Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭരണഘടന സംരക്ഷിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്ന ദേശസ്നേഹികൾ ആദ്യം അകത്താക്കേണ്ടത് ആലുവയിലെ പാക്കിസ്ഥാനികളെ; ഒരു സംഘടന ജാഥ നടത്തുമ്പോൾ തലയെടുക്കും എന്നു പറയുകയും നൂറു വർഷം മുമ്പത്തെ വാൾ ഊതിക്കാച്ചുമെന്നും പറയുന്നവനെ അകത്തിടാൻ രാജ്യത്ത് നിയമം ഇല്ലെങ്കിൽ പിന്നെന്തിനാ ഗീർവാണങ്ങൾ? ആലുവയിലെ സുഡാപ്പി കൂട്ടങ്ങളെ നിയമം പഠിപ്പിക്കാൻ പിണറായിക്കാവുമോ?

ഭരണഘടന സംരക്ഷിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്ന ദേശസ്നേഹികൾ ആദ്യം അകത്താക്കേണ്ടത് ആലുവയിലെ പാക്കിസ്ഥാനികളെ; ഒരു സംഘടന ജാഥ നടത്തുമ്പോൾ തലയെടുക്കും എന്നു പറയുകയും നൂറു വർഷം മുമ്പത്തെ വാൾ ഊതിക്കാച്ചുമെന്നും പറയുന്നവനെ അകത്തിടാൻ രാജ്യത്ത് നിയമം ഇല്ലെങ്കിൽ പിന്നെന്തിനാ ഗീർവാണങ്ങൾ? ആലുവയിലെ സുഡാപ്പി കൂട്ടങ്ങളെ നിയമം പഠിപ്പിക്കാൻ പിണറായിക്കാവുമോ?

മറുനാടൻ ഡെസ്‌ക്‌

രണ്ടു ദിവസം മുമ്പ് എറണാകുളം ജില്ലയിലെ ആലുവയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് സംഘപരിവാർ ഒരു ജാഥ നടത്തിയിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ആ ജാഥ കടന്നുപോകുമ്പോൾ ഒരു കൂട്ടം മൗലിക വാദികൾ ആ ജാഥയുടെ സമീപം നിന്ന് അഹങ്കാരത്തോട് കൂടി ജാഥ നടത്തുന്ന സംഘപരിവാർ സംഘടനക്കെതിരെയും നേതാക്കന്മാർക്കെതിരെയും കൊലവിളി നടത്തുകയുണ്ടായി. അവർ മുപ്പതോ മുപ്പത്തിയഞ്ചോ പേർ മാത്രമായിരുന്നു. രണ്ടായിരത്തോളം പേർ അതിലെ കടന്നു പോകുമ്പോൾ 35 പേർക്ക് അവരെ വെല്ലുവിളിക്കാൻ എങ്ങനെ ധൈര്യമുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്.

കേരളത്തിലെന്ന് മാത്രമല്ല, ലോകമെമ്പാടും ഒരു വിഷയത്തിന്റെ പുറത്ത് കത്തിനിൽക്കുന്ന ആൾക്കൂട്ടത്തിന് നേരെ അവർ ഏത് വിഷയത്തിന്റെ പുറത്ത് വികാരഭരിതരായിരിക്കുന്നുവോ ആ വിഷയത്തിന്റെ എതിർഭാഗത്ത് നിൽക്കുന്ന ആളുകൾ എത്തുക രീതിയല്ല. ക്രമസമാധാനം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്മാർ അത്തരക്കാരെ അകറ്റി നിർത്താറുണ്ട്. എന്നിട്ടും മുപ്പതോ നാൽപ്പതോ മതമൗലിക വാദികൾ സംഘപരിവാർ നടത്തിയ ജാഥയ്‌ക്കെതിരെ കൊലവിളി നടത്തുകയുണ്ടായി. സംഘപരിവാറിന്റെ ജാഥയ്ക്ക് നേരെ അവർ വിളിച്ച് പറഞ്ഞത് 1921ൽ ഞങ്ങൾ പുറത്തെടുത്ത ആയുധം ഇപ്പോഴും ഞങ്ങളുടെ കൈകളിലുണ്ടെന്നും അത് അറബിക്കടലിൽ ആരും എറിഞ്ഞതായി കരുതരുതെന്നും കയ്യും കാലുമല്ല വേണ്ടിവന്നാൽ തലയും വെട്ടുമെന്നുമാണ്.

പറഞ്ഞത് വേറാരെ കുറിച്ചുമല്ല, ആർഎസ്എസുകാരെ അവരുടെ പേര് പറഞ്ഞാണ്. ആർഎസ്എസുകാരണ് ഈ രാജ്യത്തെ ഏറ്റവും വലിയ കലാപകാരികൾ എന്നാരോപിക്കുന്നവരാണ് രണ്ടായിരത്തോളം വരുന്ന ആർഎസ്എസുകാർക്ക് നേരെ മുപ്പതോ മുപ്പത്തിയഞ്ചോ പേർ കൊലവിളി നടത്തിയത്. അവരുടെ മുദ്രാവാക്യങ്ങളിൽ മുഴുവൻ ദേശ വിരുദ്ധവും രാജ്യദ്രോഹവും ഈ നാട്ടിലെ ക്രമസമാധാന നില തകർക്കുന്നതുമായ മുദ്രാവാക്യം വിളികളായിരുന്നു. അവർ ആർഎസ്എസിനെതിരെ പ്രതികരിക്കുന്നതിൽ തെറ്റൊന്നുമില്ല. ആർഎസ്എസിനോട് യോജിക്കാത്തവർ ഈ നാട്ടിൽ അവരുടെ അഭിപ്രായം വിളിച്ച് പറയുന്നതിൽ എങ്ങനെയാണ് തെറ്റുണ്ടാകുക. എന്നാൽ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടി നടക്കുന്നിടത്ത് പാഞ്ഞെത്തി അവരുടെ തലയെടുക്കും എന്ന് പറയുന്നത് അധാർമ്മികവും ക്രിമിനൽ കുറ്റവുമാണ്.

ആർഎസ്എസിനു നേരെ അവർ നടത്തിയ വെല്ലുവിളി സിപിഎമ്മിന് നേരെയോ അല്ലെങ്കിൽ അവർക്ക് നേരെ മറ്റാരേങ്കിലുമോ ആയിരുന്നു നടത്തിയിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് നോക്കുക. ആർഎസ്എസുകാർ സംയമനം പാലിച്ചത് അവരുടെ രാഷ്ട്രീയ മര്യാദ കൊണ്ടാണ് എന്ന് അവർ അവകാശപ്പെടുമ്പോഴും ഒരുപക്ഷേ, ആലുവായിലെ സുഡാപ്പി കൂട്ടങ്ങളോടുള്ള ഭയം കൊണ്ടാകാം എന്ന് നിഗമനത്തിലെത്തിയാൽ പോലും തെറ്റില്ല. അതെന്തുമാകട്ടെ, ഈ സുഡാപ്പി കൂട്ടങ്ങൾ കാട്ടിയത് അധാർമ്മികവും അനീതിയും ശുദ്ധ രാജ്യദ്രോഹവും ക്രിമിനൽ കുറ്റവുമാണ്. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും എല്ലാ മതങ്ങൾക്കും എല്ലാ സംഘടനകൾക്കും അവരുടെ പരിപാടി നടത്തുന്നതിനുള്ള അവകാശം ഉണ്ട് എന്ന് ആരും മറക്കേണ്ടതില്ല.

ബിജെപിക്കാർ പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കാൻ നടത്തുന്ന യോഗങ്ങൾ ബഹിഷ്‌കരിക്കണം എന്ന് ആഹ്വാനം ചെയ്യുകയും കടകൾ അടച്ച് പൂട്ടുകയും ചെയ്യുന്നതിന്റെ ഏറ്റവും ഭീതിതമായ അടയാളമാണ് അവരുടെ കയ്യും തലയും വെട്ടുമെന്ന് പരസ്യമായി വിളിച്ച് പറയുന്നത്. ഈ സുഡാപ്പി കൂട്ടങ്ങൾക്കെതിരെ, രാജ്യദ്രോഹികൾക്കെതിരെ എന്തായാലും ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യൻ പീനൽ കോഡിലെ 143, 147, 148, 153എ, 149 എന്നീ സെക്ഷനനുസരിച്ച് കേസുകൾ എടുത്തിരിക്കുന്നു. എഫ്‌ഐആർ നമ്പരും പുറംലോകം അറിഞ്ഞു. 86/20202 എന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP