Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശുദ്ധ കഅബ പിടിച്ചെടുത്ത് ശിവലിംഗം ആക്കണമെന്ന് പറയുന്ന സുബ്രമണ്യം സ്വാമിമാരും മുസ്ലിം സ്ത്രീകൾക്ക് രതിമൂർച്ഛ ഉണ്ടാകില്ലെന്ന് പറയുന്ന തേജസ്വി സൂര്യമാരും അറബ് ലോകത്ത് മര്യാദയ്ക്ക് പണിയെടുക്കുന്ന ഇന്ത്യാക്കാരുടെ നെഞ്ചിലേക്കാണ് നിറയൊഴിക്കുന്നത്; കൊറോണ കാലത്ത് വർഗ്ഗീയത വിളമ്പി നീയൊക്കെ തിന്നു കൊഴുക്കുമ്പോൾ വഴിയാധാരമാകുന്നത് ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ ഇന്ത്യാക്കാരാണ്; അറബ് നാട്ടിൽ ഇന്ത്യാക്കാർക്ക് കുരുതിക്കാലം ഒരുക്കുന്നവരോട്

പരിശുദ്ധ കഅബ പിടിച്ചെടുത്ത് ശിവലിംഗം ആക്കണമെന്ന് പറയുന്ന സുബ്രമണ്യം സ്വാമിമാരും മുസ്ലിം സ്ത്രീകൾക്ക് രതിമൂർച്ഛ ഉണ്ടാകില്ലെന്ന് പറയുന്ന തേജസ്വി സൂര്യമാരും അറബ് ലോകത്ത് മര്യാദയ്ക്ക് പണിയെടുക്കുന്ന ഇന്ത്യാക്കാരുടെ നെഞ്ചിലേക്കാണ് നിറയൊഴിക്കുന്നത്; കൊറോണ കാലത്ത് വർഗ്ഗീയത വിളമ്പി നീയൊക്കെ തിന്നു കൊഴുക്കുമ്പോൾ വഴിയാധാരമാകുന്നത് ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ ഇന്ത്യാക്കാരാണ്; അറബ് നാട്ടിൽ ഇന്ത്യാക്കാർക്ക് കുരുതിക്കാലം ഒരുക്കുന്നവരോട്

മറുനാടൻ ഡെസ്‌ക്‌

ഡൽഹിയിലെ നിസാമുദ്ദീൻ തബ്ലീ​ഗ് മസ്ജിദിൽ നടന്ന മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇന്ത്യയിലെ കോവിഡ് ബാധയുടെ 30 ശതമാനത്തിനും ഉത്തരവാദികൾ എന്ന് പറഞ്ഞത് കേന്ദ്ര സർക്കാരാണ്. അത് നിയമവിരുദ്ധമായ ഒരു കൂടിച്ചേരലും രാജ്യവിരുദ്ധമായ പ്രവർത്തിയുമായിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട. എന്നാൽ, ഇന്ത്യയിലെ മുസ്ലിം സമുദായം ഈ രാജ്യത്ത് കോവിഡ് പ്രചരിപ്പിക്കുന്നതിന് വേണ്ടി ബോധപൂർവം ശ്രമിച്ചു എന്ന തരത്തിൽ ആരൊക്കെ പ്രചരണം നടത്തിയാലും അവർ വർ​ഗീയത വിളമ്പുകയും രാജ്യദ്രോഹികളായി തീരുകയും ചെയ്യുന്നു. അവർ അറിയാതെ തന്നെ ഇത്തരം പ്രചരണങ്ങൾ സാധാരണക്കാരുടെ മനസ്സിൽ ഇടംപിടിക്കുകയും അത് മുസ്ലിം വിരുദ്ധ ഇസ്ലാമാഫോബിയക്ക് കാരണമായി തീരുകയും ചെയ്യുന്നു.

അറിയാതെയെങ്കിലും രാജ്യത്ത് ഇപ്പോൾ പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമാഫോബിയയുടെ അടിത്തറയായി ഇവർ ഉപയോ​ഗിക്കുന്നത് ചില സംഘപരിവാർ നേതാക്കന്മാരുടെ വകതിരിവില്ലാത്ത വാചകമടിയാണ്. ബിജെപിയുടെ എംപിയും അറിയപ്പെടുന്ന ബിജെപി നേതാവുമായ സുബ്രഹ്മണ്യം സ്വാമി പറയുന്നത് സൗദി അറേബ്യയിലെ പരിശുദ്ധ കഅബ പിടിച്ചെടുത്ത് ശിവലിം​ഗമാക്കി മാറ്റും എന്നാണ്. പറഞ്ഞത് മറ്റൊരു സാഹചര്യത്തിൽ ആണെങ്കിൽ കൂടി അതിപ്പോൾ ചർച്ചയാകുമ്പോൾ നാണംകെടുന്നതും പ്രതിഷേധം ഉയരുന്നതും ഇന്ത്യക്കെതിരെയാണ്. തേജസ്വി സൂര്യ എന്ന കർണാടകയിലെ യുവ ബിജെപി നേതാവ് പറഞ്ഞത് 95ശതമാനം അറബ് പെണ്ണുങ്ങൾക്കും രതിമൂർച്ഛ ഉണ്ടാകുന്നില്ല എന്നാണ്. ഇതൊക്കെ അവർ എന്ന് പറഞ്ഞു എപ്പോൾ പറഞ്ഞു എന്നത് ഒട്ടും പ്രസക്തമല്ല.

ലോകം മുഴുവൻ കോവിഡ്19 എന്ന മാരക രോ​ഗത്തിനെതിരെ ഒരുമിച്ച് പോരാടുമ്പോൾ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിനും ഇന്തയിൽ മുസ്ലീമുകൾ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെടുകയാണ് എന്ന് വിദേശ രാജ്യത്തുള്ളവർ വിശ്വസിക്കുന്നതിനും ഇത് കാരണമായി മാറുന്നു. അരുന്ധതി റോയിയെ പോലുള്ള വിശ്രുതരായ എഴുത്തുകാർ ആർഎസ്എസിന്റെ ഇസ്ലാമികവിരുദ്ധ അജണ്ടയെ കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ചർച്ച നടത്തുമ്പോൾ അറബ് രാജ്യങ്ങളെ എങ്കിലും വിശ്വാസത്തിൽ എടുക്കുകയും ഇന്ത്യ അങ്ങനെയല്ല എന്ന് വരുത്തി തീർക്കുകയും ചെയ്യേണ്ട ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. അറബ് രാജ്യത്തെ സാധാരണ ജനങ്ങളും ഭരണകൂടങ്ങളും പോലും ഇന്ത്യയിലെ ഒരുപറ്റം സംഘപരിവാറുകാരുടെ ഇസ്ലാമിക വിരുദ്ധ വാചകമടിയിൽ ഞെട്ടിത്തരിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം മോദി ഇന്നലെ അപ്രതീക്ഷിതമായി കൊറോണക്ക് ജാതിയും മതവും ഇല്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ട്വീറ്റ് ചെയ്തത്.

കൊറോണക്ക് ജാതിയും മതവും ഇല്ലെന്നും അധികാരവും സമ്പത്തും ഇല്ലെന്നും എല്ലാവർക്കും അറിയാം. അത് ആക്രമിക്കുന്നത് ആരെയുമാകാം. അത് പ്രത്യേകിച്ച് മോദി ട്വീറ്റ് ചെയ്തതുകൊണ്ട് ആരും അറിയാൻ പോകുന്നില്ല. രാജ്യത്തെ കൊറോണയുടെ കാരണം ഇസ്ലാം ആണെന്ന് ആരെങ്കിലും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ താത്പര്യത്തിന് എതിരാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെ അപലപിക്കുന്നതിനും അത് ഏതെങ്കിലും ഒരു രാജ്യത്തിന് മാനക്കേടുണ്ടായെങ്കിൽ, ഏതെങ്കിലും ഒരു സമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നതിനുമുള്ള മ​ര്യാദയായിരുന്നു മോദി കാട്ടേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർ‌ച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP