Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരേന്ദ്രമോദീ..എന്തിനാണ് രാഹുൽഗാന്ധിയെ ഇത്രയേറെ ഭയപ്പെടുന്നത്? രാഹുലിന്റെ അച്ഛൻ മോദിയുടെ ആരായിട്ട് വരും? സുബ്രഹ്മണ്യം സ്വാമി തുടങ്ങിവെച്ച അച്ഛനില്ലാ ആരോപണങ്ങൾ ഏറ്റെടുക്കുന്നത് രാഷ്ട്രീയ അന്തസ്സിന് ചേർന്നതാണോ എന്ന് മോദി ഇനിയെങ്കിലും ചിന്തിക്കണം; ബ്രിട്ടീഷ് പൗരൻ എന്ന ആരോപണത്തെ കുറിച്ച് സുപ്രീംകോടതി ചോദിച്ചത് മോദിയോട് കൂടിയാണ്

നരേന്ദ്രമോദീ..എന്തിനാണ് രാഹുൽഗാന്ധിയെ ഇത്രയേറെ ഭയപ്പെടുന്നത്? രാഹുലിന്റെ അച്ഛൻ മോദിയുടെ ആരായിട്ട് വരും? സുബ്രഹ്മണ്യം സ്വാമി തുടങ്ങിവെച്ച അച്ഛനില്ലാ ആരോപണങ്ങൾ ഏറ്റെടുക്കുന്നത് രാഷ്ട്രീയ അന്തസ്സിന് ചേർന്നതാണോ എന്ന് മോദി ഇനിയെങ്കിലും ചിന്തിക്കണം; ബ്രിട്ടീഷ് പൗരൻ എന്ന ആരോപണത്തെ കുറിച്ച് സുപ്രീംകോടതി ചോദിച്ചത് മോദിയോട് കൂടിയാണ്

മറുനാടൻ ഡെസ്‌ക്‌

ഇന്ന് രാഹുൽ ഗാന്ധിയുടെ പൗരത്വ വിഷയത്തിൽ ഇടപെട്ടുകൊണ്ട് സുപ്രീംകോടതി ചോദിച്ചത് ഏതെങ്കിലും ഒരു കമ്പനി ഒരാൾ ഇന്ത്യൻ പൗരനല്ല എന്നു പറഞ്ഞാൽ അതൊക്കെ പരിഗണിക്കാൻ ആർക്കാണ് നേരം എന്നാണ്. ഇതേ ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പേ ചോദിച്ചിരുന്നെങ്കിൽ സുപ്രീംകോടതി പോലൊരു മഹത്തായ സംവിധാനത്തിന്റെ സമയം ഇങ്ങനെ കളയേണ്ടി വരുമായിരുന്നില്ല. രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനാണോ എന്ന് വിശദീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മോദി സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ഏതാനും ദിവസങ്ങൾക്കു മുമ്പ് രാഹുലിന് കത്തെഴുതിയ അപമാനിക്കലിന്റെ തുടർച്ച തന്നെയായിരുന്നു ഇപ്പോൾ കോടതിയിലെത്തിയ കേസും.

 

ഒരു രാജ്യത്തെ പ്രധാനമന്ത്രി ആകുന്നതിന് പരിഗണിക്കപ്പെടുന്ന ഒരു നേതാവ് അനേകം തവണ എംപിയായ ഒരു നേതാവ്. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ആദ്യപ്രധാനമന്ത്രിയാകുകയും ചെയ്ത ജവഹർലാൽ നെഹ്‌റുവിന്റെ പരമ്പരയിൽ പെട്ട നേതാവ്. ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും കുടുംബത്തിൽ പെട്ട നേതാവ്. അതായത് ഇന്ത്യയെന്ന മഹാരാജ്യത്തിന് എക്കാലവും ഉയർത്തിപ്പിടിക്കാൻ കഴിയുന്ന ഒരു കുടുംബത്തിലെ ഇന്ന് ഒരു പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടിയെ നയിക്കുന്ന ഒരു നേതാവ് ഇന്ത്യൻ പൗരനാണോ എന്ന കാര്യത്തിൽ രാജ്യത്തെ പ്രധാനമന്ത്രിക്കും ആ പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന പാർട്ടിക്കും സംശയമാണ് എന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

സുപ്രീംകോടതി ഒടുവിൽ അതിൽ കൃത്യമായി ഇടപെടുകയും അത്തരം ദുരൂഹതകൾ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ, നരേന്ദ്ര മോദിയും സുബ്രഹ്മണ്യൻസ്വാമിയും അടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കന്മാർ ഉണ്ടാക്കിയ പുകമറയിൽ ശരിയുണ്ട് എന്ന് വിശ്വസിക്കുന്ന അനേകംപേർ ഇപ്പോഴും ബാക്കിയുണ്ടാകും. രാഹുൽഗാന്ധിയുടെ പൗരത്വപ്രശ്‌നം മാത്രമല്ല, രാഹുലിന്റെ അമ്മയേയും അച്ഛനേയും പരമ്പരയേയും അപമാനിക്കുന്ന തരത്തിൽ ബിജെപി നേതാക്കന്മാർ നിരന്തരമായി അപമാനിച്ചുകൊണ്ടിരിക്കുകയും അതിന് ചുക്കാൻപിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുകയും ചെയ്യുന്ന അപമാനകരമായ സാഹചര്യമാണ് ഇപ്പോൾ കടന്നുപോകുന്നത്.

ഇന്ത്യയുടെ ഏറ്റവും കരുത്തരായ പ്രധാനമന്ത്രിമാരിൽ ഒരാളായി അഞ്ചുവർഷം വാണ നരേന്ദ്ര മോദി എന്തിനാണ് രാഹുൽഗാന്ധിയെ ഇങ്ങനെ ഭയപ്പെടുന്നത് എന്ന ചോദ്യം പോലും ഉയർത്തേണ്ട സാഹചര്യമുണ്ട്. രാഹുലിനെ പപ്പുമോൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും രാഹുലിന്റെ പ്രവർത്തികളെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്ത കൂട്ടരുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് അന്തരിച്ച പ്രധാനമന്ത്രിയായ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയെ പോലും തുടർച്ചയായി അപമാനിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP