Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം മുസ്ലീമിനേയും പിന്നാലെ ക്രിസ്ത്യാനിയേയും അതിന് ശേഷം കമ്മ്യൂണിസ്റ്റുകളേയും ഉന്മൂലനം ചെയ്യണം എന്ന ഗോൾവാൽക്കർ ചിന്തയാണ് ആർഎസ്എസിന്റെ അടിത്തറയെങ്കിൽ പിന്നെ പൗരത്വ നിയമത്തിന്റെ പേരിൽ ആശങ്കപ്പെടുന്ന മുസ്ലീമുകളോട് എന്ത് ന്യായമാണ് പറയാൻ കഴിയുക? അഹിന്ദുക്കൾക്ക് പ്രത്യേക പരീക്ഷ നടത്തിവേണം പൗരത്വം നിശ്ചയിക്കാൻ എന്ന് വിചാരധാരയിൽ എഴുതി വെച്ചിരിക്കുന്നത് നടപ്പിലാക്കാനാണോ ഇപ്പോൾ മോദി ശ്രമിക്കുന്നത്? പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗോൾവാൽക്കർ പറഞ്ഞത് ...

ആദ്യം മുസ്ലീമിനേയും പിന്നാലെ ക്രിസ്ത്യാനിയേയും അതിന് ശേഷം കമ്മ്യൂണിസ്റ്റുകളേയും ഉന്മൂലനം ചെയ്യണം എന്ന ഗോൾവാൽക്കർ ചിന്തയാണ് ആർഎസ്എസിന്റെ അടിത്തറയെങ്കിൽ പിന്നെ പൗരത്വ നിയമത്തിന്റെ പേരിൽ ആശങ്കപ്പെടുന്ന മുസ്ലീമുകളോട് എന്ത് ന്യായമാണ് പറയാൻ കഴിയുക? അഹിന്ദുക്കൾക്ക് പ്രത്യേക പരീക്ഷ നടത്തിവേണം പൗരത്വം നിശ്ചയിക്കാൻ എന്ന് വിചാരധാരയിൽ എഴുതി വെച്ചിരിക്കുന്നത് നടപ്പിലാക്കാനാണോ ഇപ്പോൾ മോദി ശ്രമിക്കുന്നത്? പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗോൾവാൽക്കർ പറഞ്ഞത് ...

മറുനാടൻ ഡെസ്‌ക്‌

പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ ഒരു മുസൽമാനും ഇന്ത്യ വിട്ട് പോകേണ്ടി വരില്ല എന്നാണ് അമിത് ഷായും മോദിയും ബിജെപിയും കേന്ദ്ര സർക്കാരും ഒരുപോലെ വ്യക്തമാക്കുന്നത്. അങ്ങനെതന്നെയാണ് എന്നെ പോലുള്ളവരും വിശ്വസിക്കുന്നത്. അങ്ങനെ ആര് ഇറങ്ങിപ്പോകാൻ പറഞ്ഞാലും പോകുകയില്ല എന്ന് തന്നെയാണ് ഈ നാട്ടിൽ ജനിച്ചുവളർന്ന മുസ്ലിമുകൾ പൂർണമായും വിശ്വസിക്കുന്നത്. ഈ കേൾക്കുന്നതൊക്കെയും തെറ്റിദ്ധരിപ്പിക്കലുകളും നുണകളും ആണ് എന്ന് പലവട്ടം അവർ ആവർത്തിക്കുന്നു. എന്നെ പോലുള്ളവർ അത് പലതവണ പറഞ്ഞും കഴിഞ്ഞു. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിന്റെയും അതിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ചരിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ആശങ്കപ്പെടുന്നവരോട് താദാത്മ്യം തോന്നുക സ്വാഭാവികമാണ്.

ഈ നാട്ടിലെ മുസ്ലിമുകൾ ഒക്കെ ആശങ്കയിലാണ് എന്ന് വരുത്തി തീർത്ത് രാഷ്ട്രീയ മുതലെടുപ്പിന് ചിലർ ശ്രമിക്കുന്നു എന്നുള്ളത് വീണ്ടും വീണ്ടും ആവർത്തിച്ച് പറയുമ്പോഴും ആശങ്കപ്പെടുന്ന മുസ്ലീമിനോട് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്ന് തീർത്ത് പറയാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം ഇല്ല എന്ന് തിരുത്തട്ടെ. ഇന്ത്യയുടെ ഭരണഘടനയോടും ഇന്ത്യയുടെ സംസ്‌കാരത്തോടും ഇന്ത്യയുടെ നിയമ സംവിധാനങ്ങളോടും വിധേയത്വവും സ്‌നേഹവും വിശ്വാസവും പ്രകടിപ്പിക്കുമ്പോഴും കാലാകാലങ്ങളിൽ മാറിവരുന്ന ഭരണകൂടങ്ങളുടെ രാഷ്ട്രീയ നയം ഇതിനെയൊന്നും ബാധിക്കുകയില്ല എന്ന് എങ്ങനെ തറപ്പിച്ച് പറയാൻ കഴിയും? ഇത്രയും പറയാൻ കാരണം, തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് നിയമസഭയിൽ ഒരു പ്രസംഗം നടത്തുകയും ആ പ്രസംഗത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് പോകുകയും ചെയ്തതുകൊണ്ടാണ്.

ആർഎസ്എസിന്റെ സ്ഥാപകന്മാരിൽ രണ്ടാമനായ ഗോൾവാൽക്കറുടെ വിചാരധാര എന്ന ആർഎസ്എസിന്റെ ബൈബിൾ എന്നറിയപ്പെടുന്ന പുസ്തകത്തിന്റെ 19,20,21 അധ്യായങ്ങളിൽ ഈ നാട്ടിലെ ക്രിസ്ത്യാനികളും മുസ്ലിമുകളും കമ്മ്യൂണിസ്റ്റുകളും തുടച്ചുനീക്കപ്പെടേണ്ട ആവശ്യകത വ്യക്തമാക്കുന്നത് എന്റെ ശ്രദ്ധയിൽ ആദ്യം പെടുന്നത് സ്വരാജ് പറഞ്ഞപ്പോഴാണെങ്കിലും അത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ് എന്ന് തിരിച്ചറിയുമ്പോൾ എങ്ങനെയാണ് ഞെട്ടാതിരിക്കുക. ആർഎസ്എസിന്റെ ബൈബിളാണ് വിചാരധാര എന്ന് എല്ലാവരും പറയുമ്പോഴും ഞങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് വേണമെങ്കിൽ ആർഎസ്എസ് നേതൃത്വത്തിന് പറഞ്ഞു നിൽക്കാം. അതുപോലെ തന്നെ, ഗോൾവാൽക്കറുടെ ഇത്തരം നയങ്ങൾ ഞങ്ങൾ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്ന് മോഹൻ ഭഗവതിനെ കോട്ട് ചെയ്തുകൊണ്ട് ആർഎസ്എസിന് പറഞ്ഞു നിൽക്കാം. എന്നാൽ ആർഎസ്എസ് എന്ന രാഷ്ട്രീയ സംഘടനയുടെ ആശയ അടിത്തറ ഇപ്പോഴും വിചാരധാര അടങ്ങുന്ന ഗോൾവാൽക്കറുടെയും ഹെഗ്‌ഡോവറുടെയും പുസ്തകങ്ങളും ചിന്തകളും തന്നെയാണ്. ഈ പുസ്തകങ്ങളിലും ചിന്തകളിലും ഇന്ത്യ എന്ന ഒരു ബഹുരാഷ്ട്രത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് ഹിന്ദു ദേശീയതയുടെ അടിത്തറയിൽ മാത്രമാണ്.

മൗദീദികൾ എന്ന് നമ്മൾ വിളിച്ചാക്ഷേപിക്കുന്ന എല്ലാ ലോകവും ഇസ്ലാമിന്റെ കീഴിലാകണം എന്ന് കരുതുന്നവരിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ആർഎസ്എസിന്റെ രാഷ്ട്രനിർമ്മാണ ചിന്തയും എന്ന് ഈ പുസ്തകങ്ങൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും മുതൽ അങ്ങ് ഇന്ത്യോനേഷ്യയുടെ ചില ഭാഗങ്ങൾ പോലും ഉൾപ്പെടുന്നതാണ് അഖണ്ഡ ഭാരതം എന്ന ആർഎസ്എസിന്റെ സങ്കൽപം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP