Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രകൃതിയോട് യുദ്ധത്തിന് ഇറങ്ങിയ പിണറായിയുടെ മുഖത്ത് നോക്കി പരമോന്നത നീതി പീഠം പറയുന്നു. ഒരു വെള്ളം പൊങ്ങിയാൽ ആദ്യം ഒലിച്ച് പോവുക നിങ്ങളായിരിക്കും. എന്നിട്ടും ഒരു ലജ്ജയില്ലാതെ വിഡ്ഢി ചിരി ചിരിച്ച് ഭരണഘടനയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഗീർവാണം മുഴക്കും. സുപ്രീംകോടതി എടുത്തിട്ട് കുടഞ്ഞ് ഭിത്തിയിൽ ഒട്ടിച്ചിട്ടും ലജ്ജ തോന്നാത്ത ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂമിക്ക് ഭാരമാകുമ്പോൾ

പ്രകൃതിയോട് യുദ്ധത്തിന് ഇറങ്ങിയ പിണറായിയുടെ മുഖത്ത് നോക്കി പരമോന്നത നീതി പീഠം പറയുന്നു. ഒരു വെള്ളം പൊങ്ങിയാൽ ആദ്യം ഒലിച്ച് പോവുക നിങ്ങളായിരിക്കും. എന്നിട്ടും ഒരു ലജ്ജയില്ലാതെ വിഡ്ഢി ചിരി ചിരിച്ച് ഭരണഘടനയെ കുറിച്ചും നവോത്ഥാനത്തെ കുറിച്ചും ഗീർവാണം മുഴക്കും. സുപ്രീംകോടതി എടുത്തിട്ട് കുടഞ്ഞ് ഭിത്തിയിൽ ഒട്ടിച്ചിട്ടും ലജ്ജ തോന്നാത്ത ഒരു മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂമിക്ക് ഭാരമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഒരിക്കൽ കൂടി സുപ്രീംകോടതി കേരള സർക്കാരിനെ എടുത്തിട്ട് കുടഞ്ഞിരിക്കുന്നു. കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരം കുടച്ചിലുകളും വിമർശനങ്ങളും ഒന്നും ഒരു പുതിയ കാര്യമല്ല. തുടർച്ചയായി ഇങ്ങനെ ഇടയ്ക്കിടെ സുപ്രീംകോടതിയുടെ ശകാരം കേൾക്കുക ഏതാണ്ട് നേർച്ചയാണ് എന്ന് തീരുമാനിച്ചിരിക്കുന്നവരാണ് ഈ സർക്കാരും അതിന് നേതൃത്വം കൊടുക്കുന്നവരും. അതുകൊണ്ടാണ് ഇന്നത്തെ ശകാരിക്കലിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി എ സി മൊയ്തീൻ പറഞ്ഞത്, ആര് പറഞ്ഞു അത് ശകാരിക്കലാണെന്ന്? കോടതി ചില നിരീക്ഷണങ്ങൾ നടത്തിയതിനെ ശകാരിക്കലാണ് എന്നും പുലഭ്യം വിളിച്ചു എന്നുമൊക്കെ പറയുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെന്ന്. എന്തൊരു രൂക്ഷമായ ഭാഷയിലായിരുന്നു സുപ്രീംകോടതി ഈ സർക്കാരിനെ വിമർശിച്ചത്.

'എന്തൊക്കെയാണ് നിങ്ങളുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത? മുമ്പ് ചോദിച്ചത് പോലെ തന്നെ ഇന്ത്യയുടെ ഭാഗമല്ലേ നിങ്ങൾ? ഇവിടെ സുപ്രീംകോടതിയുടെ വിധിയെ മാനിക്കുന്നതിനുള്ള മര്യാദ പോലുമില്ലാത്ത ഭരണകൂടമാണോ ഭരിക്കുന്നത്? രണ്ടുതവണ നിങ്ങൾ മഹാപ്രളയത്തെ നേരിട്ടില്ലേ? അന്ന് ഈ രാജ്യം മുഴുവൻ ഒരുമിച്ച് നിങ്ങൾക്ക് വേണ്ടി നിന്നില്ലേ? എന്നിട്ടും നിങ്ങൾ എന്തുകൊണ്ടാണ് പ്രകൃതിയോട് യുദ്ധം ചെയ്യുന്നത്? നിങ്ങൾ 380 പേരുടെ കാര്യം പറയുന്നു. ഓർക്കുക, ഒരു പ്രകൃതി ദുരന്തമുണ്ടായാൽ, ഒരു വെള്ളപ്പൊക്കമുണ്ടായാൽ ആദ്യം മുങ്ങിപ്പോകുന്നത് നിങ്ങളായിരിക്കും. രോഗമെന്ത് എന്ന് ഞങ്ങൾക്കറിയാം. ഇനി ഇത് ഇങ്ങനെ മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കുയയില്ല. രോഗത്തിന് ചികിത്സ ആരംഭിക്കേണ്ടിയിരിക്കുന്നു. അത് ഞങ്ങൾ തന്നെ കൽപ്പിക്കും.' വളരെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങൾ കൂടി സുപ്രീംകോടതി പറഞ്ഞു. ഒരു കോസ്റ്റൽ ഓഡിറ്റ് നടത്തും എന്നതാണ്.

അതായത് നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇപ്പോൾ കൊച്ചിയുടെ കടലിന് തീരത്തും കായലിന് തീരത്തും കഴിയുന്നവരെ കണ്ടെത്തുന്നതിന് ഒരു കോസ്റ്റൽ ഓഡിറ്റിന് സുപ്രീംകോടതി തന്നെ നേതൃത്വം നൽകുമെന്ന്. രണ്ടാമത് ഒന്ന് കൂടി പറഞ്ഞു, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്ന്. അതായത്, നിയമം ലംഘിക്കുകയും ആ നിയമലംഘനത്തിന് സാധുത നൽകാൻ സർവകക്ഷിയോഗം വിളിക്കുകയും ചെയ്തിരുന്ന പഴയ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയം ഇനി സമ്മതിക്കില്ലെന്ന്. ഇതിന് ഓശാന പാടിയവരെയൊക്കെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന്. പ്രത്യേകമായി സുപ്രീംകോടതി പറയുന്നു, നിങ്ങൾ പ്രകൃതിയോട് യുദ്ധം ചെയ്യുന്നു. അത് അനുവദിക്കാൻ കഴിയില്ല. കാരണം പ്രകൃതി സംരക്ഷിക്കേണ്ടത് നമ്മുടെ മാത്രമല്ല, നമ്മുടെ തലമുറയ്ക്ക് വേണ്ടിയുള്ള കടമയാണ്.

മഹത്തായ ഒരു സുപ്രീംകോടതി ഇടപെടൽ എന്ന് തന്നെ പറയേണ്ടിവരും. കോടതി പറഞ്ഞത് പോലെ ഒരു കോസ്റ്റൽ ഓഡിറ്റിങ് നടന്നാൽ കുടുങ്ങുന്നവരിൽ സിനിമാക്കാരും വ്യവസായ പ്രമുഖരും രാഷ്ട്രീയക്കാരുമുണ്ടാകും. ഇന്ന്, കോടതി പൊളിച്ചുകളയാൻ പറഞ്ഞ ആ ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിൽ തന്നെ സിനിമക്കാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും അടങ്ങിയ അനേകം പ്രമുഖർക്ക് ഫ്‌ളാറ്റുണ്ട് എന്ന വിവരം പുറത്ത് വന്നിരിക്കുന്നു. കൊച്ചി കായൽ തീരത്ത് കെട്ടിപ്പടുത്തിരിക്കുന്ന ആഡംബര മണിമാളികകളിൽ പലതിന്റെയും ഉടമകളെ കണ്ടെത്തിയാൽ മലയാളികൾ മൂക്കത്ത് വിരൽവെച്ച് പോകും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP