Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

  45,000 സ്‌ക്വയർ ഫീറ്റിന്റെ ആത്യാഡംബര മണിമാളിക ബാക്കിയാക്കി അറയ്ക്കൽ ജോയ് എന്ന പ്രവാസി വ്യവസായി മറയുമ്പോൾ ബാക്കിയാകുന്നത് ദുരൂഹതകളും ആശങ്കകളും മാത്രം; മരണം ഹൃദയാഘാതം മൂലമാണെങ്കിലും പലരും പറയുന്നതുപോലെ ദുരൂഹമാണെങ്കിലും ശരി അത് നൽകുന്നത് പ്രവാസി മലയാളികളുടെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ തന്നെയാണ്; നമ്മൾ ഇപ്പോഴെങ്കിലും ഒരുങ്ങിയില്ലെങ്കിൽ പിന്നെ എപ്പോൾ വിധിയെ സ്വീകരിക്കാനാണ്

മറുനാടൻ ഡെസ്‌ക്‌

പ്രവാസി മലയാളികളെ ഒരുപോലെ സങ്കടത്തിലാഴ്‌ത്തിയാണ് അറയ്ക്കൽ ജോയി എന്ന ബിസിനസ് കാരൻ അന്തരിച്ചത്. കേരളത്തിൽ ഏറ്റവും വലിയ വീടുകളിൽ ഒന്ന് നിർമ്മിച്ച് ജീവിതം ആഘോഷമാക്കിയിരുന്ന ശതകോടികളുടെ ഉടമയാണ് അകാലത്തിൽ മരിച്ച് പോയത്. ജോയിക്ക് മരിക്കുമ്പോൾ 54 വയസ് മാത്രമായിരുന്നു പ്രായം. ജോയിയുടെ ഓർമകളുമായി വയനാട് ജില്ലയിലെ മാനന്തവാടിയിൽ 45,000 ചതുരശ്ര അടിയുള്ള അത്യാഡംബര വീട് അനാഥമാകുകയാണ്. ജോയിയെ കൊറോണകാലത്ത് മരണം വിളിച്ചത് ഹൃദയാഘാതം മൂലമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ജോയിയുമായി വളരെ അടുപ്പമുള്ളവർ ആ മരണകാരണത്തിൽ ചില സംശയങ്ങൾ രേഖപ്പെടുത്തുന്നു. എങ്ങനെയണ് ജോയി മരിച്ചത് എന്ന് സ്ഥിരീകരിക്കുന്നതിന് തത്കാലം വഴികളൊന്നുമില്ല. ജോയിയുടെ മരണകാരണം അന്വേഷിച്ച് കൊണ്ട് ഞങ്ങൾ ദുബായി പൊലീസിന് എഴുതിയിയെങ്കിലും ഉത്തരം ഒന്നും തന്നെ പറയാൻ നിവൃത്തിയില്ല എന്നമറുപടിയാണ് ലഭിച്ചത്.

ജോയിയുടെ ചില അടുത്ത സുഹൃത്തക്കളെ വിളിച്ചപ്പോൾ ജോയിയുടെ മരണത്തെ ചുറ്റിപ്പറ്റി ചില ദുരൂഹതകളുണ്ട് എന്ന് അവർ വിശ്വാസിക്കുന്നു. ജോയി ശതകോടികൾ നിക്ഷേപിച്ചിരുന്ന ഒരു ബിസിനസ് സംരംഭത്തിന്റെ ഉടമയെ സന്ദർശിച്ച ശേഷമാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ജോയിയുടെ മരണം ഒരു ദുരൂഹതയായി തുടരും എന്നത് ഈ കൊറോണ കാലത്തിന്റെ പ്രത്യേകതയാണ്. ജോയി ഹൃദയാഘാതം മൂലം മരിച്ചതാണെങ്കിലും എന്തെങ്കിലും ദുരൂഹതകൾ ബാക്കിയാക്കിക്കൊണ്ട് മരണത്തെ വിളിച്ചതാണെങ്കിലും ഉത്തരാധുനിക പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധിയുടെ സൂചകമായി അത് മാറുകയാണ്

.

നമ്മൾ ഇതുവരെ കണ്ട ലോകമല്ല ഇനി വരാൻ പോകുന്നത് എന്നതിൽ തർക്കമൊന്നും വേണ്ട. കൊറോണയ്ക്ക് മുൻപും കൊറോണയ്ക്ക് ശേഷവും എന്ന രീതിയിൽ ലോകം രണ്ടായി കീറി മുറിയാൻ പോകുകയാണ്. സമാനമായ ഓർമകൾ ചരിത്രത്തിൽ രേഖപ്പെടുത്തിിരിക്കുന്നത് 1929-30 കാലഘട്ടത്തിലാണ്. അന്ന് ലോകത്തെ മുഴുവൻ രണ്ടായി കൂറിമുറിച്ച ഗ്രേറ്റ് ഡിപ്രഷൻ സംഭവിച്ചു. ലോകസമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനമാണ് താഴേക്ക് പോയത്. അത്തരത്തിലൊരു സൂചന രണ്ടായിരത്തിന് ഒടുവിൽ ഉണ്ടായെങ്കിലും അത് കേവലം 1 ശതമാനത്തിൽ നീണ്ട് പോയി.

എന്നാലിപ്പോൾ ഐ.എം .എഫും വേള്ഡ് ബാങ്കുമെല്ലാം പറയുന്നത് 1930ന് സമാനമായ തിരിച്ചടികളാകും ലോകത്തിന് ഉണ്ടാകുക എന്നതാണ്. മഹാസാമ്പത്തിക മാന്ദ്യം നേരിട്ടത് സാങ്കേതിക വിദ്യയുടെ സഹായം കൊണ്ടാണ്. എന്നാൽ സാങ്കേതിക വിദ്യ അതിന്റെ മൂർധനത്യത്തിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഇത്രയും വലിയ തിരിച്ചടിയെ എങ്ങനെ കാണും എന്ന് തിരിച്ചറിയേണ്ടതുണ്ട്. (വീഡിയോ പൂർണരൂപം കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP