Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണകൊണാഞ്ചന്മാരെ കണ്ടം ചെയ്തോടിക്കുക; ഇനി കോൺഗ്രസിനു വേണ്ടത് പിണറായി സ്‌റ്റൈൽ നേതൃത്വം; സമുദായ മാധ്യമ പ്രീണന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു; ആണും പെണ്ണും ട്രാൻസ്ജെൻഡറുമല്ലാത്ത അഴകൊഴമ്പന്മാരെ നേതാവാക്കാതെ കെ സുധാകരനെത്തന്നെ തെരഞ്ഞെടുക്കുക

മണകൊണാഞ്ചന്മാരെ കണ്ടം ചെയ്തോടിക്കുക; ഇനി കോൺഗ്രസിനു വേണ്ടത് പിണറായി സ്‌റ്റൈൽ നേതൃത്വം; സമുദായ മാധ്യമ പ്രീണന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു; ആണും പെണ്ണും ട്രാൻസ്ജെൻഡറുമല്ലാത്ത അഴകൊഴമ്പന്മാരെ നേതാവാക്കാതെ കെ സുധാകരനെത്തന്നെ തെരഞ്ഞെടുക്കുക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മണ്ണും ചാരിയിരുന്നവൻ പെണ്ണും കൊണ്ട് പോയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ ഇച്ഛാഭംഗത്തിലാണ്.ആ ഇച്ഛാഭംഗം തീർക്കാൻ പെണ്ണിനെ അടിച്ചുകൊണ്ടുപോയ മണ്ണും ചാരി നിന്നവന്റെ മുഖത്തും നോക്കി ഒരുതെറി വിളിക്കാൻ പോലുമുള്ള ധൈര്യം അവർക്കില്ല.പകരം അവർ പരസ്പരം തമ്മിൽ തല്ലി ചാവുകയാണ്.ആരാണ് ഇനി കെപിസിസി പ്രസിഡന്റ് എന്നതാണ് ഒടുവിലത്തെ വിഷയം.ധാരാളം നേതാക്കന്മാരുടെ പേര് കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും കേൾക്കുന്നു.എന്നാൽ, ഈ പറയുന്ന ഒരു നേതാവിനും കോൺഗ്രസിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ കഴിയില്ലെന്ന് അണികൾ പറയുന്നു.

എന്നാൽ ഈ പാർട്ടിയിൽ മാത്രം അണികൾക്ക് നേതാവിനെ തിരഞ്ഞെടുക്കാൻ ഒരധികാരവുമില്ല.ഡൽഹി മുതൽ കേരളം വരെ ആരായിരിക്കണം ഭരിക്കേണ്ടത് നയിക്കേണ്ടത് എന്ന തീരുമാനിക്കുന്നത് ഒരുകോക്കസ് തന്നെയാണ്.കേരളത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്നാൽ ഏതുനേതാവിനെയും തിരഞ്ഞെടുക്കാം.പേരിന് വേണ്ടി പാവം ഹസനെ കൂടി കൂടെ ചേർക്കും. മുല്ലപ്പള്ളി രാമചന്ദ്രനോ, പി.ജെ.കുര്യനോ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാൽ, ആരെങ്കിലും ഒന്നുകൈകൊടുക്കുകയെങ്കിലും ചെയ്യുമോ?ഇവിടെ വേണ്ടത് ഏതെങ്കിലും ഒരുലിംഗത്തിൽ പിറന്ന നേതാവിനെയാണ്.ഒന്നുങ്കിൽ ആണ് അല്ലെങ്കിൽ പെണ്ണ്, അല്ലെങ്കിൽ ട്രാൻസ്ജൻഡർ.ഈ മൂന്നിലും പെടാത്ത മണകൊണാഞ്ചന്മാരെ നേതാവാക്കാൻ നടക്കുന്ന രീതിയുണ്ടല്ലോ..അതീ കോൺഗ്രസിന്റെ അന്ത്യം കുറിക്കുമെന്ന രാഹുൽ ഗാന്ധിയെങ്കിലും തിരിച്ചറിയണം.അല്ലെങ്കിൽ ഇവിടുത്തെ യുവനിര രാഹുലിനെ കണ്ട് പറയുക ..കൊള്ളാവുന്ന ഒരാളെ നേതാവാക്കാൻ തന്റേടത്തോടെ പറയുക.

ഇതുവരെ കേരളം മാറി മാറി ഭരിക്കുന്നത് എൽഡിഎഫോ അല്ലെങ്കിൽ യുഡിഎഫോ ആണ്. പരസ്പരസഹകരണ സംഘം പോലെ ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും മാറി മാറി ഭരിക്കും.അതുകൊണ്ട് എന്തുതോന്ന്യാസവും ഭരണകാലത്ത് നടത്താം...ജനങ്ങൾ പ്രതിഷേധിച്ച് എതിർഭാഗത്തിന് വോട്ടുചെയ്യാം.ഭരിക്കുമ്പോൾ നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ പ്രതിപക്ഷം വിളിച്ചുപറയുമെങ്കിലും ഭരണത്തിലെത്തുമ്പോൾ ഒന്നും ചെയ്യാത്ത കൂട്ടുകച്ചവടം.ഏതായാലും കൂട്ടുകച്ചവടത്തിന്റെ കാലം അവസാനിക്കുകയാണ്. ബിജെപി എന്ന കക്ഷി വളർന്നുവരികയാണ് കേരളത്തിൽ.വെറും അഞ്ച ശതമാനം വോട്ട് നേടിയിരുന്ന പാർട്ടി 15 ശതമാനത്തിലേക്ക് ഉയർന്നു.ഏതുനിമിഷവും മറ്റുപാർട്ടികളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും ആ പാർട്ടിക്ക് ആധിപത്യം നേടാം.ത്രിപുരിയിലെ കാര്യം ഓർക്കുക.അതുകൊണ്ട് ബിജെപിയുടെ ആക്രമണം കേരളത്തിലേക്ക് വരികയില്ലെന്ന് കരുതി കണ്ണടച്ചിരിക്കുന്ന കോൺഗ്രസുകാർ മണകൊണാഞ്ചന്മാർ മാത്രമല്ല,വെറും വിഡ്ഢികൾ കൂടിയാണ്.

മൂന്ന് കൊല്ലം പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ സിപിഎമ്മിന് പിണറായി വിജയൻ ഒരുക്കികൊടുത്ത അടിത്തറയുണ്ട്.അച്ചടക്കത്തിൽ ഊന്നിയുള്ള അടിത്തറ.പിണറായി ഒന്നുനോക്കിയാൽ പിന്നോട്ട് പോവുന്നവരേയുള്ളു ആ പാർട്ടിയിൽ.പിണറായി ഒന്നുനോക്കിയാൽ മിണ്ടാതിരിക്കുന്നവരേയുള്ളു ഇന്നത്തെ സർക്കാർ ഉദ്യോഗസഥർ.ആ അടിത്തറ ഭരണത്തിലിരുന്ന് കൊണ്ട് പിണറായി വിപുലപ്പെടുത്തുകയാണ്.ഒരുപക്ഷേ ജനാധിപത്യം എന്നുപറയുന്നത് പിണറായിയിൽ നിന്ന് മനസ്സിലാക്കാൻ ബുദദ്ധിമുട്ടായിരിക്കും. ഏകാധിപതി എന്ന് പിണറായിയെ വിശേഷിപ്പിച്ചുവെന്ന് വരാം.എന്നാൽ, അത്തരം മേധാവിത്വം പുലർത്തുമ്പോഴും, ജനങ്ങളെ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും തന്റെ കൂടെ നിർത്താൻ പിണറായിക്ക് സാധിക്കുന്നു.അത്തരത്തിൽ പിണറായി ഒരു ഭാഗത്തും മതമൗലിക വാദികൾ മറ്റൊരുഭാഗത്തും പിടിമുറുക്കുമ്പോൾ, ഈ മണകൊണാഞ്ചന്മാരുടെ പിറകേ പോകാതെ,അന്തസ്സുള്ള തന്റേതമുള്ള നേതാക്കന്മാരെ മുന്നിൽ നിർത്തി ഭരണം പിടിക്കാനാണ് കോൺഗ്രസുകാർ ശ്രമിക്കേണ്ടത്.

കോൺഗ്രസിൽ നിരവധി ജനകീയ നേതാക്കളുണ്ടെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്താൻ ഒറ്റ നേതാവിനെ കോൺഗ്രസിൽ സാധിക്കൂ..അത് മറ്റാരുമല്ല..സാക്ഷാൽ കെ.സുധാകരനാണ്.കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒറ്റയ്ക്ക് പോരാടി വിജയം കൈവരിച്ചവനാണ് കെ.സുധാകരൻ.സിപിഎമ്മിനെ തന്റേടത്തോടെ ചോദ്യം ചെയ്യാൻ സാധിച്ചിട്ടുള്ളത് സുധാകരന് മാത്രമാണ്.ആ സുധാകരൻ പറഞ്ഞാൽ ്അണികൾ കേൾക്കും.ആ സുധാകരൻ പറഞ്ഞാൽ മാത്രമേ ഇന്ന് കോൺഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സാധിക്കൂ.ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, സുധാകരനെ കെപിസിസി പ്രസിഡന്റാക്കുക എന്നതാണ് രാഹുലിന് ചെയ്യാനുള്ളതാണ്.സുധാകരന്റെ മാടമ്പിത്തരവും ചട്ടമ്പിത്തരവുമൊക്കെ യുവനേതാക്കന്മാർ അംഗീകരിക്കേണ്ടിയിരിക്കുന്നു.വി.ഡി.സതീശനെ പോലെയുള്ളവർക്ക് ജനപിന്തുണയുണ്ടാകാം. എന്നാൽ, കോൺഗ്രസിനെ ഒറ്റക്കെട്ടായി കെട്ടുറപ്പോടെ കൊണ്ടുപോകാൻ സുധാകരനെ കഴിയൂ.

സുധാരനെ കെപിസിസി പ്രസിഡന്റാക്കിയാൽ മാത്രം പോരാ ഒപ്പം നിന്ന് പ്രവർത്തിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെ കൂടി കൊടുക്കണം.അടൂരിൽ പോയി മൽസരിച്ച് ഓരോ തവണയും തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ച തിരുവഞ്ചൂർ കോട്ടയത്ത് സിപിഎമ്മിന്റെ കൈയിലിരുന്ന മണ്ഡലത്തിൽ പോയി ജയിച്ച്ത് 1000 വോട്ടിൽ താഴെയാണ്.തൊട്ടടുത്ത തവണ അത് 35,000 മാക്കി ഉയർത്തി.അത്രയ്ക്കും തന്ത്രജ്ഞനും മിടുക്കനുമായ നേതാവാണ് തിരുവഞ്ചൂർ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കുമ്പോൾ, വർക്കിങ് പ്രസിഡന്റോ എന്നോ മറ്റോ പദവി കൊടുത്ത് രണ്ടാമനാക്കിയാൽ കേരളത്തിലെ കോൺഗ്രസിനെ തോൽപിക്കാൻ മറ്റാർക്കും കഴിയില്ല.അതല്ലാതെ ഇന്ന് കോൺ്ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന രോഗത്തിന് മറുമരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP