Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുൽ ഗാന്ധി രാഷ്ട്രീയം അറിയാവുന്ന ആരെ എങ്കിലും ഒപ്പം ചേർക്കേണ്ടിയിരിക്കുന്നു; കെജ്രിവാളിന്റെ സമരത്തോട് മുഖം തിരിഞ്ഞു നിന്ന് എന്തിനാണ് സ്വയം പണി വാങ്ങുന്നത്? കർഷക സമരം മുതലാക്കാൻ എന്തെങ്കിലും ചെയ്‌തോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

രാഹുൽ ഗാന്ധി രാഷ്ട്രീയം അറിയാവുന്ന ആരെ എങ്കിലും ഒപ്പം ചേർക്കേണ്ടിയിരിക്കുന്നു; കെജ്രിവാളിന്റെ സമരത്തോട് മുഖം തിരിഞ്ഞു നിന്ന് എന്തിനാണ് സ്വയം പണി വാങ്ങുന്നത്? കർഷക സമരം മുതലാക്കാൻ എന്തെങ്കിലും ചെയ്‌തോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ഴിഞ്ഞ ഒമ്പത് ദിവസമായി ഡൽഹി മുഖ്യമന്ത്രി ലെഫ്റ്റനന്റ് ഗവർണറുടെ വീട്ടുപടിക്കൽ സത്യാഗ്രഹത്തിലാണ്. അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെടുന്നത് രണ്ട് മൂന്ന് ചെറിയ കാര്യങ്ങളാണ്. അതിൽ പ്രധാനപ്പെട്ടത് ഐഎഎസ് ഉദ്യോഗസ്ഥന്മാരുടെ നിസഹകരണം അവസാനിപ്പിക്കുക എന്നതാണ്. അതിനൊപ്പം നിയമ സഭ പാസാക്കുന്ന നിയമങ്ങൾ പോലും ഗവർണർ ഒപ്പിടാൻ മടിക്കുന്ന സാഹചര്യത്തിന് അറുതി വരുത്തണം എന്നതാണ്. ചുരുക്കി പറഞ്ഞാൽ കൃത്യമായ സ്വാതന്ത്ര്യം സംസ്ഥാനം എന്ന നിലയിൽ അനുവദിച്ചു കൊടുത്തിട്ടില്ലാത്തതു കൊണ്ട് ആ നാട്ടിലെ ജനനങ്ങൾ അധികാരത്തിലേറ്റിയ സർക്കാർ തീരുമാനം പോലും അവിടെ നടപ്പിലാക്കാൻ സാധിക്കുന്നില്ല. അതിന്റെ ഒക്കെ അന്തിമ വിധി കർത്താവ് കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്യുന്ന ലെഫ്്റ്റനന്റ് ഗവർണർ ആണ്.

ഇത് ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും എതിരാണ്. ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള അധികാരവും അവകാശവും നൽകണം എന്നാണ് ആവശ്യം ഉയരുന്നത്. ഈ ആവശ്യം ന്യായവുമാണ്. സംസ്ഥാനത്തിന് പൂർണ അധികാരം നൽകാതെ കേന്ദ്രം കാണിക്കുന്നത് തെമ്മാടിത്തരം ആണ്. ഇത്രയും ജനകീയ സമരം അവിടെ നടന്നിട്ടും അതിനോട് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് മുഖം തിരിഞ്ഞു നിൽക്കുന്നു എന്നത് രാഷ്ട്രീയത്തിലെ ശരിയായ രീതിയല്ല.

ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ അധ്യക്ഷനായ അമിത് ഷായും ചേർന്ന് രാജ്യത്തെ എകാധിപത്യത്തിലേക്ക് നയിക്കുന്നു എന്ന തരത്തിലുള്ള അഭിപ്രായ രൂപീകരണ പ്രക്രീയ രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് നടത്തിക്കണ്ടരിക്കുന്ന ഈ സാഹചര്യത്തിൽ ഈ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് കൂട്ടുപിടിക്കാനും ഐക്യത്തിന് നേതൃത്വം കൊടുക്കാനുമുള്ള വെല്ലുവിളിയും ചുമതലയുമാണ് കോൺഗ്രസ് ഏറ്റെടുക്കേണ്ടത്. ആ വെല്ലുവിളി ഏറ്റെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് പരാജയപ്പെടുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുകയാണ് ഡൽഹിയിലെ ഈ സമരത്തോടുള്ള കോൺഗ്രസിന്റെ വിമുഖത.

അരവിന്ദ് കെജ്രിവാളും ആം ആദ്മി പാർട്ടിയും രൂപപ്പെട്ടതും സർക്കാരുണ്ടാക്കിയതും അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നത് സത്യം തന്നെയാണ്. പണ്ട് കോൺഗ്രസിനെതിരെ നിലപാടെടുത്ത പാർട്ടിയാണ് ആം ആദ്മി എന്ന പേരിൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആം ആദ്മിക്കെതിരെ നിലാപെടുക്കുന്നത് കോൺഗ്രസിനെ ഒരിടത്തും എത്തിക്കില്ല. വിവേകം ഉള്ള രാഷ്ട്രീയ പാർട്ടികൾ ഭരിക്കുന്നവർക്കെതിരെയുള്ള വികാരം എവിടെ നിന്നുണ്ടായാലും അവരോടൊപ്പം ചേരുകയാണ് ചെയ്യേണ്ടത്. അതിനു വേണ്ടി താൽക്കാലികമായുണ്ടായ അഭിപ്രായ ഭിന്നത തൽക്കാലം മാറ്റിവെക്കും. അതാണ് രാഷ്ട്രീയം എന്ന് പറയുന്നത്. ഇതാണ് രാഹുൽ ഗാന്ധ ഇനിയും പഠിക്കേണ്ടത്. ഇതണ് കർണാടകയിൽ കണ്ടതും.

ഡൽഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയത്തോട് എന്തെല്ലാം വിയോജിപ്പുണ്ടായാലും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കന്മാരെ ഒരുമിച്ച് നിർത്തി ബിജെപിക്കെതിരെ ശക്തമായ നിലപാടുണ്ടാക്കാനുള്ള അവസരമാണ് കോൺഗ്രസ് പാഴാക്കുന്നത്. ഏറ്റവു വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ പ്രധാന മന്ത്രി പദം ഉറപ്പിക്കുകയാണ് രാഹുൽ ചെയ്യേണ്ടത്. ഡൽഹിയിലെ സമരത്തോടുള്ള കോൺഗ്രസിന്റെ മുഖം തിരിഞ്ഞ് നിൽപ്പ് രണ്ട് സൂചനകൾ നൽകുന്നുണ്ട്. ഇതേ അമാന്തം ദേശിയ തലത്തിൽ ഉയർന്നു വന്ന കർഷക സമരത്തിലും കോൺഗ്രസിനും ഉണ്ടായി. മധ്യപ്രദേശിലും രാജസ്ഥാനിലും ഈ വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഉറച്ച നിലപാടെടുത്തുകൊണ്ട് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുക എന്നതാണ് രാഹുൽ ഗാന്ധിക്ക് പ്രധാന മന്ത്രി പദം സ്വപ്‌നം കാണാനുള്ള അവസാനത്തെ വഴി. പ്രതിപക്ഷ ഐക്യം സാധിക്കാതെ കോൺഗ്രസിന് അത് സാധിച്ചെന്ന് വരില്ല.

അതുകൊണ്ട് വല്യേട്ടൻ മനോഭാവം മാറ്റിവെച്ചു കൊണ്ട് പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് നിർത്തി വലിയ വിഷയങ്ങളെ ഒപ്പം നിന്ന് മോദി വിരുദ്ധ സഖ്യം ഏറ്റെടുക്കാനുള്ള ചുമതലയാണ് രാഹുൽ ഗാന്ധി നഷ്ടപ്പെടുത്തുന്നത്. ഇത് രണ്ട് അപകടകരമായ അടയാളങ്ങൾ പ്രതിപക്ഷത്തിന് നൽകുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ഇല്ലാതായെന്ന് വരാം. ശിവസേനയെ സോപ്പിട്ട് ഒപ്പം ചേർക്കാൻ ബിജെപി നടത്തുന്ന ശ്രമം കണ്ടില്ലെന്ന് നടിക്കരുത്. അത്തരത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളും മറ്റ് സഖ്യങ്ങൾക്ക് പിന്നാലെ പോയാൽ വിജയിക്കുക ബിജെപി തന്നെയാവും. രണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു മൂന്നാം മുന്നണി ഉദയം ചെയ്‌തേക്കും എന്നതണ്. അത് അപകടകരമായ അവസ്ഥയാണ്. ഇനിയെങ്കിലും വീഴ്‌ച്ചകൾ മനസ്സിലാക്കി മൂന്നാം മുന്നണിയല്ല പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് മനസ്സിലാക്കി ഒരുമിച്ച് നൽകാനുള്ള വിവേകമാണ് രാഹുൽ ഗാന്ധി കാണിക്കേണ്ടത്. അതിനുള്ള ഏറ്റവും വലിയ വിഷയമാണ് ഡൽഹിയിലെ സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP