Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വർഷം മുമ്പ് ഭരണഘടന ബെഞ്ച് വിധിച്ചതിനെ മറികടന്ന് ഒരു വിധി പ്രഖ്യാപിക്കാൻ രണ്ട് ജഡ്ജിമാർ മാത്രമുള്ള ഒരു ബെഞ്ചിന് എങ്ങനെയാണ് കഴിയുന്നത്? ഭരണഘടനയ്ക്കും രാജ്യത്തെ നിയമങ്ങൾക്കും വ്യാഖ്യാനം നൽകുക എന്നതിനപ്പുറം സ്വന്തം ഇഷ്ടവും താതപര്യവും ചൂണ്ടിക്കാട്ടി വിധി പറയാൻ സുപ്രീംകോടതി ജഡ്ജിമാർക്കാവുമോ? ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം അട്ടിമറിക്കാൻ നിയമവിരുദ്ധമായി വിധി പ്രഖ്യാപിച്ച ജഡ്ജിമാരോട് പറയാനുള്ളത്

ഒരു വർഷം മുമ്പ് ഭരണഘടന ബെഞ്ച് വിധിച്ചതിനെ മറികടന്ന് ഒരു വിധി പ്രഖ്യാപിക്കാൻ രണ്ട് ജഡ്ജിമാർ മാത്രമുള്ള ഒരു ബെഞ്ചിന് എങ്ങനെയാണ് കഴിയുന്നത്? ഭരണഘടനയ്ക്കും രാജ്യത്തെ നിയമങ്ങൾക്കും വ്യാഖ്യാനം നൽകുക എന്നതിനപ്പുറം സ്വന്തം ഇഷ്ടവും താതപര്യവും ചൂണ്ടിക്കാട്ടി വിധി പറയാൻ സുപ്രീംകോടതി ജഡ്ജിമാർക്കാവുമോ? ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം അട്ടിമറിക്കാൻ നിയമവിരുദ്ധമായി വിധി പ്രഖ്യാപിച്ച ജഡ്ജിമാരോട് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

പട്ടികജാതി പട്ടികവർഗ സംവരണം ഇന്ത്യൻ ഭരണഘടനാ ശില്പികളുടെ രാജ്യത്തെ കുറിച്ചുള്ള വിശാല കാഴ്‌ച്ചപ്പാടിൽ നിന്നും രൂപം കൊണ്ടകതാണ്. ഭരണഘടനയുടെ അനുച്ഛേദം 16-4 അനുസരിച്ചും 16-4 എ അനുസരിച്ചും ഇന്ത്യയിലെ പട്ടികജാതി പട്ടിക വർഗത്തിൽ പെട്ട സകല മനുഷ്യർക്കും ജോലി സ്ഥലങ്ങളിൽ മാത്രമല്ല വിദ്യാഭ്യാസ് സ്ഥാപനത്തിലും സംവരണത്തിനുള്ള അർഹതയുണ്ട്. അത്തരം ഒരു സംവരണം ഇന്ത്യാമഹാരാജ്യത്ത് നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ ഇന്നും ഇന്ത്യയിലെ പാവപ്പെട്ട പട്ടികജാതി പട്ടിക വർഗക്കാരുടെ ജീവിതാവസ്ഥ പരിതാപകരമാവുമായിരുന്നു. കാരണം ഇന്ത്യയെ പോലെ ജാതി വ്യവസ്ഥ കൊടികുത്തി വാഴുന്ന ഒരു നാട്ടിൽ സാമ്പത്തികമായ അസ്ഥിരതയല്ല, സാമ്പത്തികമായ വ്യത്യാസമല്ല സാമുദായികമായ വ്യത്യാസം തന്നെയാണ് യഥാർത്ഥ വെല്ലുവിളി എന്നത് അവർ തിരിച്ചറിഞ്ഞതാണ് ഇന്ത്യയെ ഇപ്പോഴും ഈ നിലയിൽ നിർത്തുന്നത്.

ലോകത്ത ഒരിടത്തുമില്ലാത്ത വൃത്തികെട്ട ജാതിവ്യവസ്ഥ നിലനിൽക്കുകയും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ തരംതിരിച്ച് നിലനിർത്തുകയും ചെയ്തുകൊണ്ടിരുന്ന സാംസ്‌കാരിക പാരമ്പര്യം ഇന്ത്യക്കുള്ളപ്പോൾ ആ പാരമ്പര്യം നിയമം മൂലം നിരോധിച്ചിട്ടും ആളുകൾ അതിനെ ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുമ്പോൾ ഇത്തരം ഒരു ദീർഘവിക്ഷണമുള്ള ഭരണാധികാരികളുടെ തീരുമാനത്തെ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. ദാരിദ്ര്യവും പട്ടിണിയും കിടക്കുന്ന ഒരു നമ്പൂതിരിക്ക് ഏത് വീട്ടിലും ആദരവും ബഹുമാനവും ലഭിക്കുമ്പോഴും പണം ഏറെയുണ്ടെങ്കിൽ പോലും പട്ടികജാതി പട്ടിക വർഗത്തിൽ പെട്ടവരെ വീട്ടിൽ കയറ്റാൻ പലർക്കും മടിയാണ് എന്ന വസ്തുത ഇപ്പോഴും നിലനിൽക്കുകയാണ്.

നിർഭാഗ്യവശാൽ, ജാതിസംവരണം അശ്ലീലവും മ്ലേച്ഛവുമാണെന്നും സാമ്പത്തിക സംവരണമാണ് ഈ രാജ്യത്തിന് നല്ലതെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം പെരുകി വരികയാണ്. മനസ്സിൽ ജാതിചിന്തയുള്ള പല സവർണ മേലാളന്മാരും സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായി രംഗത്ത് വരുന്നു. ഇങ്ങനെ ചിന്തിക്കുന്നവർ ഉയർന്ന ഉദ്യോഗം ലഭിക്കുന്നവർക്കിടയിലും സുപ്രീംകോടതി പോലെയുള്ള നിയമസംവിധാനങ്ങൾക്കിടയിലുമുണ്ട്. ജാതി സംവരണം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത എന്ത് എന്ന ചോദ്യത്തിന് രണ്ട് ലളിതമായ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം. ഒന്ന്, ഈ നാട്ടിലെ തൊഴിലവസരങ്ങളിൽ മഹാഭൂരിപക്ഷവും നിലനിൽക്കുന്ന സ്വകാര്യമേഖലയിൽ ജാതിസംവരണം ഇല്ലാത്തതുകൊണ്ട് എത്ര ദളിതന്മാർ ഈ മേഖലയിൽ ജോലി ചെയ്യുന്നു എന്ന കണക്കെടുക്കുകയാണ്. മാധ്യമ സ്ഥാപനങ്ങൾ അടക്കമുള്ള, ഐടി കമ്പനികൾ അടക്കമുള്ള സ്ഥാപനങ്ങളിൽ എത്ര പട്ടികജാതിക്കാരും പട്ടികവർഗക്കാരും ജോലി ചെയ്യുന്നു എന്ന കണക്കെടുക്കുക. രണ്ട് ഈ രാജ്യത്തെ ഏറ്റവും വലിയ നിയമ സംവിധാനമായ സുപ്രീംകോടതിയിൽ എത്ര ദളിത് ജഡ്ജിമാരുണ്ട് എന്ന കണക്കെടുക്കുക.

ഇതൊക്കെ ഇപ്പോൾ ഓർത്തെടുക്കുവാൻ കാരണം കഴിഞ്ഞ ദിവസം ഭരണഘടനയുടെ അന്തസത്തയെ തന്നെ തകർത്തുകൊണ്ട് സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാർ സാമ്പത്തിക സംവരണത്തെ വാരിപ്പുണർന്നുകൊണ്ട് ജാതിസംവരണത്തിനെതിരെ വിധിയെഴുതിയത് കണ്ടിട്ടാണ്. നിർഭാഗ്യവശാൽ, ആ വിധി ഒരു ചർച്ചയാക്കുന്നതിനോ വിമർശിക്കുന്നതിനോ ഇവിടെ ആരും തയ്യാറാകുന്നില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP