Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോളിയാണ് ഈ കൊലയെല്ലാം ഒരുക്കിയതെന്ന് എന്തെങ്കിലും ഒരു തെളിവ് പുറത്ത് വന്നിട്ടുണ്ടോ ? സയനൈഡ് കഴിച്ചിട്ട് ടോയ്ലറ്റിൽ കയറി വാതിലിന് കുറ്റിയിടാൻ നേരം കിട്ടുമോ? റോയ് അല്ലാതെ മറ്റാരുടെയെങ്കിലും മരണം സംബന്ധിച്ച് എന്തെങ്കിലും സംശയം എങ്കിലും ബാക്കിയുണ്ടോ? കുറ്റം സമ്മതിച്ചു എന്ന് മാധ്യമങ്ങൾ എഴുതുന്നത് മാത്രം മതിയോ ഒരാളെ കൊലപാതകിയാക്കാൻ? കൂടത്തായി കൂട്ടക്കൊല മാധ്യമങ്ങളെ എത്രവരെ വിശ്വസിക്കാം?

ജോളിയാണ് ഈ കൊലയെല്ലാം ഒരുക്കിയതെന്ന് എന്തെങ്കിലും ഒരു തെളിവ് പുറത്ത് വന്നിട്ടുണ്ടോ ? സയനൈഡ് കഴിച്ചിട്ട് ടോയ്ലറ്റിൽ കയറി വാതിലിന് കുറ്റിയിടാൻ നേരം കിട്ടുമോ? റോയ് അല്ലാതെ മറ്റാരുടെയെങ്കിലും മരണം സംബന്ധിച്ച് എന്തെങ്കിലും സംശയം എങ്കിലും ബാക്കിയുണ്ടോ? കുറ്റം സമ്മതിച്ചു എന്ന് മാധ്യമങ്ങൾ എഴുതുന്നത് മാത്രം മതിയോ ഒരാളെ കൊലപാതകിയാക്കാൻ? കൂടത്തായി കൂട്ടക്കൊല മാധ്യമങ്ങളെ എത്രവരെ വിശ്വസിക്കാം?

മറുനാടൻ ഡെസ്‌ക്‌

മറുനാടൻ മലയാളി അടക്കം കേരളത്തിലെ എല്ലാ മാധ്യമങ്ങളും പറയുന്നത് കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറു പേരെയും വകവരുത്തിയത് ജോളി എന്ന ആ കുടുംബത്തിലെ അംഗം തന്നെയാണ് എന്നാണ്. ആ കൊലപാതകത്തിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്റെ പങ്കിനെ കുറിച്ച് മാത്രമാണ് മാധ്യമങ്ങൾ തമ്മിൽ പോലും തർക്കമുള്ളത്. അതേസമയം, സയനൈഡ് കൊടുത്ത് പതിയെ പതിയെ, ഏതാണ്ട് പതിനേഴ് വർഷം കൊണ്ട് ജോളി ആറുപേരെയും കൊലപ്പെടുത്തി എന്ന കാര്യത്തിൽ ഒരു മാധ്യമത്തിനും സംശയമില്ല. അതുകൊണ്ടു തന്നെ ഇത്തരം ഒരു വാർത്തയെ സംശയിക്കുന്നത് യുക്തിരഹിതമാണ്. ഞാനും വ്യക്തിപരമായി മാധ്യമങ്ങൾ പുറംലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്ന അതേനിലപാടിൽ തന്നെ നിൽക്കുന്ന ആളാണ്. എന്നാൽ, മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഈ വാർത്തയുടെ മറുവശത്തെ കുറിച്ച് ചിന്തിച്ച് നോ്ക്കുന്നതിൽ എന്തെങ്കിലും അപാകതയുണ്ടോ?

അങ്ങനെ ചിന്തിക്കുന്നത് അത് ശരിയാകും എന്നതുകൊണ്ടല്ല. അങ്ങനെയും ചിന്തിക്കുവാനുള്ള അവകാശം ഈ സമൂഹത്തിന് ഉള്ളതുകൊണ്ടാണ്. ആദ്യത്തെ ചോദ്യം, ജോളിയാണ് ഈ ആറുപേരെയും കൊന്നത് എന്ന് മറുനാടൻ അടങ്ങിയ മാധ്യമങ്ങൾ നിരന്തരമായി എഴുതുന്നത് എന്ത് അടിസ്ഥാനത്തിലാണ്? പൊലീയുകാർ അങ്ങനെ വ്യക്തമായി പറഞ്ഞിട്ടുണ്ടോ? ആറ് പേരുടെ മരണം ദുരൂഹമാണ് എന്ന സംശയം പൊലീസിന് ഉണ്ടാകുകയും അത് സംബന്ധിച്ച് ചില വ്യക്തികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതല്ലാതെ ഈ അറ് കൊലപാതകങ്ങളും നടത്തിയത് ജോളിയുടെ നേതൃത്വത്തിൽ ആണെന്നും ഈ ആറുപേർക്കും സയനൈഡ് കൊടുത്ത് അവരെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് എന്നും പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ടോ?

ഈ ആറുപേരുടെയും മരണത്തിന്റെ ഉത്തരവാദി ജോളി തന്നെയാണ് എന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഊഹിക്കുന്നതല്ലാതെ ജോളി തന്നെയാണ് ഈ കൊലപാതകം ഒരുക്കിയത് എന്ന് വ്യക്തമാക്കാൻ എന്താണ് മാധ്യമങ്ങളുടെ കയ്യിലുള്ളത്? ജോളി കുറ്റമെല്ലാം ഏറ്റു എന്നതാണ് മറുനാടൻ അടക്കമുള്ള എല്ലാ പത്രങ്ങളും ചാനലുകളും പറയുന്നത്. എന്നാൽ, ജോളി കുറ്റമെല്ലാം ഏറ്റു എന്ന് മാധ്യമങ്ങളോട് ആരാണ് പറഞ്ഞത്? പൊലീസ് ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടുണ്ടോ? ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്. ഈ ആറ് മരണങ്ങളും സ്ലോ പോയിസൺ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അതായത്, സാവകാശം ഇഞ്ചിഞ്ചായി കൊല്ലുന്നു എന്നർത്ഥം. സയനൈഡ് കഴിച്ചാൽ ആ നിമിഷം തന്നെ മരിച്ചുപോകും എന്നല്ലേ നമ്മളൊക്കെ ഇതുവരെ മനസ്സിലാക്കിയിട്ടുള്ളത്. സയനൈഡ് കണ്ടുപിടിച്ച ആൾപോലും ഞൊടിയിടയിൽ മരണത്തിന് കീഴടങ്ങി എന്നത് എങ്ങനെ വിസ്മരിക്കാൻ കഴിയും?

സയനൈഡ് കഴിച്ച് മരിച്ചു എന്ന് ഇതുവരെ വ്യക്തമായിട്ടുള്ള ഏകവ്യക്തി റോയി എന്ന ജോളിയുടെ ആദ്യ ഭർത്താവാണ്. എന്നാൽ, ബാത്‌റൂമിൽ കയറി കതകടച്ച് ഛർദ്ദിച്ച് വീണ് മരിച്ചു എന്നാണ് പൊലീസ് പറയുന്നത്. എങ്ങനെയാണ് ഒരാൾക്ക് സയനൈഡ് കഴിച്ചിട്ട് ബാത്‌റൂമിൽ കയറി മരണവെപ്രാളം കാണിച്ച് ബന്ധുക്കളെയും സ്വന്തക്കാരെയുമൊക്കെ അറിയിക്കാൻ കഴിയുന്നത്? ഇത്തരം സംശയങ്ങൾ മുമ്പോട്ട് വെയ്ക്കാൻ പ്രധാനപ്പെട്ട കാരണം ഷാജുവാണ് കുറ്റക്കാരനെന്നും ഷാജുവിന്റെ പിതാവ് സക്കറിയാസ് പോലും ജോളിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നുമൊക്കെ മാധ്യമങ്ങൾ നിരന്തരമായി വാർത്ത എഴുതുന്നതുകൊണ്ടാണ്. ഇത്തരം ഒരു വാർത്തയും ഏതെങ്കിലും ഉറവിടത്തിൽ നിന്നും സ്ഥിരീകരിച്ചിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP