Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേ.. വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക്.. മോദി ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും? മോദിയുടെ സർജിക്കൽ സ്ട്രൈക്കുകൾ ഇന്ത്യയെ മാറ്റിമറിക്കുമ്പോൾ.. ഇന്ത്യയുടെ രാഷ്ട്രീയ യാഥാർത്ഥ്യം നരേന്ദ്ര മോദി സർക്കാരിന് മറ്റൊരു അവസരം കൂടി നൽകാൻ സാധിക്കാത്ത വിധത്തിൽ ആണെങ്കിലും ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ മോദി പിടിച്ചടക്കുന്നത് പരാജയ സാധ്യതകളെ മറികടക്കാനുള്ള മറുമറുന്നുകൾ തന്നെ; കരയിലും ആകാശത്തും സർജിക്കൽ സ്ട്രൈക്ക് നടത്തിയ മോദി ഒടുവിൽ നയതന്ത്രത്തിലും അത് നടത്തുമ്പോൾ

ദേ.. വീണ്ടും ഒരു സർജിക്കൽ സ്ട്രൈക്ക്.. മോദി ഇങ്ങനെ തുടങ്ങിയാൽ എന്തു ചെയ്യും? മോദിയുടെ സർജിക്കൽ സ്ട്രൈക്കുകൾ ഇന്ത്യയെ മാറ്റിമറിക്കുമ്പോൾ.. ഇന്ത്യയുടെ രാഷ്ട്രീയ യാഥാർത്ഥ്യം നരേന്ദ്ര മോദി സർക്കാരിന് മറ്റൊരു അവസരം കൂടി നൽകാൻ സാധിക്കാത്ത വിധത്തിൽ ആണെങ്കിലും ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ മോദി പിടിച്ചടക്കുന്നത് പരാജയ സാധ്യതകളെ മറികടക്കാനുള്ള മറുമറുന്നുകൾ തന്നെ; കരയിലും ആകാശത്തും സർജിക്കൽ സ്ട്രൈക്ക് നടത്തിയ മോദി ഒടുവിൽ നയതന്ത്രത്തിലും അത് നടത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

രണ്ടു മാസം മുമ്പ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സാഹചര്യം പരിശോധിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകർ ഒരുപോലെ പറഞ്ഞിരുന്നത് 200 സീറ്റ് തികയ്ക്കാൻ ബിജെപിക്ക് കഴിയുകയില്ല എന്നാണ്. ബിജെപിയുടെ സാധ്യത 190ൽ താഴെ നിൽക്കും എന്നു പറഞ്ഞ് ഇതേ പംക്തിയിൽ ഒന്നുരണ്ടു തവണ വീഡിയോയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയാൻ പ്രധാനമായും രണ്ടുമൂന്നു കാരണങ്ങളാണ് ഉണ്ടായത്. ഒന്ന്, രാജ്യമെമ്പാടും വളർന്നു വരുന്ന കർഷക രോഷവും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ജീവിത ക്ലേശങ്ങളും ബിജെപി സർക്കാരിനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുന്നു എന്നതു തന്നെയാണ്. നോട്ടു നിരോധനം സാധാരണക്കാർക്കും ജി.എസ്.ടി ചെറുകിട കച്ചവടക്കാർക്കും ഉണ്ടാക്കിയ അസൗകര്യം മറ്റൊരു തരത്തിൽ ഭരണവിരുദ്ധവികാരമായി വളർന്നിരുന്നു. ഒപ്പം രാജ്യമെമ്പാടും പടർന്നു പന്തലിച്ച അസഹിഷ്ണുതയും വംശീയതയും ചെറിയ റോളല്ല മോദി വിരുദ്ധ വികാരത്തിന് കാരണമായത്.

ഇതോടൊപ്പം സംഭവിച്ച മറ്റൊന്നാണ് മോദിപ്പേടിയിൽ ഉണ്ടായ പ്രതിപക്ഷ വിശാല സഖ്യം. അത് അതിന്റെ പൂർണ്ണ തോതിൽ എത്തിയില്ലെങ്കിൽ കൂടി ഉത്തർപ്രദേശും മഹാരാഷട്രയും അടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം ബിജെപിക്ക് തെല്ലൊന്നുമല്ല വെല്ലുവിളി ഉയർത്തിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഘഡിലും ഒക്കെ നടന്ന തെരഞ്ഞെടുപ്പുകൾ മോദി വിരുദ്ധ, ബിജെപി വിരുദ്ധ തരംഗത്തിന്റെ സൂചനകൾ നൽകി. എന്നാൽ അതീവ തന്ത്രജ്ഞനായ ഒരു നേതാവായി മാറി രണ്ടുമാസം കൊണ്ട് ഇത്തരം സാഹചര്യങ്ങളെ സർജിക്കൽ സ്‌ട്രൈക്കിലൂടെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മോദി. ഒരേസമയം കരയിലും ആകാശത്തിലും ശൂന്യാകശത്തും സർജിക്കൽ സ്‌ട്രൈക്ക് നടത്തി പേരെടുത്ത നരേന്ദ്ര മോദി ഇപ്പോൾ വിദേശ നയത്തിന്റെ കാര്യത്തിലും അപ്രതീക്ഷിതമായ ഒരു സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നു.

169 മണ്ഡലങ്ങളിൽ ഇനിയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതും ബിജെപിക്ക് അതി നിർണായകമായ 169 മണ്ഡലങ്ങളിൽ അസ്ഹർ മസൂദിനെതിരെ കൃത്യമായ അന്താരാഷ്ട്ര ഇടപെടൽ ഉറപ്പുവരുത്തിയാണ് മോദി ഏറ്റവും ഒടുവിലത്തെ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നത്. ഈ ഇടപെടൽവഴി മോദിക്ക് രാജ്യത്തെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന മതിപ്പ് നിസ്സാരമല്ല. കഴിഞ്ഞ പത്തു വർഷമായി അസ്ഹർ മസൂദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള ശ്രമം ഇന്ത്യ നടത്തിയിട്ടും അത് വിജയിത്തിലെത്തിയത് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്‌ച്ച മാത്രം ബാക്കി നിൽക്കുമ്പോഴാണ്.

ഇതുവഴി രാജ്യത്തെ നയിക്കാനും യതാർത്ഥ ചൗക്കിദാറായി വാഴാനും മോദിക്ക് കഴിയും എന്ന സന്ദേശം കൃത്യമായി ജനങ്ങൾക്കിടയിൽ എത്തിച്ചിരിക്കുകയാണ്. ഇതിനു മുമ്പ് നമ്മുടെ വാനശാസ്ത്രജ്ഞന്മാർ നേടിയ അസാധാരണമായ ഒരു നേട്ടവും മോദി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടകീയമായ ഒരു പ്രഖ്യാപനത്തിലൂടെ ശൂന്യാകാശത്തെ സർജിക്കൽ സ്‌ട്രൈക്കാക്കി മാറ്റി വോട്ടുബാങ്കിൽ ഇളക്കം തട്ടിച്ചു. പുൽവാമയിൽ ഇന്ത്യൻ ജവാന്മാരുടെ ജീവനെടുക്കാൻ ഭീകരർ ഒരുമിച്ചു കൂടിയപ്പോൾ മോദിക്ക് കാലിടറുന്നു എന്നു കരുതിയവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ മണ്ണിൽ കയറി മോദി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP