Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോയ്ലെറ്റിൽ പോലുംപോകാതെ ഉറക്കമിളച്ചിരിക്കുന്ന ഒരു ടീച്ചറമ്മ മാത്രം ഉള്ളതുകൊണ്ട് ഒന്നും ശരിയാവണമെന്നില്ല: ബന്ധപ്പെട്ട ഉദ്യാഗസ്ഥന്മാർ നന്നായെ പറ്റൂ;മൂന്നാറിൽ രോഗം പടർത്തി 19 സായിപ്പന്മാർ ഉലകം ചുറ്റിയതും ഇറ്റലിയിൽ നിന്നും പരിശോധിച്ചിട്ടും രോഗി പുറത്തുവന്നതുമൊക്കെസൂചിപ്പിക്കുന്നത് എന്താണ്? ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിൽ ഈ മഹാവ്യാധി നമ്മളേയും കൊണ്ടേ പോകൂ...

ടോയ്ലെറ്റിൽ പോലുംപോകാതെ ഉറക്കമിളച്ചിരിക്കുന്ന ഒരു ടീച്ചറമ്മ മാത്രം ഉള്ളതുകൊണ്ട് ഒന്നും ശരിയാവണമെന്നില്ല: ബന്ധപ്പെട്ട ഉദ്യാഗസ്ഥന്മാർ നന്നായെ പറ്റൂ;മൂന്നാറിൽ രോഗം പടർത്തി 19 സായിപ്പന്മാർ ഉലകം ചുറ്റിയതും ഇറ്റലിയിൽ നിന്നും പരിശോധിച്ചിട്ടും രോഗി പുറത്തുവന്നതുമൊക്കെസൂചിപ്പിക്കുന്നത് എന്താണ്? ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിൽ ഈ മഹാവ്യാധി നമ്മളേയും കൊണ്ടേ പോകൂ...

മറുനാടൻ ഡെസ്‌ക്‌

ഇന്ന് വീണ്ടും കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്യുന്നത് പോലെ തന്നെ നിരുത്തരവാദപരമായി ആളുകളിൽ ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് ഇരുപതാമത്തെ ഈ കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശിക്കുകയും അവിടെയൊക്കെ താമസിക്കുകയും ചെയ്ത ഒരു സംഘത്തിലെ ഒരാൾക്കാണ് രോഗബാധ. അതായത്, ഇംഗ്ലണ്ടിൽ നിന്നെത്തിയ ആ 19 അംഗ സംഘത്തിലെ രോഗബാധ സ്ഥിരീകരിച്ച വ്യക്തി ഇതിനോടകം കേരളത്തിലെ വിവിധ ഇടങ്ങളിൽ രോഗം വിതറി എന്നർത്ഥം.

എന്നിട്ടും രോഗബാധക്ക് ചികിത്സ തേടുകയോ മറ്റുള്ളവർക്ക് രോഗം ബാധിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയോ ചെയ്യാതെ വിമാനത്താവളത്തിലെത്തി വിമാനം കയറി മടങ്ങിപ്പോകാനാണ് ശ്രമിച്ചത്. ഇന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ഇന്നലെ തന്നെ ഇയാൾ രോഗബാധിതൻ എന്ന റിപ്പോർട്ട് ലഭിച്ചിരുന്നു എന്നാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഇന്നലെ ഇയാളെ ആശുപത്രിയിൽ ആക്കിയില്ല? എന്തുകൊണ്ട് ഇയാളുടെ വിമാനയാത്ര തടഞ്ഞില്ല എന്നതിനുള്ള ഉത്തരം പറയേണ്ടത് സർക്കാരാണ്. ഇയാൾ എവിടെയായിരുന്നു എന്ന് അന്വേഷിക്കുകയായിരുന്നു എന്നും അയാൾ ഒളിവിൽ പോയി രക്ഷപെടാൻ ശ്രമിച്ചു എന്നുമാണ് മന്ത്രി പറയുന്നത്.

വിദേശത്ത് നിന്നും യാത്ര ചെയ്‌തെത്തിയ ഒരാൾക്ക കൊറോണ ബാധയുണ്ട് എന്ന് സംശയിക്കുകയും അയാളുടെ സാംമ്പിൾ എടുത്ത് പരിശോധിക്കുകയും ചെയ്യുമ്പോൾ അയാൾ ഒരിടത്തേക്കും പോകാതെ സർക്കാരിന്റെ നിരീക്ഷണ കണ്ണുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതിനുള്ള സംവിധാനം ഇവിടെയില്ലാ എന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നു. ഓർക്കേണ്ടതുകൊറോണ ബാധിത രാജ്യത്ത് നിന്നും ഈ നാട്ടിലെത്തിയ 19 അംഗ സംഘത്തിലെ ഒരാൾക്ക് അതിനിടയിൽ കൊറോണ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അയാളുടെ ശ്രവങ്ങളും രക്തവും അടക്കമുള്ള വസ്തുതകൾ എടുത്ത് പരിശോധനക്കയച്ചിട്ടും അയാൾ എവിടേക്ക് പോകുന്നു എന്ന് ട്രാക്ക് ചെയ്യാൻ ഈ സർക്കാരിന് സംവിധാനം ഇല്ലാ എന്നതാണ്. അതുകൊണ്ടാണ് മന്ത്രി പറഞ്ഞത്, രോഗപരിശോധനാ ഫലം പുറത്ത് വന്നപ്പോൾ അയാളെ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്ന്.

ടീകൗണ്ടി പോലെ മൂന്നാറിലെ ഏറ്റവും വലിയ റിസോർട്ടുകളിൽ ഒന്നിലാണ് അയാൾ ഒളിവിൽ താമസിച്ചത്. അയാളെ അവിടെ എത്തിച്ച ട്രാവൽ ഏജന്റിനും അയാളെ അവിടെ താമസിപ്പിച്ച ഹോട്ടൽ ഉടമക്കും ഒക്കെ ഇതിന്റെ ഉത്തരവാദിത്തമുണ്ട്. ആരാണ് ഹോട്ടലുടമ? സാക്ഷാൽ കേരള സർക്കാർ തന്നെ. അതായതുകൊറോണ ബാധ സംശയിക്കുന്ന ഒരാളും അയാൾക്കൊപ്പമുള്ള 18 പേരും ഒരു ഹോട്ടലിൽ താമസിച്ചിട്ട് അയാളുടെ മെഡിക്കൽ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പ് അവർ മുങ്ങാൻ ശ്രമിച്ചിട്ട് അത് പൊലീസിൽ അറിയിക്കുകയോ ആരോഗ്യ വകുപ്പിൽ അറിയിക്കുകയോ ചെയ്യാതിരുന്ന ഹോട്ടലിന്റെ മാനേജർമാരും മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യാഗസ്ഥരും പ്രതികളാണ് എന്നർത്ഥം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP