടുന്ന നാട്ടിൽ ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു?

നാലു ലക്ഷം പേരെ കയ്യടിക്കാൻ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചപ്പോൾ ഇന്ത്യ സന്ദർശിക്കാൻ എത്താമെന്ന് സമ്മതിക്കുന്ന അമേരിക്കൻ പ്രസിഡന്റ്: ദാരിദ്ര്യത്തിന്റെ നഗ്‌നത ആരും കാണാതിരിക്കാൻ വലിയ മതിൽകെട്ടിയും ചേരി പൊളിച്ചും നദികളിൽ വെള്ളം നിറച്ചും വികസനം കാട്ടിക്കൊടുക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി;ലക്ഷക്കണക്കിന് പേർ ഒരു നേരം വയറു നിറയാൻ കഷ്ടപ്പെടുന്ന നാട്ടിൽ ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു?

മറുനാടൻ ഡെസ്‌ക്‌

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏതാനും ദിവസങ്ങൾക്കകം ഇന്ത്യ സന്ദർശിക്കുകയാണ്. പതിവിൽ നിന്നും വ്യത്യസ്തമായി ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലേക്കാണ് ആദ്യം തന്നെ യാത്ര പോകുന്നത്. അങ്ങനെ പോകാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഗുജറാത്ത് എന്നത് മോദിയുടെ ജന്മനാടായതിനാൽ മോദിയുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ട്രംപിനെ തന്റെ ജന്മനാട് കാണിക്കണം എന്ന മോഹം മോദിക്ക് ഉണ്ടായതിന്റെ പ്രതിഫലനമാണ്. രണ്ട് മോദി അമേരിക്കയിൽ പോയപ്പോൾ ആയിരക്കണക്കിന് ആളുകൾ മോദിയെ സ്വീകരിക്കുന്ന ഒരു യോഗത്തിൽ ട്രംപും പങ്കെടുത്തിരുന്നു.

അമേരിക്കയുടെ പ്രസിഡന്റായി മൂന്നുനാല് വർഷം ആ നാട് ഭരിച്ചിട്ടും ഇത്രയും വലിയൊരു ജനക്കൂട്ടത്തെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണം കണ്ട് ഞെട്ടിത്തരിച്ച്‌പോയിരുന്നു. ആ ഞെട്ടലിനെ കുറിച്ച് ട്രംപ് മോദിയുമായി പങ്കുവെച്ചപ്പോൾ എങ്കിൽ നിങ്ങൾ എന്റെ ജന്മനാട്ടിലേക്ക് വരൂ, ഞാനവിടെ അഞ്ച് ലക്ഷം പേരുടെ സ്വീകരണം ഒരുക്കിത്തരാം എന്ന വാക്കാണ് മോദി ട്രംപിന് കൊടുത്തത്. ഇത് തുറന്ന് പറഞ്ഞത് ട്രംപ് തന്നെയാണ്. ഇത്തരം കാര്യങ്ങൾ തുറന്ന് പറയാൻ ഒരു നാണവും ഇല്ലാത്ത ഭരണാധികാരിയാണ് ട്രംപ് എന്ന് മറക്കേണ്ടതില്ല. തന്നെ സമാധാനത്തിലുള്ള നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യാമോ എന്ന് ജപ്പാൻ പ്രധാനമന്ത്രിയോട് പലതവണ ചോദിച്ചിരുന്നു എന്ന് ജപ്പാൻ പ്രധാനമന്ത്രി വെളിപ്പെടുത്തിയത് മറക്കരുത്.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്നതിന് വേണ്ടി മാത്രം ഉത്തരകൊറിയൻ ഭരണാധികാരിയുമായി കൈകോർക്കാൻ സീയൂളിൽ ഇറങ്ങിയ കാര്യവും ട്രംപ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ലജ്ജയില്ലാത്ത ഒരു ഭരണാധികാരി അമേരിക്ക ഭരിക്കുന്നു എന്നത് തന്നെ അമേരിക്ക എന്ന ലോക പൊലീസിന് നാണക്കേടാണ്. അത്തരം ഒരു ഭരണാധികാരിയെ ഇന്ത്യയിലേക്ക ക്ഷണിച്ച് വരുത്തുമ്പോൾ ഇന്ത്യയും ആ നാണക്കേടിന്റെ പങ്ക് കൈപ്പറ്റുകയാണ്. തീർച്ചയായും അമേരിക്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നു എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ലോകത്തെ ഏറ്റവും കരുത്തുള്ള ഭരണകൂടത്തിന്റെ അധിപൻ ഇന്ത്യ സന്ദർശിക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുകയാണ് വേണ്ടത്.

എന്നാൽ, ഇന്ത്യയുടെ യഥാർത്ഥ ചിത്രം അമേരിക്കൻ പ്രസിഡന്റ് അറിയാതിരിക്കുന്നതിന് വേണ്ടി നാണം മറയ്ക്കുന്നത് പോലെ ഏച്ചുകെട്ടിക്കൊണ്ടുള്ള ഗുജറാത്തിലെ നാടകങ്ങൾ നിരാശാജനകവും സങ്കടകരവുമാണ്. സോഷ്യൽമീഡിയ ലൈവായി കാര്യങ്ങൾ ഒപ്പിയെടുക്കാൻ തുടങ്ങുന്നതിന് മുമ്പ് ഇത്തരം നാടകങ്ങൾക്ക് ഗുണങ്ങൾ ഉണ്ടായെന്ന് വരാം. എന്നാൽ ഇന്ന് ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളും അതാത് നിമിഷങ്ങളിൽ തന്നെ സോഷ്യൽ മീഡിയ ഒപ്പിയെടുത്ത് പ്രചരിപ്പിക്കുമ്പോൾ നാലടിയോ ആറടിയോ ഉയരമുള്ള മതിൽ കെട്ടി ഇന്ത്യയുടെ പട്ടിണിയുടെ നേർചിത്രങ്ങൾ മായ്ക്കാൻ മോദി ശ്രമിച്ചാൽ അത് ട്രംപ് അറിയുകയില്ല എന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP