Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അത്യാവശ്യം ഗ്ലാമറും മയക്കുന്ന വർത്തമാനവും ഉണ്ടെങ്കിൽ ഈ നാട്ടിൽ ഏത് പെണ്ണിനും ഏത് ഉദ്യോഗസ്ഥനെയും ഏതവനെയും വളയ്ക്കാം..അവർകാട്ടുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് മറപിടിക്കാൻ എല്ലാവരും ഓടിയെത്തും..നമ്മളറിയാത്ത സരിതമാരും ജോളിമാരും എത്ര കാണും? മനസാക്ഷി മരവിക്കുന്ന പെൺ കൊലയാളികളെ പോലും കേരളം സൃഷ്ടിക്കുന്നത് ഇങ്ങനെ...

അത്യാവശ്യം ഗ്ലാമറും മയക്കുന്ന വർത്തമാനവും ഉണ്ടെങ്കിൽ ഈ നാട്ടിൽ ഏത് പെണ്ണിനും ഏത് ഉദ്യോഗസ്ഥനെയും ഏതവനെയും വളയ്ക്കാം..അവർകാട്ടുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് മറപിടിക്കാൻ എല്ലാവരും ഓടിയെത്തും..നമ്മളറിയാത്ത സരിതമാരും ജോളിമാരും എത്ര കാണും? മനസാക്ഷി മരവിക്കുന്ന പെൺ കൊലയാളികളെ പോലും കേരളം സൃഷ്ടിക്കുന്നത് ഇങ്ങനെ...

മറുനാടൻ ഡെസ്‌ക്‌

ജോളി എന്ന ക്രൂരയായ കൊലപാതകി പൊലീസ് കസ്റ്റഡിയിൽ ആയെങ്കിലും കൂടത്തായി കൊലപാതകത്തിന്റെ ചുരുൾ അഴിക്കുന്നതിന് വേണ്ടി പൊലീസ് നെട്ടോട്ടത്തിലാണ്. ഏറ്റവും പ്രധാനപ്പെട്ട പൊലീസിന്റെ വെല്ലുവിളി ഷാജു എന്ന ജോളിയുടെ ഭർത്താവിന് ഇതിൽ ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് കൂടത്തായിലെ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് ഉദ്യോഗസ്ഥന്മാരും ജോളിയെ സഹായിക്കുന്നതിന് വേണ്ടി രാഷ്ട്രീയവും മതവും മറന്ന് ഒപ്പം നിന്നു എന്നതാണ്. ജോളി എന്ന സീരിയൽ കില്ലർക്ക് ഒത്താശ ചെയ്തുകൊടുത്തവരിൽ സിപിഎമ്മിന്റെയും ലീഗിന്റെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കന്മാരുണ്ട്.

കയ്യിൽ കാശുള്ള ഒരാൾക്ക് നാട്ടിൽ ഒരു പ്രശ്‌നമുണ്ടായാൽ അത് പരിഹരിക്കാൻ ആ നാട്ടിലെ പ്രാദേശിക നേതാക്കന്മാർ മുൻകൈ എടുക്കുക സ്വാഭാവികമാണ്. അതിനപ്പുറത്തേക്കുള്ള ചില ഇടപെടലുകൾ ആ നേതാക്കന്മാരോ പൊലീസോ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിലെ കാരണം ഈ ക്രിമിനൽ കുറ്റം മറച്ച് വെയ്ക്കുന്നതിന് വേണ്ടി നേതാക്കന്മാരും പൊലീസും ഒത്താശ ചെയ്തു എന്നതല്ല. നേരെമറിച്ച്, നമ്മുടെ നാട്ടിൽ പതിവായി നടന്നുകൊണ്ടിരിക്കുന്ന സ്വാഭാവികമായ പ്രക്രിയയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്ന് മാത്രമാണ് ഇതിന്റെ വിശദീകരണം. പെൺകുറ്റവാളികൾ പ്രതികളായിട്ടുള്ള നമ്മുടെ നാട്ടിലെ എല്ലാ പ്രധാനപ്പെട്ട കേസുകളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

ചെങ്ങന്നൂരിൽ അമ്മായിയപ്പനെ നിഷ്ഠൂരമായി കൊന്ന ഷെറിൻ എന്ന യുവതി ഇന്നും ജയിലിൽ ജീവിക്കുന്നത് സുഖസൗകര്യങ്ങളുടെയും ആഡംബരത്തിന്റെയും നടുവിലാണ് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായ പെൺക്രിമിനൽ കേസുകളിൽ എല്ലാം സാധാരണ ക്രിമിനൽ കേസിലെ പ്രതികൾക്ക് അനുഭവിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, റോയി എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത് സയനൈഡ് അകത്ത് ചെന്നാണ് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിട്ടും കൊലപാതകത്തിന്റെ പേരിൽ ജോളിയേയോ മറ്റാരെയെങ്കിലുമോ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാൻ പോലും ശ്രമിക്കുകയോ ചെയ്തില്ല എന്നതാണ്.

അതായത്, റോയി കൊല്ലപ്പെട്ടതാണെന്നും അത് സ്വാഭാവിക മരണം അല്ലെന്നും ഉറപ്പായിട്ട് പേലും പൊലീസ് വേണ്ടതരത്തിൽ അന്വേഷിച്ചില്ല. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്? പലരും കരുതുന്നത് പോലെയും ആരോപിക്കുന്നത് പോലെയും പൊലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ഇത്തരം ക്രിമിനൽ സംഘങ്ങളുടെ പിണിയാളുകളായതുകൊണ്ടല്ല. നേരെമറിച്ച്, ഒരു സ്ത്രീ തുനിഞ്ഞിറങ്ങിയാൽ ഈ നാട്ടിൽ ഏത് നേതാവിനെയും ഏത് പൊലീസ് ഉദ്യോഗസ്ഥനെയും ഏത് ജയിൽ ഉദ്യോഗസ്ഥനെയും മയക്കി കീശയിലാക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട് എന്നതാണ്. ഇതിനൊരു സാമൂഹിക പശ്ചാത്തലം കൂടിയുണ്ട്.

സ്ത്രീകളാണ് പരാതിക്കാരെങ്കിൽ അവർക്ക് കൂടുതൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പെട്ടെന്ന് ആരോപണത്തിന് ഇരയാകുക എളുപ്പമാണ്. 354 എന്ന ഐപിസിയിലെ നിയമത്തിന്റെ പല ഉപവകുപ്പുകളും ഏത് അന്വേഷണ ഉദ്യോഗസ്ഥനെയും എളുപ്പത്തിൽ പ്രതിയാക്കാൻ പറ്റും. പൊതുസമൂഹമാകട്ടെ, സ്ത്രീവിരുദ്ധത എന്ന പേരിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ തിരിയും. അതുകൊണ്ട് തന്നെ സ്ത്രീകളാണ് പരാതിക്കാരെങ്കിൽ കൂടുതൽ ശുഷ്‌കാന്തി കാണിക്കുകയും സ്ത്രീകൾക്കെതിരെയാണ് പരാതി എങ്കിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാതാകുകയും ചെയ്യുക സ്വാഭാവികം. ഇവിടെ ജോളി എന്ന ക്രിമിനൽ തന്റെ കൊലപാതക പരമ്പരയ്ക്ക് പൊലീസിനെയും ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയക്കാരെയുമൊക്കെ ഉപയോഗിച്ചതും ഇങ്ങനെതന്നെ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP