Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എണ്ണ വില ഇടിഞ്ഞ് വാങ്ങിയാൽ ഇങ്ങോട്ട് കാശുകിട്ടുന്ന അവസ്ഥയിൽ ആയിട്ടും ഇടത്തരക്കാരൻ ഒരു ലിറ്ററിന് 70 രൂപ നൽകേണ്ടിവരുന്നതിനെ കൊള്ളയെന്നല്ലേ വിളിക്കേണ്ടത്? സകല രാജ്യങ്ങളും സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവർക്ക് വരെ പകുതി ശബളം കൊടുക്കുമ്പോൾ ഈ കാശെങ്കിലും കുറച്ച് സഹായിക്കുമോ? ഒരുനേരം ഭക്ഷണം കഴിക്കാൻ പോലും ആവാതെ സൗജന്യ കിറ്റിനായി ക്യൂ നിൽക്കുന്ന ലക്ഷങ്ങളെ മോദി ഇനിയെങ്കിലും മറക്കരുത്

എണ്ണ വില ഇടിഞ്ഞ് വാങ്ങിയാൽ ഇങ്ങോട്ട് കാശുകിട്ടുന്ന അവസ്ഥയിൽ ആയിട്ടും ഇടത്തരക്കാരൻ ഒരു ലിറ്ററിന് 70 രൂപ നൽകേണ്ടിവരുന്നതിനെ കൊള്ളയെന്നല്ലേ വിളിക്കേണ്ടത്? സകല രാജ്യങ്ങളും സ്വകാര്യ മേഖലയിൽ പണിയെടുക്കുന്നവർക്ക് വരെ പകുതി ശബളം കൊടുക്കുമ്പോൾ ഈ കാശെങ്കിലും കുറച്ച് സഹായിക്കുമോ? ഒരുനേരം ഭക്ഷണം കഴിക്കാൻ പോലും ആവാതെ സൗജന്യ കിറ്റിനായി ക്യൂ നിൽക്കുന്ന ലക്ഷങ്ങളെ മോദി ഇനിയെങ്കിലും മറക്കരുത്

മറുനാടൻ ഡെസ്‌ക്‌

ക്രൂഡ് ഓയിലിന്റെ വില ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ -37 ആയിരുന്നു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ, ഏതെങ്കിലും ഒരു എണ്ണകമ്പനിയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യത്തിന് അല്ലെങ്കിൽ കമ്പനിക്ക് ബാരലിന് 37 ഡോളർ അങ്ങോട്ട് കൊടുത്താൽ മാത്രമേ കച്ചവടം നടക്കൂ എന്നർത്ഥം. ഇത് വളരെ സാങ്കേതികമായ ഒരു അവസ്ഥ മാത്രമാണ്. ഒരു ഉദ്പാദക രാജ്യവും എന്തായാലും അങ്ങോട്ട് പണം കൊടുത്തിട്ട് പെട്രോളും ഡീസലും കൊടുക്കുകയില്ല. മുമ്പ് അമേരിക്കയടക്കം ചില പ്രമുഖ രാജ്യങ്ങൾ ഉണ്ടാക്കിയ ഒരു കരാറിന്റെ കൃത്യമായ പ്രതിഫലനമാണിത്. ഡിമാന്റ് സപ്ലെ തിയറി കൂട്ടിമുട്ടിമുട്ടിയപ്പോൾ ഉണ്ടായ പ്രതിസന്ധിയാണിത്.

ലോകമെമ്പാടും അടച്ചിട്ടപ്പോൾ ആർക്കുംഇന്ധനം വേണ്ടാതായി. എന്നാൽ എണ്ണഉദ്പാദിപ്പിക്കുന്ന രാജ്യങ്ങൾക്ക് ഒരു പരിധിക്കപ്പുറത്തേക്ക് ഉദ്പാദനം നിർത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. അതിന്റെ സാങ്കേതികമായ പ്രതിഫലനമാണ് ഈ മെെനസ് ഡോളർ. അത് മാറി ഇന്ന് ഒരു ഡോളറിലേക്ക് വില തിരിച്ച് വന്നു എന്നത് എണ്ണ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങൾ‌ക്ക് ഒരു ആശ്വാസവും നൽകുന്നില്ല. ഇതിന്റെ യഥാർത്ഥത്തിലുള്ള തിരിച്ചടി ലഭിക്കുന്നത് എണ്ണ ഉദ്പാദിപ്പിക്കുന്ന അറബ് രാജ്യങ്ങൾക്ക് തന്നെയാണ്. അവർ അവരുടെ നിയന്ത്രണത്തിൽ ഉദ്പാദനം വർധിപ്പിച്ചും കുറച്ചുമൊക്കെ വിലയെ നിയന്ത്രിച്ചിരുന്നു എങ്കിൽ ആർക്കും നിയന്ത്രിക്കാനാകാത്ത വിധം എണ്ണവില താഴ്ന്ന് പോയിരിക്കുന്നു. ഇതിന്റെ സാങ്കേതിക അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള സാമ്പത്തികജ്ഞാനം എനിക്കില്ലാത്തതുകൊണ്ട് അതിലേക്ക് ഞാൻ കടക്കുന്നില്ല.

എന്നാൽ, എണ്ണവില ചരിത്രത്തിൽ ഏറ്റവും താഴ്ന്ന് നിൽക്കുകയാണെന്നും എണ്ണ ഉദ്പാദിപ്പിക്കുന്നവർക്ക് ലഭിക്കുന്ന പണം ഇതിന് മുമ്പ് ഉള്ളതിനേക്കാൾ തീരെ കുറഞ്ഞിരിക്കുന്നു എന്നുള്ളതും വ്യക്തമാണ്. എന്നിട്ടും ഇന്ത്യ അടങ്ങിയ രാജ്യങ്ങൾ എണ്ണക്ക് കൊടുക്കേണ്ടി വരുന്നത് മുമ്പ് കൊടുത്തുകൊണ്ടിരുന്ന അതേ വിലയാണ്. ഒരു ലിറ്റർ പെട്രോളിന് ഇന്നും നമ്മൾ 70 രൂപ കൊടുക്കാതെ വാങ്ങാൻ പറ്റുന്ന സാഹചര്യത്തിലല്ല. വില നിയന്ത്രണം സർക്കാരിൽ നിന്നും എടുത്ത് കളഞ്ഞപ്പോൾ നമ്മളോട് സർക്കാർ പറഞ്ഞിരുന്നത് അന്താരാഷ്ട്ര വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതനുസരിച്ച് ഉപഭോക്തൃ വിലയിലും കുറവും കൂടുതലും ഉണ്ടാകും എന്നാണ്. എന്നാൽ, പ്രായോ​ഗികമായി സംഭവിച്ചത് അന്താരാഷ്ട്ര വില ഉയരുന്നത് അനുസരിച്ച് ആളുകൾ വാങ്ങുന്ന വില കൂടുമെങ്കിലും അന്താരാഷ്ട്ര വില കുറയുന്നതനുസരിച്ച് ഒരു പ്രതിഫലനവും സാധാരണക്കാർക്ക് ഉണ്ടായിട്ടില്ല എന്നതാണ്.

അങ്ങനെ സംഭവിക്കുന്നത് ഈ പെട്രോളിനും ഡീസലിനും സർക്കാരിന് നൽകുന്ന വിവിധങ്ങളായ നടപടികളാണ്. ഈ നികുതി മുഴുവൻ പോകുന്നത് സർക്കാരിന്റെ ഖജനാവിലേക്കും. കോടിക്കണക്കിന് രൂപയാണ് ഇന്ത്യൻ ഖജനാവിലേക്ക് പെട്രോൾ വില കുറയുമ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. അത് കൂടാതെ എക്സൈസ് തീരുവ കൂട്ടിയാണ് ആ കൊള്ള കേന്ദ്ര സർക്കാർ തുടരുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP