Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു കണ്ട് സ്നേഹം പങ്കിട്ടാൽ ആർക്കാണ് കുരുപൊട്ടുന്നത്? ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തി സദാചാര പൊലീസ് ചമയുന്ന ഒറിജിനൽ പൊലീസിനെതിരെ എന്തു നടപടിയെടുക്കും? ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എങ്കിലും പാവങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം തടയുന്ന സമ്പ്രദായത്തിനു അറുതിയാവുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു കണ്ട് സ്നേഹം പങ്കിട്ടാൽ ആർക്കാണ് കുരുപൊട്ടുന്നത്? ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തി സദാചാര പൊലീസ് ചമയുന്ന ഒറിജിനൽ പൊലീസിനെതിരെ എന്തു നടപടിയെടുക്കും? ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എങ്കിലും പാവങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം തടയുന്ന സമ്പ്രദായത്തിനു അറുതിയാവുമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്കും ഒരു ആൺകുട്ടിക്കും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് താമസിക്കുന്നതിനെ അനുകൂലിച്ചു കൊണ്ടുള്ള വിധിയായിരുന്നു അത്. പെൺകുട്ടിക്ക് 18 വയസ്സും ആൺകുട്ടിക്ക് 19 വയസ്സും ആയിരുന്നു. സ്വാഭാവികമായു ഇത് രണ്ട് വീട്ടുകാർക്കും അസ്വാരസ്യങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കും. പെൺകുട്ടിയുടെ വീട്ടുകാരും ആൺകുട്ടിയുടെ വീട്ടുകാരും ഇവർ ഒരുമിച്ച് കഴിയുന്നതിനെ എതിർക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് പെൺകുട്ടിയെ വിട്ടു കിട്ടണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെടുന്നു. യഥാർത്ഥത്തിൽ അവർ ആവശ്യപ്പെടുന്ന ഒരു പ്രധാന സംഗതി ആൺകുട്ടിക്ക് 19 വയസ് മാത്രമേ ഉള്ളൂ എന്നും ആൺകുട്ടിക്ക് 21 വയസ് ആകുന്നത് വരെ എങ്കിലും പെൺകുട്ടിയെ വിട്ടു തരണം എന്നുമായിരുന്നു.

 സാധാരണ കേരള ഹൈക്കോടതിയുടെ പാരമ്പര്യം അനുസരിച്ച് അത് കണ്ണും അടച്ച് സമ്മതിക്കേണ്ടതാണ്. എന്നാൽ പെൺകുട്ടിക്കും ആൺകുട്ടിക്കും നിയമം അനുസരിച്ചുള്ള പ്രായം ആയെന്നും ആൺകുട്ടിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ആയില്ലെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള പ്രായം 18 വയസ്സോടു കൂടി തന്നെ ആയെന്നുള്ള തീരുമാനം ആണ് കോടതി എടുത്തത്. ഇത് വളരെ നല്ല ഒരു തീരുമാനമാണ്. സദാചാരത്തിന്റേയും സാമൂഹിക ക്രമത്തിന്റേയും അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ അംഗീകരിക്കാൻ കഴിയില്ലെങ്കിലും നീതിയുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ പ്രായപൂർത്തിയായ രണ്ട് പേർക്ക് ഒരു മിച്ച് താമസിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.

ഈ വിധി മറ്റൊരു തരത്തിൽ ചർച്ച ചെയ്യേണ്ടത് തന്നെയാണ്. രണ്ട് കുട്ടികളുടെ ബന്ധത്തിൽ കോടതി രക്ഷകർത്താവിന്റെ റോളെടുത്താൽ നമുക്ക് മനസ്സിലാക്കാം. പക്ഷേ പലപ്പോളും നമ്മുടെ നിയമപാലകർ ഇത്തരം നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും പ്രായപൂർത്തിയായ രണ്ട് പേരുടെ ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം കവരുകയുമാണ് ചെയ്യുന്നത്. പലപ്പോഴും പത്രങ്ങളെടുത്തു തുറന്ന് നോക്കിയാൽ കാണുന്ന ഒരു പൊതു വാർത്ത ഏതെങ്കിലും ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ഏതെങ്കിലും ഒരു ഹോട്ടലിലോ ലോഡ്്ജിലോ റൂമെടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തതിന്റേതാണ്.

ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും ഒരു ഹോട്ടലിലും ലോഡ്ജിലും മുറി എടുത്താൽ അവിടെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യാനും അവരെ കുറിച്ച് പത്രത്തിൽ വാർത്ത കൊടുക്കാനും നമ്മുടെ പൊലീസുകാർക്ക് വലിയ വിരുതാണ്. വാസ്തവത്തിൽ ഇത്തരം റെയ്ഡ് നടത്തുന്ന പൊലീസുകാരൊക്കെ ലൈംഗികമായി അസംതൃപ്തരും കുടുംബ പ്രശനങ്ങൾ ഉള്ളവരാണെന്നും പിൽക്കാലത്ത് അന്വേഷിച്ച് കണ്ടെത്തിയിട്ടുള്ളതാണ്. ഒരു സ്ത്രീക്കും പുരുഷനും അവരുടെ സമ്മതത്തോട് കൂടി ഒരുമിച്ച് താമസിക്കുന്നതും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും ആർക്കാണ് തടയാൻ കഴിയുന്നത്. ഇത് നിരോധിക്കപ്പെടേണ്ടിയിരിക്കുന്നു.

1956ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഇമ്മോൽ ട്രാഫിക് പ്രിവൻസ് ആക്ടിന്റെ പേരിലാണ് ഇവർ ഈതോന്യവാസം കാണിക്കുന്നത്. ഇതിനകത്ത് വ്യക്തമായി പറയുന്നുണ്ട് കാശുകൊടുത്തോ സമ്മതമില്ലാതെയോ ചെയ്യുന്നതാണ് ഇമ്മോറൽ ട്രാഫിക് എന്ന്. എന്നാൽ ഈ നിയമം ദുരുപയോഗം ചെയ്യുകയാണ് പൊലീസ്. പരസ്പര സമ്മതത്തോട് കൂടി പോകുന്നവരെ പോലും ഇവർ മനപ്പൂർവ്വം കരിവാരി തേക്കുന്നു. മാത്രമല്ല ഈ വാർത്ത പത്രങ്ങളിൽ വരണമെന്ന് ഇവർ നിർബന്ധം പിടിക്കുന്നു. നിരവധി കുടുംബങ്ങൾ ഇങ്ങനെ വഴിയാധാരമായിട്ടുണ്ട്. മാനക്കേടിന്റെ പേരിൽ നിരവധി പേർ ആത്മഹത്യയും ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP