Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു ഗവർണർ അരുതെന്ന് പറയാൻ ഇവിടെന്താണ് താലിബാനോ ഭരിക്കുന്നത്? ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്കെതിരെ ക്രിസ്ത്യൻ മൗലികവാദികൾ നടത്തുന്ന പ്രതിഷേധത്തിന് ഓശാന പാടുന്ന പുരോഗമനവാദികളുടെ മനസാണ് ആദ്യം മാറേണ്ടത്; റിയാങ്ങുകളുടെ പലായനത്തെക്കുറിച്ച് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ പുരോഗമനവാദികളേ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു ഗവർണർ അരുതെന്ന് പറയാൻ ഇവിടെന്താണ് താലിബാനോ ഭരിക്കുന്നത്? ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾക്കെതിരെ ക്രിസ്ത്യൻ മൗലികവാദികൾ നടത്തുന്ന പ്രതിഷേധത്തിന് ഓശാന പാടുന്ന പുരോഗമനവാദികളുടെ മനസാണ് ആദ്യം മാറേണ്ടത്; റിയാങ്ങുകളുടെ പലായനത്തെക്കുറിച്ച് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ പുരോഗമനവാദികളേ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

മിസോറാമിൽ ഗവർണറായി നിയമിക്കപ്പെട്ട കുമ്മനം രാജശേഖരനെ കണ്ടം വഴി ഓടിക്കാനായുള്ള ശ്രമത്തിലാണ് അവിടുത്തെ രണ്ട് സംഘടനകൾ. പ്രിസം എന്നുപറയുന്ന ഒരു സംഘടനയും ഗ്ലോബൽ ചർച്ച് കൗൺസിൽ എന്ന് പറയുന്ന മറ്റൊരു സംഘടനയുമാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്. ഈ സംഘടനകൾ നൽകുന്ന പ്രസ്താവനകൾ കേരളത്തിലെ മാധ്യമങ്ങൾക്കും ചാനലുകൾക്കും മാത്രമല്ല കേരളത്തിലെ ഇടത് സൈബർ പോരാളികൾക്കും ഇസ്ലാമിക സൈബർ പോരാളികൾക്കും ആവേശം പകരുകയാണ്. ഇവിടെ നിന്നും ഞങ്ങൾ അങ്ങോട്ടോടിച്ചു. അവിടെ നിന്ന് അവരിതാ ഇങ്ങോട്ട് ഓടിക്കുന്നു. ആർക്കും വേണ്ടാത്ത ഒരാൾ എന്ന നിലയിലാണ് പ്രചരണം.

കുമ്മനത്തെ കണ്ടം വഴി ഓടിക്കാൻ ശ്രമിക്കുന്നവർ ആരാണെന്നും അവരുടെ ഉദ്ദേശ ശുദ്ധി എന്താണെന്നും അറിഞ്ഞിരുന്നെങ്കിൽ അത് ആഘോഷമാക്കുന്ന സൈബർ പോരാളികൾ അതിൽ അഭിമാനിക്കുമായിരുന്നില്ല. അവർ പറയുന്നത് മിസോറാം ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണ്. ഞങ്ങൾക്ക് ക്രിസ്ത്യാനികളെ മതി, ഞങ്ങൾക്ക് വർഗീയ വാദിയായ കുമ്മനം രാജശേഖരനെ വേണ്ട. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഒരു സംസ്ഥാനം അതിലെ ചില സംഘടനകൾ അവകാശപ്പെടുകയാണ്, ഇത് ക്രൈസ്തവ സംസ്ഥാനമാണ് ഇവിടെ ക്രിസ്ത്യാനികൾ മതിയെന്ന്. ഈ വാദത്തിനാണ് നമ്മുടെ പുരോഗമന വാദികൾ ഓശാന പാടുന്നത്.

1997ൽ റിയാങുകൾ എന്ന് അറിയപ്പെടുന്ന അവിടുത്തെ ഒരു ഗോത്ര വർഗ സമൂഹത്തെ അപ്പാടെ ഓടിച്ചു വിട്ടവരാണ് അവർ. ഇവിടെ മിസോറാമികൾ മതി എന്ന് അവർ പറയുന്നു. മിസോറാമികൾ മതി എന്നതിന്റെ അർത്ഥം ഇവിടെ ക്രിസ്ത്യാനികൾ മതി എന്നതാണ്. അവിടുത്തെ 90ൽ അധികം ശതമാനം വരുന്ന ജനസംഖ്യ ക്രിസ്ത്യാനികളാണ്. അതുകൊണ്ട് അവർ മറ്റ് മതക്കാരവിടെ ഉണ്ടാവാൻ പാടില്ല എന്ന് ശഠിക്കുന്നു. സ്വയം ഭരണ കൗൺസിൽ വേണമെന്ന് പറഞ്ഞ റിയാങ് എന്ന ഗോര്ത വർഗക്കാരെ നിഷ്ടൂരമായി ഓടിച്ചവരാണ് മിസോറാമികൾ. ത്രിപുര അഭയം നൽകിയതുകണ്ടാണ് ഇന്നും അവർ ജീവിക്കുന്നത്. 40,000ത്തോളം വരുന്ന റിയാങുകൾ ഇന്നും വീടും തൊഴിലുമില്ലാതെയാണ് ആ പാവങ്ങൾ ജീവിക്കുന്നത്. ഇത്തരത്തിൽ മതം തലയ്ക്ക് പിടിച്ചവരാണ് ഉള്ളവരാണ് മിസോറാമികൾ. അതിന് ഓശാന പാടുകയാണ് ഇവിടുത്തെ കുമ്മനം വിരുദ്ധർ.

ഒരു ഹിന്ദു തീവ്രവാദിയായ കുമ്മനം നിലയ്ക്കൽ കലാപമുണ്ടാക്കിയത്രേ. 2003ൽ ഒരു ക്രിസ്ത്യൻ മിഷണറിയെ ഓടിച്ചിട്ടു കൊല്ലാൻ നോക്കിയ കേസിലെ പ്രതിയാണെന്നും ഇവർ ആരോപിക്കുന്നു. ഇവിടുത്തെ കുമ്മനം വിരുദ്ധർ ഉയർത്തിക്കാട്ടുന്ന മറ്റൊരു വിഷയമാണ് മാറാട് കലാപം. ശബരിമല അയ്യപ്പ ക്ഷേത്രത്തിനടുത്ത് തന്നെ ഒരു കുരുശ് സ്ഥാപിക്കണമെന്നതായിരുന്നു നിലക്കൽ പ്രശ്‌നം. അത് അവിടുത്തെ ക്രിസ്ത്യാനികൾ കെട്ടിച്ചമച്ചതായിരുന്നു. അന്ന് കുമ്മനം രാജശേഖരൻ രംഗത്ത് വന്നതുകൊണ്ട് മാത്രമാണ് അത് വർഗീയ കലാപമായി മാറാതിരുന്നതും ചോരപ്പുഴ ഒഴുകാതിരുന്നതും.

2002ൽ ആദ്യ മാറാട് കലാപം നടന്നപ്പോൾ കൊല്ലപ്പെട്ടത് മൂന്ന് ഹിന്ദുവും രണ്ട് മുസ്ലീമുമായിരുന്നു. അതിന് പരിഹാരം ഒന്നും ഉണ്ടാവാതെ തുടരവെ 2003ൽ ഒമ്പത് ഹിന്ദുക്കളെയാണ് അന്ന് വെട്ടിക്കൊന്നത്. കൊല നടത്താൻ വന്ന ഒരു മുസ്ലീമും കൊല്ലപ്പെട്ടു. അന്നും കുമ്മനം രാജശേഖരന്റെ അവസരോചിതമായ ഇടപെടലാണ് സംഘർഷം വലിയ കലാപത്തിലേക്ക് മാറാതിരിക്കാൻ സഹായിച്ചത്. എന്നാൽ അദ്ദേഹം ഹിന്ദു ഐക്യവേദിയുടെ നേതാവായതു കെണ്ട് മാത്രം അദ്ദേഹത്തെ ആരും അംഗീകരിച്ചില്ല. കുമ്മനം ഒരിക്കലും മറ്റ് മതങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള ഒരു പ്രസംഗവും നടത്തിയിട്ടില്ല. ഇത് മനസ്സിലാക്കാതെയാണ് കുമ്മനത്തെ പലരും കണ്ടം വഴി ഓടിക്കാൻ ശ്രമിക്കുന്നത്. വ്യക്തി ബന്ധം സൂക്ഷിക്കുമ്പോൾ ജാതിയോ മതമോ നോക്കാത്ത ഒരാളാണ് കുമ്മനം രാജശേഖരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP