Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തിന് വേണ്ടിയാണ് ഇപ്പോൾ നാട്ടുകാരോട് കാശു ചോദിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥർമാരുടെ ശമ്പളം പിടിച്ച് പറിച്ചെടുക്കുന്നതും? രാഷ്ട്രീയം ജീവിതമാർഗമായി സ്വീകരിച്ച മന്ത്രിമാർക്കും ബോർഡ് ചെയർമാന്മാർക്കും ശമ്പളം കൊടുത്തില്ലെങ്കിൽ എന്തു സംഭവിക്കും? തോമസ് ഐസക് എന്ന ആസ്ഥാന സാമ്പത്തിക വിദഗ്ധനു ഖജനാവ് കാക്കാൻ അറിയാത്തതിന് എന്തിനാണ് കൊള്ളയടിക്കലും പിടിച്ചു പറിയും നടത്തുന്നത്: സർക്കാർ തീരുമാനത്തിൽ കൈയടിക്കുന്നവർ അറിയാൻ    

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്മാരുടെ മാസത്തിലെ ആറ് ദിവസത്തിലെ ശമ്പളം ആറ്മാസം തുടർച്ചായായി പിടിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതപദവിയിലിരിക്കുന്ന ബോർഡ് ചെയർമാന്മാരുടേയും മന്ത്രിമാരുടേയും എംഎ‍ൽഎമാരുടേയും എല്ലാം ശമ്പളം 30% പിടിക്കുന്നതിനും സംസ്ഥാന സർക്കാർ തീരുമാനം എടുത്തിരിക്കുന്നു. ഈ വാർത്ത പുറത്ത് വരുമ്പോൾ കേരളത്തിലെ സാധാരണക്കാർ കരഘോഷത്തോട് കൂടി ആഘോഷിക്കും. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അമിത ശമ്പളമാണെന്നും അവർ ജോലി ചെയ്യുന്നില്ല എന്നുമുള്ള തോന്നൽ സമൂഹത്തിനുള്ളിടത്തോളം കാലം അവരെ ശിക്ഷിക്കുന്നതിനും അവരുടെ ശമ്പളം പിടിക്കുന്നതും സാധാരണക്കാർക്ക് ആവേശം നൽകുന്നതാണ്.

ആകെ അവർക്ക് ആശങ്ക ഉണ്ടായിരുന്നത് മന്ത്രിമാരുടേയും എംഎ‍ൽഎമാരുടേയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലേയും രാഷ്ട്രീയക്കാരായ നോമിനികളുടെ ശമ്പളം പിടിക്കാതെയുള്ള പരിഷ്‌ക്കാരങ്ങൾക്ക് എതിരായിരുന്നു. അത് കൂടി ഉൾപ്പെടുത്തിയതോട് കൂടി പൊതു സമൂഹത്തെ സംബന്ധിച്ചിടത്തോളം പിണറായി വിജയൻ സർക്കാർ ചെയ്ത ഏറ്റവും വലിയ കര്യമായി മാറുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ചിലർ അവർ അർഹിക്കുന്നതിൽ ഏറെ ശമ്പളം കൈപ്പറ്റുന്നു എന്നും ചിലർ ജോലി ചെയ്യാതെ ശമ്പളം കൈപറ്റുന്നു എന്നും, ചിലർ ശമ്പളത്തിന് പുറമേ കൈക്കൂലിയും കൈപ്പറ്റുന്നു എന്ന് പറയുന്നവരുടെ കൂടെയാണ് ഞാൻ

എന്നാൽ സകല സക്കാർ ഉദ്യോഗസ്ഥരും കൈക്കൂലിക്കാരണെന്നോ ജോലി ചെയ്യാത്തവരാണെന്നോ, അമിതമായി ശമ്പളം വാങ്ങുന്നു എന്ന് പറയുന്നവരുടെ കൂടെയുമല്ല ഞാൻ. സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും അന്തസായി പണിയെടുക്കുകയും, അവർ പണിയെടുക്കുന്നതിനേക്കാൾ കുറച്ച് ശമ്പളം വാങ്ങുകയും ചെയ്യുന്നവരാണ്. അതേസമയം ആദ്യം പറഞ്ഞ പട്ടികയിൽപ്പെടുന്ന ചിലരുടെ അഹങ്കാരവും പേര് ദോഷവും ിൗ പാവങ്ങൾക്കും വന്ന് സംഭവിക്കുന്നു എന്ന് മാത്രം. സ്വകാര്യ മേഖലിയിൽ പണിയടുക്കുന്ന ഒരു ഡോക്ടർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ മൂന്നിലൊന്ന് പോലും ഒരു സർക്കാർ ഡോക്ടടർക്ക് ശമ്പളമായി ലഭിക്കുന്നില്ല.

അറിവും ബുദ്ധിയും പ്രാഭല്യവും കൊണ്ട് നമുക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പദവിയായ ഐ.എ.എസ്‌കാരനും , ഐ.പി.എസ്‌കാരനമും കൈക്കൂലിക്കാരനല്ലെങ്കിൽ അവൻ ഏതെങ്കിലും മൾട്ടിനാഷണൽ കമ്പനിയിലെ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നതിന്റെ പത്തിലൊന്ന് പോലും കൊടുക്കുന്നില്ലെന്ന് തിരിച്ചറിയുക, കൈക്കൂലിക്കാരനായ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിമാരും അടക്കമുള്ളവർ രാവിലെ ഓഫീസിലെത്തി രാത്രി എട്ട് മണിവരെ ജോലി ചെയ്താൽ പോലും അവരുടെ പണി തൂരും എന്നുള്ളതും നമ്മൾ മനസിലാക്കുന്നില്ല.

സർക്കാർ ഉദ്യോഗസ്ഥന്മാരെ കാണുന്നത് മടിയന്മാരുടേയും കൈക്കൂലിക്കാരുടേയും കണ്ണിലൂടെ കാണുന്നതുകൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തിരിച്ചടി ലഭിക്കുമ്പോൾ നമുക്ക് ആനന്ദം ലഭിക്കുന്നത്. ഇതിനേക്കാൾ വലി പ്രശ്‌നം പെൻഷനാണ്. ശമ്പളത്തിന് പുറമ ആവശ്യത്തിലധികം പെൻഷൻ നൽകുന്ന പരിപാടി അവസാനിപ്പിച്ചേ മതിയാകു. മാത്രമല്ല ഇന്ത്യയുടെ ഭൂരിപക്ഷം വരുന്ന ആളുകളും കർഷകരായിട്ടും അവർക്ക് പെൻഷൻ അടക്കമുള്ളത് ഒന്നും കിട്ടുന്നില്ല എന്ന് മാത്രമല്ല അവർ അധ്യാനിച്ച് ഉണ്ടാക്കുന്ന വിളകൾക്ക് ന്യായമായ വിലപോലും നൽകാൻ സർക്കാരുകൾക്ക് കഴിയുന്നില്ല എന്നതും ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP