Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടങ്ങൾ തമ്മിൽ മത്സരിക്കുന്നത് എന്തിന്? ചിരിച്ചാലും കളിതമാശ പറഞ്ഞാലും കേസോ? ഹിന്ദു പാക്കിസ്ഥാൻ എന്ന പരാമർശത്തിന്റെ പേരിൽ ശശി തരൂരിനെ കൊൽക്കത്ത കോടതിയിലേക്ക് വിളിപ്പിച്ചത് അഭിപ്രായ സ്വതന്ത്ര്യത്തിനേറ്റ കനത്ത വെല്ലുവിളി; ഭരണകൂടങ്ങളുടെ പ്രേതം കോടതികളെയും ബാധിക്കുമ്പോൾ: ഇൻസ്റ്റന്റ് റെസ്‌പോൺസ്

സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഇന്ത്യൻ ഭരണകൂടങ്ങൾ തമ്മിൽ മത്സരിക്കുന്നത് എന്തിന്? ചിരിച്ചാലും കളിതമാശ പറഞ്ഞാലും കേസോ? ഹിന്ദു പാക്കിസ്ഥാൻ എന്ന പരാമർശത്തിന്റെ പേരിൽ ശശി തരൂരിനെ കൊൽക്കത്ത കോടതിയിലേക്ക് വിളിപ്പിച്ചത് അഭിപ്രായ സ്വതന്ത്ര്യത്തിനേറ്റ കനത്ത വെല്ലുവിളി; ഭരണകൂടങ്ങളുടെ പ്രേതം കോടതികളെയും ബാധിക്കുമ്പോൾ: ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് വെള്ളവും ഭക്ഷണവും പാർപ്പിടവും വസ്ത്രവുമാണ് വേണ്ടത്. ഇത്രയും കാര്യങ്ങൾ കൊണ്ട് ജീവിച്ചു പോകാം. എന്നാൽ ബാക്കി കാര്യങ്ങളൊക്കെ സന്തോഷവും മറ്റും വർദ്ധിപ്പിക്കാനുള്ളതാണ്. എന്നാൽ ഇവയെല്ലാം ഉണ്ടെങ്കിൽ സ്വാതന്ത്ര്യം എന്ന് ഒന്നില്ലെങ്കിൽ ജീവിതം അർത്ഥരഹിതമാണ്. ലോകത്തെ എല്ലാ ഭരണകൂടങ്ങളും അവരുടെ ഭരണഘടന എഴുതി ഉണ്ടാക്കുമ്പോൾ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ കൂടി സമന്വയിപ്പിക്കാറുണ്ട്. ചൈന പോലുള്ള ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളിൽ പോലും പേരിനു പോലും സ്വാതന്ത്ര്യം എന്നു പറയുന്നത് ഉണ്ട്. അതിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് മാത്രം.

ഇന്ത്യൻ ഭരണഘടനാ ശിൽപ്പിക്കൾ 19 (1) എ എന്ന ആർട്ടിക്കിളിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നുണ്ട്. സമ്പൂർണമായ സ്വാതന്ത്ര്യം തന്നെ ഓരോ പൗരനും നൽകുന്നുമുണ്ട്. ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്ര്‌സ്പ്രഷനിലൂടെ ഏതൊരു പൗരനും ഭരണഘടന പറയുന്നത് പ്രകാരം ഒരാശയത്തെ കുറിച്ച് എഴുതാനും പറയാനും അവകാശമുണ്ട്. അയാൾ എഴുതുന്നുതും പറയുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്നതോ രാജ്യത്തിന് കലാപത്തിന് ഇടയാക്കുന്നതോ ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതോ ആകരുതെന്ന് മാത്രം. ഒരു വ്യക്തിയെ അപമാനിക്കാൻ വേണ്ടിയാണെങ്കിൽ കൂടി ചില നിയന്ത്രണങ്ങൾ അതിനുണ്ട്.

ഇത്തരം ചില നിയന്ത്രണങ്ങൾക്കൊപ്പം തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് സുപ്രീം കോടതിയും ഭരണഘടനയും വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഒട്ടേറ കോടതി വിധികൾ ഇതു സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഈ വിധികളൊക്കെ അഭിപ്രായ സ്വാതന്ത്ര്യം അത്യാവശ്യമാണെന്ന് പറയുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ രാജ്യത്ത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായി കൊണ്ടിരിക്കയാണ്. അനാവശ്യ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്ന് ഓരോ വ്യക്തിക്കും ഭയം കൂടാതെ ഓരോ വ്യക്തിക്കും അവന്റെ അഭിപ്രായങ്ങൾ പറയാനോ സാധിക്കുന്നില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.

ബിജെപി ഒരിക്കൽ കൂടു അധികാരത്തിലെത്തിയാൽ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന് ശശി തരൂർ നേരത്തെ പറഞ്ഞതു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവർത്തിച്ചതും അദ്ദേഹത്തിന് പൂർണ ബോധ്യമുള്ള ഒരു കാര്യമാണ്. അങ്ങനെ പൂർണ ബോധ്യമുള്ള ഒരു കാര്യത്തെ കുറിച്ച് തരൂർ പറഞ്ഞതിൽ കൊൽക്കത്ത ഹൈക്കോടതി കേസെടുത്തത് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ്. 14ന് കോടതിയിൽ ഹാജരാകാൻ തയ്യാറായുതും ദുഷ്ടലാക്കോടെയാണെന്നത് വ്യക്തമാണ്. ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്. ഇതിൽ കൂടുതൽ വിവരങ്ങൾ അറിയാൻ ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ വീഡിയോ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP