Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദൈവ വിശ്വാസിയല്ലെങ്കിൽ കൂടി പിണറായി വിജയൻ ഒന്ന് സമയം നോക്കുന്നതും പ്രശ്നപരിഹാരം ചെയ്യുന്നതും നല്ലതാണ്; ആദ്യ തിരുവോണാഘോഷം വിലക്കിയ ശേഷം കേരളത്തിൽ ആർക്കും ഓണം ആഘോഷിക്കാൻ ആവാതെ വന്നത് മാത്രം ആലോചിക്കുക; തൊടുന്നതെല്ലാം വിവാദം ആവുന്ന മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറി പദവിയെ അപമാനിക്കാനുള്ള വാക്കാക്കി മാറ്റുമ്പോൾ ജ്യോതിഷിയെ കാണാതെ വേറെ വഴിയൊന്നുമുണ്ടാകില്ല ....

ദൈവ വിശ്വാസിയല്ലെങ്കിൽ കൂടി പിണറായി വിജയൻ ഒന്ന് സമയം നോക്കുന്നതും പ്രശ്നപരിഹാരം ചെയ്യുന്നതും നല്ലതാണ്; ആദ്യ തിരുവോണാഘോഷം വിലക്കിയ ശേഷം കേരളത്തിൽ ആർക്കും ഓണം ആഘോഷിക്കാൻ ആവാതെ വന്നത് മാത്രം ആലോചിക്കുക; തൊടുന്നതെല്ലാം വിവാദം ആവുന്ന മുഖ്യമന്ത്രി സിപിഎം ബ്രാഞ്ച് സെക്രട്ടറി പദവിയെ അപമാനിക്കാനുള്ള വാക്കാക്കി മാറ്റുമ്പോൾ ജ്യോതിഷിയെ കാണാതെ വേറെ വഴിയൊന്നുമുണ്ടാകില്ല ....

മറുനാടൻ ഡെസ്‌ക്‌

വിനാശ കാലേ വിപരീത ബുദ്ധി എന്നത് മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പഴംചൊല്ലുകളിൽ ഒന്നാണ്. അതിപ്പോൾ വിനാശകാലേ പിണറായി ബുദ്ധി എന്ന് തിരുത്തി എഴുതുന്നതായിരിക്കും ഉചിതം. അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണ് പിണറായി വിജയൻ എന്ന കേരള മുഖ്യമന്ത്രി തൊടുന്നതെല്ലാം വിവാദവും കുഴപ്പവും ആകുന്നത്. ഒന്നുകിൽ മുഖ്യമന്ത്രിയുടെ ഉപദേശകർ അദ്ദേഹത്തെ വഴിതെറ്റിക്കുന്നു. അല്ലെങ്കിൽ, മുഖ്യമന്ത്രിക്ക് ചുറ്റും ഉപഗ്രഹങ്ങൾ പോലെ വട്ടം പറക്കുന്നവർ അദ്ദേഹം ഒരു മഹാനാണ് എന്ന് എപ്പോഴും അദ്ദേഹത്തിന്റെ കാതിൽ ഓതിക്കൊണ്ടിരിക്കുന്നതുകൊണ്ട് ചുറ്റിനും നടക്കുന്ന യാഥാർത്ഥ്യങ്ങൾ എന്തെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വർഷം പിണറായി വിജയൻ നടത്തിയ പ്രസ്താവനകളൊക്കെ ഒരു ഇരട്ടചങ്കന്റെ ശരിക്കുള്ള മുഖം നൽകിയെങ്കിൽ ഒരു വർഷം തികയുന്നതിന് മുമ്പ് പിണറായി വിജയൻ പറയുന്നതും ചെയ്യുന്നതും എല്ലാം അബദ്ധമായി മാറുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെ ഒരു ചിന്തയിലേക്ക് ഞാൻ നടന്നുപോയത് ഇന്ന് മാധ്യമങ്ങളിൽ വന്നതും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതുമായ ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാർ കേരള പൊലീസിന്റെ തലവനായ ലോക്‌നാഥ് ബെഹ്‌റക്ക് അനുമതി കൊടുത്തിരിക്കുന്ന വാർത്തയാണത്. എന്തിനാണ് അനുമതി? കെപിസിസി പ്രസിഡന്റും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കുന്നതിന്. എന്താണ് വിഷയം? ഒരു രാഷ്ട്രീയ വിമർശനം നടത്തിയതിന്. എന്താണ് വിഷയം? ഡിജിപി പ്രവർത്തിക്കുന്നത് സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് എന്ന് കെപിസിസി പ്രസിഡന്റ് ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്.

അങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന് കേസെടുക്കാൻ അനുമതി കൊടുത്ത പിണറായി വിജയൻ, അദ്ദേഹത്തിന്റെ പാർട്ടി ഇതിന് മുമ്പ് ഈ നാട് ഭരിച്ചിരുന്നപ്പോൾ ആ കാബിനറ്റിൽ അംഗമായിരുന്ന ഒരു ജനപ്രതിനിധിയെ പരനാറി എന്ന് വിളിക്കുകയും അത് ആവർത്തിക്കുകയും ചെയ്ത ആളാണ്. അത്തരത്തിലുള്ള മോശം പദങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു മടിയുമില്ലാത്ത അനേകം പേരെ മന്ത്രിമാരായി ഒപ്പം കൊണ്ടുനടക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ മുൻഗാമിയായ വി എസ് അച്ചുതാനന്ദൻ പ്രതിപക്ഷ നേതാക്കന്മാരെ കുറിച്ച് സഭ്യമല്ലാത്ത ഭാഷയിൽ പറഞ്ഞിരിക്കുന്നത് അനേകം തവണയാണ്. എന്തിനേറെ, പിണറായി വിജയന്റെ പാർട്ടിയായ സിപിഎമ്മിന്റെ ഔദ്യോഗിക ഭാഷ്യം പോലും ബിജെപിയും നരേന്ദ്ര മോദിയും അടക്കമുള്ള നേതാക്കന്മാരൊക്കെ നരഭോജികളാണ് എന്നതാണ്.

മുഖ്യമന്ത്രി അത് പറയുന്നില്ലായിരിക്കും. എന്തോ കാരണത്താൽ മോദിയേയും ബിജെപിയേയും വിമർശിക്കാൻ അദ്ദേഹത്തിന് ഭയമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിക്കാർ നിരന്തരമായി ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ നട്ടാൽ കിളിർക്കാത്ത നുണ പറഞ്ഞുകൊണ്ടിരിക്കുന്നു. എവിടെ നിന്നോ വന്നു കയറിയ ഒരു തട്ടിപ്പുകാരി സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി എന്ന കേരളം ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തി എന്നാരോപണം ഉന്നയിക്കുന്നത് അദ്ദേഹവും അദ്ദേഹത്തിന്റെ പൊലീസുമാണ്. എന്തിനേറെ, കശ്മീർ സന്ദർശിച്ച സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി കശ്മീർ പൊലീസിനെതിരെയും സേനക്കെതിരെയും പ്രതികരിച്ചിരിക്കുന്നു. അതിനെതിരെ ഒന്നും കേസെടുക്കേണ്ടേ? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP