Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രാഷ്ട്രീയം പറയുന്നത് എങ്ങനെ രാജ്യസ്നേഹികളുടെ ലക്ഷണമാവും? ജനാധിപത്യ പ്രക്രിയയിലെ വീഴ്‌ച്ചകൾ ചൂണ്ടികാട്ടുമ്പോഴും കശ്മീർ വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ എന്താണ് നമുക്ക് കഴിയേണ്ടത് ? കശ്മീരികൾക്ക് പോലും ഇല്ലാത്ത കലിപ്പ് എന്തിനാണ് നമ്മൾ മലയാളികൾക്ക് ? ആർട്ടിക്കിൾ 370ഉം മലയാളികളും..

രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രാഷ്ട്രീയം പറയുന്നത് എങ്ങനെ രാജ്യസ്നേഹികളുടെ ലക്ഷണമാവും? ജനാധിപത്യ പ്രക്രിയയിലെ വീഴ്‌ച്ചകൾ ചൂണ്ടികാട്ടുമ്പോഴും കശ്മീർ വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ എന്താണ് നമുക്ക് കഴിയേണ്ടത് ? കശ്മീരികൾക്ക് പോലും ഇല്ലാത്ത കലിപ്പ് എന്തിനാണ് നമ്മൾ മലയാളികൾക്ക് ? ആർട്ടിക്കിൾ 370ഉം മലയാളികളും..

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ദിനം കടന്ന് പോയിരിക്കുന്നു. അതിന്റെ തുടർച്ചയായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇനി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും ഒരു പ്രധാനമന്ത്രിയുടെയും ഒരു പ്രസിഡന്റിന്റെയും കീഴിലുള്ള രാജ്യമാണ്. ഒരേയൊരിന്ത്യ ഒരേ ജനത എന്ന സുന്ദരമായ സങ്കൽപ്പം. ഇന്ത്യക്കാർ എല്ലാവരും തുല്യരാണ്, ആർക്കും പ്രത്യേകമായ അധികാരങ്ങളോ സവിശേഷമായ അംഗീകാരങ്ങളോ ഇല്ല. ഇതുവരെ അത്തരം സുഖങ്ങൾ അനുഭവിച്ച ഒരു ജനതക്ക് അതൊരു ആഘാതമായി മാറുക സ്വാഭാവികമാണ്. എന്നാൽ, അതൊരു വിഘടനവാദ സ്വഭാവമായി മാറാതെ കാക്കുന്നതിനുള്ള കരുത്തും ഇച്ഛാശക്തിയും ഇന്ത്യക്കും ഇന്ത്യൻ സേനക്കും ഇന്ത്യൻ ഭരണകൂടത്തിനുമുണ്ട്. അതുകൊണ്ട് തന്നെ കശ്മീരിനെ വിഘടനവാദികളുടെ കൈകളിലേക്ക് നയിക്കപ്പെടും എന്ന് ആരെങ്കിലും ആശങ്കപ്പെട്ടാൽ അത് അസ്ഥാനത്താണ്.

 

നിർഭാഗ്യവശാൽ കശ്മീരിലെ ജനതക്ക് പോലുമില്ലാത്ത ആശങ്കയും പ്രതിഷേധവും നമ്മൾ മലയാളികൾക്കിടയിൽ രൂപപ്പെട്ട് വരുന്നു. കേവലം വോട്ട് രാഷ്ട്രീയത്തിനപ്പുറത്തേക്ക് ഒരു കാര്യവും ഇല്ലാത്ത പ്രതിഷേധമാണ് ഇതെന്ന് ഓർക്കേണ്ടിയിരിക്കുന്നു. സദ്ദാം ഹുസൈൻ ഇറാഖിനെ ആക്രമിച്ചപ്പോൾ ഇവിടെ ബന്ദ് നടത്തിയവർ എന്ത് ലക്ഷ്യം വെച്ചിരുന്നുവോ അത് തന്നെയാണ് ഈ ലക്ഷ്യത്തിന് പിന്നിലുള്ളതും. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിം വോട്ടുകൾ ലക്ഷ്യമാക്കി സിപിഎമ്മുകാരും കോൺഗ്രസുകാരും ആർട്ടിക്കിൾ 370 എന്ന രാജ്യത്തിന്റെ ഏകതക്ക് തടസ്സം നിന്നിരുന്ന ഒരു ഭരണഘടനാ അനുഛേദം മാറ്റിയപ്പോൾ ഒരുമിച്ച് നിന്ന് എതിർക്കുന്നത് മറ്റൊന്നുകൊണ്ടുമല്ല. സിപിഎമ്മുകാർക്കും കോൺഗ്രസുകാർക്കും ഇവിടുത്തെ മുസ്ലിം വോട്ടുകൾക്കുമേൽ വലിയ കണ്ണുള്ളതുകൊണ്ടുതന്നെ അവിരിതൊരു മുസ്ലീമിന്റെ പ്രശ്‌നമായി കരുതി എതിർക്കുകയാണ്.

എന്നാൽ, ഒരു മുസൽമാനും ഒരു ഇസ്ലാംമത വിശ്വാസിക്കും ആശങ്കപ്പെടേണ്ടതായി ഒന്നും ഈ മാറ്റത്തിന് പിന്നിലില്ല. ഈ മാറ്റം പൊടുന്നനെയായിപ്പോയി എന്നും ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിനെ പരിഗണിക്കാതെയാണ് എന്നതും കടുത്ത വിമർശനമായി നിലനിർത്തുമ്പോൾ തന്നെ 65 വർഷത്തോളം ഇന്ത്യ പരിഹരിക്കാൻ ശ്രമിച്ച ഒരു വിഷയത്തിന് പരിഹാരം ഉണ്ടാകാതെ വരുമ്പോൾ മറ്റെന്ത് വഴിയാണ് സ്വീകരിക്കേണ്ടിയിരുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടി വിമർശകർ പറയേണ്ടതുണ്ട്. ആർട്ടിക്കിൾ 370 നഷ്ടപ്പെട്ടതുകൊണ്ട് മുസൽമാന് മാത്രം എന്തോ നഷ്ടപ്പെടുന്നു എന്ന് പറയുന്നവർ കശ്മീരിൽ ബിജെപിയുടെ എംപിമാർ പോലുമുണ്ട് എന്ന യാഥാർത്ഥ്യം അവഗണിക്കുകയാണ്. കേരളത്തിൽ ഒരു എംപിയെപോലും ഇതുവരെ സമ്മാനിക്കാൻ കഴിയാതിരിക്കുമ്പോൾ ജമ്മുകാശ്മീരിൽ എംപിമാരെ സമ്മാനിക്കുന്ന പാർട്ടിയായി ബിജെപി മാറി. അപ്പോൾ, അത് ഹിന്ദുവിന്റെ കൂടി അവകാശമാണ് ഇല്ലാതാക്കുന്നത്.

അങ്ങനെ ഒരവകാശം ആർക്കും വേണ്ട എന്ന് തീരുമാനിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിൽ ഒളിഞ്ഞിരുന്നുകൊണ്ട് നമുക്കെതിരെ യുദ്ധം ചെയ്യുന്നവരുടെ എണ്ണം കൂടിയതുകൊണ്ടാണ്. ദയവായി ഇതിനെ വിമർശിക്കുന്ന സിപിഎമ്മുകാരും കോൺഗ്രസുകാരും അറിയുക, ഇതൊരു യാഥാർത്ഥ്യമാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയേയും നമ്മുടെ രാജ്യത്തിന്റെ കെട്ടുറപ്പിനേയും ബാധിക്കുന്ന ഒരു വിഷയത്തിലെങ്കിലും രാഷ്ട്രീയം മറന്നുകൊണ്ട് വിശാല രാജ്യതാല്പര്യം പരിഗണിച്ച് ഒരുമിച്ച് നിൽക്കാൻ എന്തുകൊണ്ടാണ് കഴിയാതെ പോകുന്നത്? കേവലം വോട്ടുബാങ്കുകൾക്ക് വേണ്ടി മാത്രം രാജ്യത്തിന്റെ ദൃഢതയെ ചോദ്യം ചെയ്യാൻ നമുക്കൊക്കെ എങ്ങനെയാണ് കഴിയുന്നത്? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP