Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ പോയി പൊലീസ് നവീകരണം പഠിച്ചെന്ന് വീമ്പിളക്കിയ പിണറായിയുടെ പൊലീസുകാർ ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്‌ത്തി കൊല്ലാൻ എവിടെനിന്നാണ് പഠിച്ചത്? ഖജനാവ് കാലിയായപ്പോൾ കൊലനടത്തിയാണോ സഖാക്കളെ പട്ടിണി മാറ്റുന്നത്? ചെറിയ കാറുടമകളെയും ബൈക്ക്-ഓട്ടോക്കാരെയും കാണുമ്പോൾ ചൊറിഞ്ഞു കയറുന്ന പൊലീസ് ഇതുവരെ മരണപ്പാച്ചിൽ നടത്തുന്ന ഒരു ബിഎംഡബ്ല്യുക്കാരനെയോ ഓഡിക്കാരനെയോ വഴിയിൽ തടഞ്ഞിട്ടുണ്ടോ?

ദുബായിൽ പോയി പൊലീസ് നവീകരണം പഠിച്ചെന്ന് വീമ്പിളക്കിയ പിണറായിയുടെ പൊലീസുകാർ ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്‌ത്തി കൊല്ലാൻ എവിടെനിന്നാണ് പഠിച്ചത്? ഖജനാവ് കാലിയായപ്പോൾ കൊലനടത്തിയാണോ സഖാക്കളെ പട്ടിണി മാറ്റുന്നത്? ചെറിയ കാറുടമകളെയും ബൈക്ക്-ഓട്ടോക്കാരെയും കാണുമ്പോൾ ചൊറിഞ്ഞു കയറുന്ന പൊലീസ് ഇതുവരെ മരണപ്പാച്ചിൽ നടത്തുന്ന ഒരു ബിഎംഡബ്ല്യുക്കാരനെയോ ഓഡിക്കാരനെയോ വഴിയിൽ തടഞ്ഞിട്ടുണ്ടോ?

മറുനാടൻ ഡെസ്‌ക്‌

കൊല്ലം കടയ്ക്കലിൽ കൈകാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ ഒരു പൊലീസുകാരൻ ലാത്തികൊണ്ട് എറിഞ്ഞുവീഴ്‌ത്തിയ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. സിദ്ദിഖ് എന്ന് പേരുള്ള കേവലം 21 വയസ് മാത്രം പ്രായമുള്ള ആ യുവാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്നു. ചുറുചുറുക്കുള്ള ആണുങ്ങളുള്ള നാടാണ് കടയ്ക്കൽ എന്നതുകൊണ്ട് ഞൊടിയിടയിൽ ആ നാട് മുഴുവൻ ഇളകി ഗതാഗതം പോലും സ്തംഭിപ്പിച്ച് ഈ ക്രൂരമായ അനീതിക്കെതിരെ ശബ്ദമുയർത്തി. ജീവനും കൊണ്ട് ചന്ദ്രമോഹൻ എന്ന പൊലീസുകാരനും വാഹനപരിശോധനക്കെത്തിയ പൊലീസുകാരും ഓടി രക്ഷപെട്ടതുകൊണ്ട് അവർക്കൊക്കെ വീട്ടിൽ ചെന്ന് ഇന്ന് അവരുടെ മാതാപിതാക്കന്മാരെയും ഭാര്യയേയും മക്കളേയും കാണാൻ അവസരം ലഭിച്ചു.

ആൾക്കൂട്ടത്തിന് ഭ്രാന്ത്പിടിച്ച് കഴിയുമ്പോൾ സംഭവിക്കുന്നത് എന്ത് എന്ന് ആർക്കും നിശ്ചയമില്ലാത്തതുകൊണ്ട് ദൈവാനുഗ്രഹം എന്ന് തന്നെ പറയുക. വഴിയേപോകുന്നവരെ പിടിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിൽ പോയി അടിച്ചും ഇടിച്ചും ചവിട്ടിയും കൊല്ലുന്ന കാര്യത്തിൽ റെക്കോഡിഡുന്ന പിണറായിയുടെ പൊലീസ് പുതിയ ഒരു അഭ്യാസം കൂടി കണ്ടെത്തിയതാണ് കടയ്ക്കലിൽ നടന്നത്. ബൈക്ക് യാത്രക്കാരനെ എറിഞ്ഞ് വീഴ്‌ത്തുക. അവന്റെ തലപൊട്ടി ആശുപത്രിയിലാക്കുക. അവൻ മരിച്ചുപോയാൽ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്ന് പറഞ്ഞ്. കേസെടുക്കുക. എങ്ങനെയാണ് ഒരു പൊലീസ് സേനക്ക് ഇങ്ങനെയൊക്കെ ആവാൻ കഴിയുന്നത്.

പിണറായി വിജയൻ ജപ്പാനിലേക്കും കൊറിയയിലേക്കും യാത്ര പോയപ്പോൾ ആളുകൾ ചോദിച്ചു, നിങ്ങൾ ഇതുവരെ ഉലകം മുഴുവൻ ചുറ്റിനടന്നിട്ട് എന്തുണ്ടായി എന്ന്. അന്ന് ഔദ്യോഗികമായി സർക്കാർ പുറത്തുവിട്ട ഒരു ചെക്ക്‌ലിസ്റ്റുണ്ട്. ഓരോ രാജ്യത്തും ചെന്നപ്പോൾ ഉണ്ടായ നേട്ടങ്ങളെ കുറിച്ച്. അതിൽ യുഎഇ എന്ന രാജ്യത്തെ കുറിച്ച് പറയുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് പൊലീസ് നവീകരണം പഠിച്ചു എന്ന്. രണ്ട് തടവുകാരെ മോചിപ്പിച്ചു എന്ന്. തടവുകാരെ മോചിപ്പിച്ചത് കേന്ദ്രസർക്കാരിന്റെ മിടുക്ക് കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ, പൊലീസുകാരെ നവീകരിക്കാൻ ദുബായിൽ പോയി പഠിച്ചത് വഴിയേപോകുന്ന ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞ് വീഴ്‌ത്തിയാണ് എന്ന് മാത്രം ഇപ്പോഴാണ് മനസ്സിലായത്.

വീണ്ടും വീണ്ടും ചോദിക്കുകയാണ്. എങ്ങനെയാണ് ഇങ്ങനെയൊക്കെ അധ:പതിക്കാൻ ഒരു പൊലീസ് സേനക്ക് കഴിയുന്നത്. ഈ പൊലീസിനെ കുറിച്ച് കഴിഞ്ഞ മൂന്നര കൊല്ലമായി കേൾക്കുന്നതൊക്കെയും തെമ്മാടിത്തരങ്ങളുടെ കഥയാണ്. താടിയുള്ളവനെ പേടിക്കും എന്ന് ഗീർവാണം മുഴക്കുന്ന പലരേയും കണ്ടിട്ടുണ്ട്. ഏറ്റവും വലിയ താടിക്കാരനാണ് പിണറായി എന്നും പറയുന്നു. പക്ഷേ പിണറായിയുടെ കീഴിൽ പൊലീസ് കാട്ടിക്കൂട്ടിയ ക്രൂരതയും തെമ്മാടിത്തരവും ഇതിന് മുമ്പ് കരുണാകരൻ ഭരിച്ചിരുന്നപ്പോൾ പോലും ഉണ്ടായിട്ടില്ല എന്നോർക്കണം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP