Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ വഞ്ചിച്ച ശേഷം മുങ്ങുന്ന തട്ടിപ്പുകാരുടെ കടമെല്ലാം എഴുതിത്ത്തള്ളാൻ മാത്രം മോദി എങ്ങനെയാണു വിശാലഹൃദയനായത്? പൊതുമേഖല ബാങ്കുകൾ നൽകുന്ന കോടികൾ വാങ്ങി പുട്ടടിച്ച ശേഷം രാജ്യം വിടാനുള്ള ലൈസൻസാണോ ഇത്? ഇന്ത്യയെ വഞ്ചിച്ച തട്ടിപ്പുകാർക്ക് ശിക്ഷ വാങ്ങികൊടുക്കാതെ എങ്ങനെയാണ് മോദിയും ഷായും ഇന്ത്യയെ രക്ഷിക്കുക? ഇങ്ങനെ എഴുതി തള്ളാൻ ഇതു മോദിയുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നതാണോ?

രാജ്യത്തെ വഞ്ചിച്ച ശേഷം മുങ്ങുന്ന തട്ടിപ്പുകാരുടെ കടമെല്ലാം എഴുതിത്ത്തള്ളാൻ മാത്രം മോദി എങ്ങനെയാണു വിശാലഹൃദയനായത്? പൊതുമേഖല ബാങ്കുകൾ നൽകുന്ന കോടികൾ വാങ്ങി പുട്ടടിച്ച ശേഷം രാജ്യം വിടാനുള്ള ലൈസൻസാണോ ഇത്? ഇന്ത്യയെ വഞ്ചിച്ച തട്ടിപ്പുകാർക്ക് ശിക്ഷ വാങ്ങികൊടുക്കാതെ എങ്ങനെയാണ് മോദിയും ഷായും ഇന്ത്യയെ രക്ഷിക്കുക? ഇങ്ങനെ എഴുതി തള്ളാൻ ഇതു മോദിയുടെ കുടുംബത്തിൽ നിന്ന് കൊണ്ടുവന്നതാണോ?

മറുനാടൻ ഡെസ്‌ക്‌

മെഹുൽ ചോംസ്കി എന്ന രത്ന വ്യാപാരി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് 5492 കോടി രൂപയുമായാണ് രാജ്യം വിട്ടത്. രാജ്യത്തിന് പുറത്തേക്ക് പോയ ഈ വ്യവസായി ഇതിനോടകം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റുചില രാജ്യങ്ങളിലെ പൗരത്വം എടുത്ത് ആ രാജ്യങ്ങളുടെ സുരക്ഷയിൽ താവളം കണ്ടെത്തിയിരിക്കുന്നു. കയ്യിൽ ആവശ്യത്തിന് കാശുണ്ടെങ്കിൽ പൗരത്വം നൽകാൻ തയ്യാറായി നിൽക്കുന്ന അനേകം കൊച്ച് രാജ്യങ്ങൾ ഈ രാജ്യത്തുണ്ട്. ഒരു വിദേശ പൗരനെതിരെ നടപടി എടുക്കാൻ പ്രയാസമായതുകൊണ്ടുതന്നെ അത്തരത്തിലുള്ള സുരക്ഷിതത്വങ്ങളിലേക്ക് അവർ ഓടി രക്ഷപെടുകയാണ്.

ആ വ്യവസായി അടക്കം രാജ്യത്തെ അമ്പതോളം പ്രമുഖരായ തട്ടിപ്പുകാർക്ക് തൊടുത്ത 60,000 കോടിയോളം രൂപ എഴുതിത്തള്ളിയിരിക്കുന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുമ്പോൾ രാജ്യം ഭരിക്കുന്ന ഭരണകൂടം ആർക്കൊപ്പമാണ് എന്ന സംശയം ഉയർന്നുവരികയാണ്. ഈ നാട്ടിലെ ഒരു പാവപ്പെട്ടവൻ അവൻ കൃഷി ചെയ്യുന്നതിന് വേണ്ടി അമ്പതിനായിരമോ ഒരുലക്ഷം രൂപയോ വായ്പ എടുത്താൽ അത് സമയത്ത് അടക്കാൻ കഴിഞ്ഞില്ലെങ്കിൽ അവനെ വീട്ടിൽ നിന്നും പുറത്താക്കി അവനുള്ളതെല്ലാം അടിച്ചുമാറ്റുന്ന പ്രത്യേക നിയമമുള്ള രാജ്യമാണ് ഇതെന്നോർക്കണം. എന്നിട്ടാണ് 1000കോടിയും 5000കോടിയുമൊക്കെ ഒരു സെക്യൂരിറ്റിയുമില്ലാതെ വായ്പ എടുക്കുകയും അത് തിരിച്ചടയ്ക്കാതെ നാട് വിട്ട് പോകുകയും ചെയ്യുന്ന ചോംസ്കിമാർ ഈ നാട്ടിൽ വാണരുളുന്നത്.

വിജയ് മല്യ എന്ന ഉത്തരാധുനിക ശതകോടീശ്വരൻ ഈ രാജ്യത്തെ വഞ്ചിച്ചുകൊണ്ട് ബ്രിട്ടനിൽ അഭയം തേടിയതിന്റെ ഞെട്ടിക്കുന്നതും നാണം കെട്ടതുമായ വാർത്ത അവസാനിക്കുന്നതിന് മുമ്പാണ് ചോംസ്കി അടക്കം അനേകം പേർ നാടുവിട്ട് പോയിരിക്കുന്നത്. അവർ ഈ നാട്ടിലെ പൊതുമേഖലാ ബാങ്കുകൾക്ക് കൊടുത്തു തീർക്കാനുള്ള 60,000കോടി രൂപ എഴുതി തള്ളുമ്പോൾ അത് എന്നെയും നിങ്ങലെയും പോലെ നികുതി അടച്ച് നിയമം പാലിച്ച് അന്തസ്സായി ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതമാണ് ദുസ്സഹമാക്കുന്നത്.

അ‍ഞ്ച് നയാപൈസയുടെ വരുമാനമില്ലാതെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടുമ്പോൾ, സർക്കാർ ഉദ്യോ​ഗസ്ഥന്മാരുടെ ശമ്പളം പിടിച്ചെടുക്കുമ്പോൾ, വികസന പ്രവർത്തനങ്ങളൊക്കെ ഇല്ലാതായി പോകുമ്പോൾ ഈ മുതലാളിമാർ മാത്രം ഈ നാട്ടിലെ പണവും മോഷ്ടിച്ചുകൊണ്ട് വിദേശത്ത് പോയി സുഖ ജീവിതം നയിക്കുകയും അവരുടെ കടബാധ്യതകൾ എഴുതി തള്ളുകയും ചെയ്യുന്ന നാണക്കേടിലേക്കാണ് രാജ്യം വീണുപോയിരിക്കുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP