Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം അതിശയം തോന്നിയെങ്കിലും ഇപ്പോൾ ആവേശം തോന്നുന്നു; ആരും ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഒരുമിച്ചിട്ടുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തൽ കാലഘട്ടത്തിന്റെ ആവശ്യം തന്നെ; ജനത കർഫ്യൂ ദിനത്തിൽ തിരുവനന്തപുരം നഗരം ചുറ്റിയപ്പോൾ തിരിച്ചറിഞ്ഞത് ഒരു ജനതയുടെ ആത്മാഭിമാനം എങ്ങനെ ഉണരുന്നുവെന്ന് തന്നെ

ആദ്യം അതിശയം തോന്നിയെങ്കിലും ഇപ്പോൾ ആവേശം തോന്നുന്നു; ആരും ഒറ്റയ്ക്കല്ലെന്നും എല്ലാവരും ഒരുമിച്ചിട്ടുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തൽ കാലഘട്ടത്തിന്റെ ആവശ്യം തന്നെ; ജനത കർഫ്യൂ ദിനത്തിൽ തിരുവനന്തപുരം നഗരം ചുറ്റിയപ്പോൾ തിരിച്ചറിഞ്ഞത് ഒരു ജനതയുടെ ആത്മാഭിമാനം എങ്ങനെ ഉണരുന്നുവെന്ന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാട് ഭരിക്കുന്ന സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ഹർത്താൽ നടന്നിരിക്കുന്നു. അതിന് രണ്ട് തരത്തിലുള്ള പ്രത്യേകത ഉണ്ട്. നാട്ടിലെ രാഷട്രീയ പാർട്ടികൾ മാറിമാറി ഹർത്താൽ നടത്തുന്നത് കേരളത്തിൽ പതിവാണെങ്കിലും അത്തരം ജനജീവിതം സ്തംഭിപ്പിക്കുന്ന ഒന്നും ഒരുകാലത്തും ഇന്ത്യയിലെ മറ്റിടങ്ങളൽ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ ഹർത്താലായി ഇതിനെ വിശേഷിപ്പിക്കേണ്ടി വരും. ഇന്ന് അൽപം മുമ്പ് തിരുവന്നതപുരം ന​ഗരം മുഴുവൻ ഓടിത്തിർത്തപ്പോൾ മനസ്സിലായത് കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ഹർത്താൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നത് തന്നെയാണ്.

തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും അടങ്ങുന്ന കേരളത്തിലെ പ്രധാനപ്പെട്ട ന​ഗരങ്ങളിൽ ഏത് രാഷട്രീയ പാർട്ടി ഹർത്താൽ നടത്തിയാലും വാഹനങ്ങൾ ഓടുക പതിവാണ്. എന്നാൽ ഇന്ന് തിരുവനന്തപുരം അടക്കമുള്ള ഒരു ന​ഗരത്തിലും ഒരു ​ഗ്രാമത്തിലും വാഹനങ്ങൾ ഓടിയില്ല എന്നത് വാസ്തവമാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വാഹനങ്ങൾ ഓടിച്ചാൽ അത് തടയുന്നതിനോ തല്ലിപ്പൊട്ടിക്കുന്നതിനോ ആരും എത്തുകയില്ല എന്ന് ഉറപ്പുണ്ടായിട്ടും ആരും നിരത്തിൽ ഇറക്കിയില്ല എന്നതാണ്. തിരുവനന്തപുരം ന​ഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും ഇന്ന് യാത്ര ചെയതപ്പോൾ ഒരു കാര്യം എനിക്ക് ബോധ്യമായി. വളരെ അത്യാവശ്യം ഇല്ലാത്ത ആരും തെരുവിൽ ഇന്ന് ഇറങ്ങിയേ ഇല്ല. ഒരു കടകളും തുറന്ന് കിടക്കുന്നത് കണ്ടില്ല.

മരുന്ന് കടകളും പെട്രോൾ പമ്പുകളുംതുറക്കും എന്ന് പറഞ്ഞെങ്കിലും അത്തരം കടകൾ പോലും തുറന്നിരിക്കുന്നത് കാണാൻ കഴിഞ്ഞില്ല. അതായത്, ആരും ഭയപ്പെടുത്താതിരുന്നിട്ടും, ആരും നിർബന്ധിക്കാതിരുന്നിട്ടും തിരുവന്നതപുരത്തേയും കേരളത്തിലേയും, എന്തിനേറെ ഇന്ത്യയിലെ തന്നെ സകല ജനങ്ങളും ഇന്ന് വീട്ടിലിരുന്നു എന്ന് തന്നെയാണ്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജനതാ കർഫ്യൂവിനെ രണ്ട് കൈകളും നീട്ടി ഇന്ത്യൻ ജനത സ്വീകരിച്ചു എന്ന് തന്നെയാണ്. ഈ കർഫ്യൂ പ്രഖ്യാപിക്കുമ്പോൾ അതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും നിരാശയും അതിശയവും പ്രകടിപ്പിക്കുകയു ചെയ്ത വ്യക്തിയാണ് ഞാൻ.

അതിന്റെ പ്രധാനപ്പെട്ട കാരണം ഇത്തരം കർഫ്യൂകൾ ഒരു തമാശയായി തോന്നിയതുകൊണ്ടല്ല, നേരെമറിച്ച് വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനത്തിന് വേണ്ടി ഇന്ത്യയുടെ പ്രധാമന്ത്രി പ്രത്യക്ഷപ്പെട്ടപ്പോൾ ഈ നാട് കൊറോണ മൂലം അനുഭവിക്കുന്ന യാതനകൾക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജുകൾ ഒന്നും പ്രഖ്യാപിക്കാതെ കൈകഴുകുന്നതിനെ കുറിച്ചും ശബ്ദം ഉണ്ടാക്കുന്നതിനെ കുറിച്ചും കർഫ്യൂ നടത്തുന്നതിനെ കുറിച്ചും മാത്രം പറഞ്ഞതുകൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP