Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കിഫ്ബി എന്ന വെള്ളാന ഇല്ലാത്തതുകൊണ്ട് കേരളത്തിന് ഇതിന് മുൻപ് എന്തെങ്കിലും സംഭവിച്ചിരുന്നോ?നികുതി വരുമാനം ഓഡിറ്റിങിൽ നിന്നും രക്ഷിക്കാൻ വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ ഈ വെള്ളാനയെ തീറ്റിപ്പോറ്റാൻ എത്രകോടിയാണ് മുടക്കിക്കൊണ്ടിരിക്കുന്നത്?ഒരു ദിവസം 10,000 രൂപ വീതം കൊടുത്ത് ഉപദേശകരെ വയ്ക്കാൻ തോമസ് ഐസക്കിന് ഈ കോവിഡ് കാലത്ത് ആരാണ് അനുമതി നൽകിയത്?

മറുനാടൻ ഡെസ്‌ക്‌

വെള്ളാനകളെ തീറ്റിപ്പോറ്റുന്ന കാര്യത്തിൽ യു.ഡി.എഫ്. സർക്കാർ വന്നാലും എൽ.ഡി.എഫ് സർക്കാർ വന്നാലും തമ്മിൽ മത്സരമാണ്. ആർക്കും ഒരു പ്രയോജനവുമില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തുടങ്ങിയാൽ മാത്രമേ രാഷ്ട്രീയക്കാരെ അവിടെയൊക്കെ തിരികികയറ്റി സർക്കാരിന്റെ പണം അവർക്ക് വിതരണം ചെയ്യാൻ കഴിയു. കൂടാതെയാണ് കമ്മീഷനുകളായും ട്രിബ്യൂണലുകളായും കോർപ്പറേഷനുകളായും എല്ലാം തട്ടിക്കൂട്ടുന്ന നൂറ് കണക്കിന് സ്ഥാപനങ്ങൾ.

ഈ സ്ഥാപനങ്ങളൊക്കെ ഒരുകാലത്തും സർക്കാരിനും ജനങ്ങൾക്കും ഒരുകാലത്തും യാതൊരു ഗുണവും ഉണ്ടാക്കില്ല എന്നിരിക്കെ ഈ സ്ഥാപനങ്ങളെല്ലാം കൊണ്ട് നടക്കുന്നത് അനേകം രാഷ്ട്രീയക്കാർക്ക് കൊടിവച്ചകാറിൽ യാത്ര ചെയ്യുന്നതിനും സർക്കാർ ചെലവിൽ ജീവനക്കാരെ നിയമിക്കുന്നതിനും ചിർക്കെങ്കിലും സർക്കാരിന്റെ വസതിയിൽ കഴിയാം എന്നുള്ള കുറുക്ക് വഴി എന്ന നിലയിലാണ്.

ഇത്തരം വെള്ളാനകളെ കുറിച്ച് ആരും അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്യുകയില്ല. ഏതെങ്കിലും ഒരു സർക്കാർ ഒരു പുതിയവെള്ളാനയ്ക്ക് തുടക്കമിട്ടാൽ അതിനെ വിമർശിക്കാതിരിക്കുന്നത് അടുത്ത തവണ ഇവർ ്ധികാരത്തിലെത്തുമ്പോൾ ഈ വെള്ളാനയുടെ ഉപഭോക്താക്കൾ അവരായതുകൊണ്ടാണ്. രാഷ്ട്രീയക്കാരെ മാത്രം കുത്തിതിരുകുകയായിരുന്നു ഇത്തരം വെള്ളാനകളുടെ ഇതുവരെയുള്ള ധർമം എങ്കിൽ ഇപ്പോൾ ഉദ്യോഗസ്ഥ പ്രീണനം ഭരിക്കുന്ന സർക്കാരുകളുടെ പ്രിയപ്പെട്ട വിഷയമായി മാറിയതുകൊണ്ട് റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെ നിയമിക്കാനും വെള്ളാനകൾക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു. ട്രിബ്യൂണലുകളും കമ്മീഷനുകളുമൊക്കെ അങ്ങനെയാണ് അനുദിനം രൂപം കൊണ്ടുകൊണ്ടിരിക്കുന്നത്.

കാലാകാലങ്ങളായി നാടിനെ മുടിപ്പിക്കുന്നതിന് വേണ്ടിയുള്ള ജുഡീഷ്യൽ കമ്മീഷൻ ഇപ്പോഴും ഒരു പ്രയോജനവുമില്ലാതെ തുടരുന്നു എന്നത് ഈ വെള്ളാനകൾ നിയമസംവിധാനത്തേയും കാർന്ന് തിന്നുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിന് ശേഷം ഇന്നുവരെ ധൂർത്തിന് പുതിയ പര്യായ പദങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിശേഷങ്ങൾ എല്ലാവർക്കും അറിയാം. എന്നാൽ വെള്ളാനകളോട് ഈ സർക്കാർ കാണിക്കുന്ന പ്രത്യേക ആഭിമുഖ്യം ആരും വേണ്ടത് പോലെ ചർച്ച ചെയ്യുന്നില്ല. അങ്ങനെ ഭയാനമകമായി രൂപപ്പെടുത്തിയെടുത്ത വെള്ളാനയാണ് കിഫ്ബി എന്നത്.

എന്താണ് ഈ കിഫ്ബി എന്നത് ധനമന്ത്രി തോമസ് ഐസക്കിന് അല്ലതെ മുഖ്യമന്ത്രി പിണറായി വിജയന് പോലും അറിയില്ല എന്നതാണ് വാസ്തവം. കാലാകാലങ്ങലായി ധനകാര്യമന്ത്രിമാർ സംസ്ഥാനങ്ങളുടെ നികുതി വരുമാനവും മറ്റ് വരുമാനവുമെല്ലാം കലാകാലങ്ങളായി ബജറ്റിൽ മാറ്റി വയ്ക്കുകയും ചെയ്യുമ്പോൾ കിഫ്ബി എന്ന ഒരു വെള്ളാനയെ ഉണ്ടാക്കി ബജറ്റിലെ പലപണവും അങ്ങോട്ട് നീക്കി ആവശ്യത്തിന് ഓഡിറ്റിങ് പോലും വിധേയമാക്കാതെ വേണ്ടപ്പെട്ടവർക്ക കൊടുക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ വരുമാനം കിഫ്ബിയിലേക്ക് മാറ്റി അവിടെ നിന്ന് ഉപയോഗിക്കുന്നത്.

അതുകൊണ്ടുള്ള നേട്ടം എന്ത് എന്ന് ഇതുവരെ വിശദീകരിക്കാൻ പോലും ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. കടിച്ചാൽ പൊട്ടാത്തചില സാമ്പത്തിക പദങ്ങൾ ഉപയോഗിച്ച് കൊണ്ട് പാവപ്പെട്ട പ്രതിപക്ഷത്തെ പോലും വിഡ്ഢികളാക്കുകയാണ് തോമസ് ഐസക്ക് എന്ന ആസ്താന ധനകാര്യ വിദഗ്ധൻ.എന്നാൽ കിഫ്ബിയെ മുന്നോട്ട് നയിക്കാൻ റിട്ടേർ ചെയ്ത സർക്കാരിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്മാരെ ലക്ഷങ്ങൾ കൊടുത്ത് നിയമിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP