Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരപരാധിയായ ഒരാൾ കള്ളക്കേസിൽ കുടുങ്ങിയാൽ അവനുള്ള ഏക ആശ്വാസം വേഗത്തിലുള്ള വിചാരണയും കുറ്റ വിമുക്തിയുമാണ്; കോടികൾ വാരിയെറിഞ്ഞ് അനേകം തവണ സുപ്രീം കോടതി വരെ പോയി മടങ്ങി കേസ് നീട്ടുന്നെങ്കിൽ അത് ദിലീപ് കുറ്റവാളിയാണ് എന്നതിനുള്ള തെളിവ് മാത്രമാണ്; വിചാരണ ജഡ്ജി റിട്ടയർ ചെയ്യുന്നത് വരെ കേസ് നീട്ടാൻ ഇറങ്ങിയ ദിലീപ് എന്ന ക്രിമിനലിനോട്

നിരപരാധിയായ ഒരാൾ കള്ളക്കേസിൽ കുടുങ്ങിയാൽ അവനുള്ള ഏക ആശ്വാസം വേഗത്തിലുള്ള വിചാരണയും കുറ്റ വിമുക്തിയുമാണ്; കോടികൾ വാരിയെറിഞ്ഞ് അനേകം തവണ സുപ്രീം കോടതി വരെ പോയി മടങ്ങി കേസ് നീട്ടുന്നെങ്കിൽ അത് ദിലീപ് കുറ്റവാളിയാണ് എന്നതിനുള്ള തെളിവ് മാത്രമാണ്; വിചാരണ ജഡ്ജി റിട്ടയർ ചെയ്യുന്നത് വരെ കേസ് നീട്ടാൻ ഇറങ്ങിയ ദിലീപ് എന്ന ക്രിമിനലിനോട്

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ മുമ്പിൽ നിൽക്കുന്ന നടനാണ് ദിലീപ്. ദിലീപിന്റെ ജനപ്രിയ സിനിമകളും അതിലെ ജനപ്രിയ അഭിനയവും മറക്കാൻ ഒരു സിനിമാപ്രേമിക്കും കഴിയുകയില്ല. നിർഭാഗ്യവശാൽ ഒരു സഹപ്രവർത്തകയെ പീഡിപ്പിച്ചതിൽ കൂട്ടുപ്രതിചേർക്കപ്പെട്ട ദിലീപ് കഴിഞ്ഞ ഒരു വർഷത്തിലധികമായി കേസുമായി നടക്കുകയാണ്. അതിനിടയിൽ മാധ്യമങ്ങളെയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ചില അഭിമുഖങ്ങൾ നടത്തുകയും ചില സിനിമകൾ പുറത്തിറക്കുകയും ചെയ്തിരിക്കുന്നു ദിലീപ്. ദിലീപിന്റെ ചില സിനിമകൾ വിജയിക്കുകയും ചില സിനിമകൾ പൊട്ടിപ്പോകുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ദിലീപ് പീഡിപ്പിച്ചു എന്നാരോപിക്കുന്ന കേസിന്റെ വിചാരണ ആരംഭിച്ചിരിക്കുകയാണ്.

നിർഭാഗ്യവശാൽ, മുമ്പ് പലതവണ ദിലീപ് ചെയ്ത അതേ അടവ് തന്ത്രം വീണ്ടും അദ്ദേഹം പുറത്തിറക്കിയിരിക്കുന്നു. വിചാരണ തുടങ്ങിയ ഉടൻ താൻ നിരപരാധി ആണെന്നും തന്നെ വിടുതൽ നൽകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് വിടുതൽ ഹർജി നൽകിയിരിക്കുകയാണ് ദിലീപ്. ഈ ഹർജിയിൽ തീരുമാനം എടുക്കാൻ എന്തായാലും വിചാരണക്കോടതിക്ക് കുറച്ച് ദിവസം വേണ്ടിവരും. അത്രയുംകാലം വിചാരണ മുടങ്ങും. വിചാരണക്കോടതി അത് തള്ളിക്കളഞ്ഞു എന്ന് വിചാരിക്കുക. അപ്പോൾ ദിലീപിന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ആ കേസ് പരിഗണിക്കാൻ ആഴ്‌ച്ചകളെടുക്കും. ഹൈക്കോടതിയിലും ഹർജി തള്ളി എന്ന് കരുതുക. അപ്പോൾ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാം. അവിടെയും കിട്ടും അദ്ദേഹത്തിന് സമയം.

ഇങ്ങനെ ഒരാവശ്യമില്ലാത്ത ഹർജികൾ കൊടുത്തും അത് തള്ളുമ്പോൾ അപ്പീൽ കൊടുത്തും ദിലീപ് ഇതിനോടകം അനേകം മാസം ഈ കേസിന്റെ വിചാരണ വൈകിപ്പിച്ചിരിക്കുന്നു. ഒടുവിൽ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെട്ട് ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് വിചാരണ തുടങ്ങിയത്. നിസ്സാരമായ ആവശ്യങ്ങളുമായാണ് ദിലീപ് താഴത്തെ കോടതി മുതൽ സുപ്രീംകോടതി വരെ നിരന്തരം കയറിയിറങ്ങുന്നത്. പീഡനദൃശ്യങ്ങൾ കാണണം എന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ നിയമപോരാട്ടം. സമാനമായ നാൽപ്പതോ നാൽപ്പത്തിയഞ്ചോ ഹർജികൾ ദിലീപ് ഇതിനോടകം കോടതിയിൽ കൊടുത്തിരിക്കുന്നു. ഒരു സാധാരണ പ്രതിക്ക് ആകെ കഴിയുന്നത് പ്രതി ചേർക്കപ്പെട്ടാൽ വിചാരണക്കോടതിയിൽ കേസ് നടത്തുകയും ശിക്ഷിക്കുകയും അല്ലെങ്കിൽ വെറുതെ വിടുകയും ചെയ്യുകയും പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നടത്തി തോൽക്കുകയോ ജയിക്കുകയോ ചെയ്യുകയുമാണ്.

എന്നാൽ, ദിലീപാകട്ടെ, അപ്പീലിന്റെ സാധ്യതകൾ അനേകം തവണ ഉപയോഗിച്ച് കേസ് മുമ്പോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയിൽ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടി കൊടുത്തിരിക്കുന്ന ഇത്തരം ഇളവുകൾ നടൻ ദിലീപ് ദുരുപയോഗിക്കുകയാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. ദിലീപ് നിരപരാധിയാണ് എന്ന് കൂടെക്കൂടെ വിളിച്ചുപറയുന്ന ആരാധക വൃന്ദത്തോട് എനിക്ക് ചോദിക്കാനുള്ളത് ദിലീപ് നിരപരാധിയാണെങ്കിൽ എന്തുകൊണ്ടാണ് വിചാരണയെ ഭയപ്പെടുന്നത് എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP