Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദി വിരുദ്ധ സഖ്യം പൊളിയാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് 355 സീറ്റുകൾ നേടാം; പ്രാദേശിക കക്ഷികളുടെ വിലപേശൽ ശക്തി കുറഞ്ഞാൽ സ്ഥിരതയുള്ള സർക്കാറിന് തുടക്കമാവും: ഇന്ദിര - രാജീവ് വിരുദ്ധ കൂട്ടായ്മയേക്കാൾ കരുത്തുള്ള സഖ്യത്തിന് സാധ്യത- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മോദി വിരുദ്ധ സഖ്യം പൊളിയാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന് 355 സീറ്റുകൾ നേടാം; പ്രാദേശിക കക്ഷികളുടെ വിലപേശൽ ശക്തി കുറഞ്ഞാൽ സ്ഥിരതയുള്ള സർക്കാറിന് തുടക്കമാവും: ഇന്ദിര - രാജീവ് വിരുദ്ധ കൂട്ടായ്മയേക്കാൾ കരുത്തുള്ള സഖ്യത്തിന് സാധ്യത- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

1984ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിയുടെ മരണം ഉണ്ടാക്കിയ തരംഗത്തെ തുടർന്ന് 404 സീറ്റിലാണ് രാജീവ് ഗാന്ധി അധികാരത്തിൽ വന്നത്.എന്നാൽ അഞ്ചു വർഷത്തിന് ശേഷം 1989 പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട രാജീവ് ഗാന്ധിക്ക് കിട്ടയത് 198 സീറ്റ് മാത്രം 89 മുതൽ തുടർന്ന് 19 വർഷക്കാലത്തും ഇന്ത്യയിൽ ചില പ്രധാന മന്ത്രിമാർ 5 വർഷവും പൂർത്തിയാക്കിയെങ്കിലും ആരും ക്രിത്യമായ ഭൂരിപക്ഷത്തിൽ അല്ല ഭരിച്ചിരുന്നത്.

ഒരു പക്ഷേ മോദി മാത്രമായിരിക്കാം കേവല ഭൂരിപക്ഷമുള്ള ഏക പ്രധാനമന്ത്രി.
അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത ആ സാഹചര്യം വീണ്ടും ആവർത്തിക്കപ്പെടുകയാണ്. ഒരു പക്ഷേയല്ല തീർച്ചയായും ബിജെപിക്കോ കോൺഗ്രസിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് അടുത്ത വർഷം ഒരുങ്ങാൻ പോകുന്നത്.

എൻഡിഎക്ക് പകരം യുപിഎയും ഇതിന്റെ ഭാഗമല്ലാത്ത പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചേർന്നുള്ള ഒരു ഭരണം തന്നെയായിരിക്കും അടുത്ത വർഷമെന്ന് ഉറപ്പാണ്. ത്രിണമൂൽ കോൺഗ്രസും ബിജു ജനതാദളും ചന്ദ്രബാബു നായിഡുവും തെലുങ്ക്‌ദേശവും തമിഴനാട്ടിലെ ഡിഎംകെയും അണ്ണാ ഡിഎംകെയും അടങ്ങുന്ന നിരവധി രാഷ്ട്രീയ പാർട്ടികളുടെ നിലപാട് എന്താണോ അതായിരിക്കുന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത്.

ഈ പാർട്ടികളൊന്നും വിശാല പ്രതിപക്ഷത്തിന്റെ ഭാഗമല്ലെങ്കിലും മോദിവിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അടുത്ത പൊതു തിരഞ്ഞെടുപ്പിനെ ഈ പാർട്ടികളെല്ലാം കൂടി നേരിടാൻ സാധ്യത തെളിയുകയാണ്. മോറാർജി ദേശായിയുടെ നേതൃത്വത്തിൽ 1977 ഇന്ദിരാ വിരുദ്ധ സഖ്യം വിപി സിംഗിന്റെ നേതൃത്വത്തിൽ 1989 രാജീവ് ഗാന്ധി വിരുദ്ധ സംഖ്യവും പിന്നീട് തല്ലിപ്പിരിഞ്ഞെങ്കിലും. അതിനെക്കാൾ ശക്തമായ അടിയന്തരാവസ്ഥയെക്കാളും മണ്ഡൽ കമ്മീഷൻ സാഹചര്യത്തെക്കാളും മോദി വിരുദ്ധ സഖ്യം തന്നെയാണ് രൂപ പ്പെടുന്നത്. മോദി വിരുദ്ധ സഖ്യത്തിന് 355 സീറ്റുകൾ നേടാൻ സാധിക്കുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ആന്ധ്ര എന്നീ 301 സീറ്റിൽ 43 സീറ്റുകൾ കൈവശമുണ്ട്. ഇവിടെ 197 സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. യുപിയിൽ 80ൽ70,മഹാരാഷ്ടയിൽ 48ൽ38, ഗുജറാത്തിൽ26ൽ12, മധ്യപ്രദേശിൽ 29ൽ19, ആന്ധ്രയിൽ 25ൽ 20, രാജസ്ഥാനിൽ 25ൽ18 കർണാടകയിൽ 28ൽ20 ഉം ഈ സംഖ്യം നേടുമെന്ന കണക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ബിഹാറിലെ 48 സിറ്റിൽ പകുതിയോളം ഇത്തവണ ആർജെഡി കോൺഗ്രസ് സഖ്യം നേടുമെന്ന് കണക്കാക്കുന്നത്. ഇപ്പോൾ മഹാഭൂരിപക്ഷം കൈയടക്കിയിരിക്കുന്നത് ബിജെപി സഖ്യമാണെന്ന് മറക്കരുത്.

തെലുങ്കാന,ഒഡീഷ ബംഗാൾ,തമീഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 130 സീറ്റിൽ 7 എണ്ണമാണ് ബിജെപിക്കുള്ളത്. ഇപ്പോഴുള്ളതിൽ 4 സീറ്റി ബിജെപി നിലനിർത്തിയാലും 135 സീറ്റ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ കൈയിലെത്തും. മുൻപ് പലതവണ സൂചിപ്പിച്ചതുപോലെ ആന്ധ്രയിൽ ടിഡിപിയുമായോ വൈഎസ്ആർ കോൺഗ്രസുമായോ സംഖ്യത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ആന്ധ്രയിൽ ആകെയുള്ള 25 സീറ്റിൽ പകുതിയിലേറെയും ഈ സഖ്യത്തിന് നേടാൻ സാധിക്കും.

തെലുങ്കാനയിലെ 17 സീറ്റിൽ മഹാഭൂരിപക്ഷവും ഇപ്പോഴും ടിആർസിന്റെയും വൈഎസ്ആർന്റെയും കൈകളിൽ തന്നെയാണ്. ഈ പാർട്ടികൾ കൂടി ബിജെപി വിരുദ്ധ സംഖ്യത്തിലേക്ക് വരുന്നതോടു കൂടി തെലുങ്കാനയിലും ബിജെപിക്ക് കച്ചി തൊടാൻ സാധിക്കില്ല. കർണാടകയിലെ 28ലെ 17 ഇപ്പോൾ നേടിയിരിക്കുന്നത് ബിജെപിയാണ്. ഇവിടെ ബിജെപി വിരുദ്ധസഖ്യം സജീവമായതിനാലും ഭരിക്കുന്നത് ബിജെപി വിരുദ്ധ സഖ്യമായതിനാലും 28ൽ 20 സീറ്റും ഉറപ്പാക്കാൻ ഇവർക്ക് സാധിക്കും.

തമിഴ്‌നാട്ടിലെ 39 സീറ്റിൽ 37 സീറ്റും അണ്ണാ ഡിഎംകെയുടെ കൈവശമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ യുപിഎ സഖ്യത്തിന്റെ ഭാഗമായ ഡിഎംകെയ്ക്ക് മഹാഭൂരിപക്ഷ സീറ്റും നേടുമെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. മഹാരാഷ്ട്രയിൽ എൻസിപിയും ശിവസേനയും കോൺഗ്രസും ചേരാൻ ഉള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

എന്തുകൊണ്ട് ബിജെപിയും മോദിയും വരുന്ന തിരഞ്ഞെടുപ്പിൽ 150 സീറ്റിൽ ഒതുങ്ങുമെന്ന് മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നു. സമാനമായ സാഹചര്യം പരിശോധിക്കുമ്പോൾ ബിജെപിക്കോ സഖ്യ കക്ഷികൾക്കോ നഷ്ടപ്പെടുന്നതോക്കെ ബിജെപി വിരുദ്ധ സഖ്യത്തിനെതിരെയായിരിക്കും നേടുന്നത്. 350 സീറ്റ കണ്ണുമടച്ച നേടാവുന്ന സാഹചര്യമാണ് ഇപ്പോൾ വളർന്ന വരുന്നത്.

ഡൽഹിയിലെ എഎപി പോലുള്ള പാർട്ടികൾ പോലും മോദി വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണെന്ന് ഓർക്കുക. അങ്ങനെ 200 താഴെ ബിജെപി സഖ്യം നിൽക്കുമ്പോൾ കോൺഗ്രസിന്റെ സഖ്യത്തിന് 350 കടക്കാൻ സാധിക്കും. ഈ സഖ്യത്തിന്റെ എറ്റവും വലിയ വെല്ലുവിളിയും പ്രതിസന്ധിയും ഇവർ തമ്മിലുള്ള ഐക്യമില്ലായിമയാണ്. ഓരോ പാർട്ടിയും അവരുടെ കരുത്ത് തെളിയിച്ച് വിജയം നേടുമ്പോൾ അവരുടെ സഖ്യകക്ഷിയെ അവർക്ക് ആദരിക്കാനോ അംഗീകരിക്കാനോ കഴിയാതെ വരുന്നു. പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. ഇവിടെ ബിഎസ്‌പിയും എസ്‌പിയും തമ്മിൽ യോജിക്കുക എന്നത് അസാധാരണ സാഹചര്യത്തിൽ മാത്രം നടക്കുന്നതാണ്.

ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പുകളിൽ അവർ ഒരുമിച്ചു നിന്ന് വിജയം നേടിയിട്ടുണ്ടെങ്കിലും സീറ്റ് ചർച്ചകൾ അടക്കമുള്ള കാര്യങ്ങളിൽ വരുമ്പോൾ വലിയ തർക്കങ്ങൾ ഉണ്ടായെന്ന് വരാം. മുൻപും ബിജെപി വിരുദ്ധ സഖ്യങ്ങൾക്കുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും പരസ്പരം യോദിക്കാത്ത നേതാക്കൾക്ക് അതിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ സഖ്യം മോദി വിരുദ്ധ സഖ്യം എന്ന് പറയുന്നതും 350 സീറ്റുകൾ നേടുമെന്നത് പറയുന്നതും പ്രതിപക്ഷത്തിന്റെ ഐക്യത്തിൽ മാത്രം നടക്കുന്നതാണ്.

വല്യേട്ടൻ മനോഭാവം കളഞ്ഞ് പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഒരുമിപ്പിച്ച് നിർത്താൻ അവരിൽ നിന്ന് ലഭിക്കുന്നത് മാത്രം സ്വീകരിക്കാൻ ഉള്ള മനോഭാവം രാഹുൽ ഗാന്ധിക്ക് കാണിക്കാൻ കഴിഞ്ഞാൽ മാത്രമെ ഈ സഖ്യം വിജയിക്കു. ഉദാഹരണത്തിന് യുപിയിൽ ഇപ്പോൾ തന്നെ രണ്ടു സീറ്റിങ് സീറ്റുകൾ കോൺഗ്രസിനുണ്ട്. ഒരുപക്ഷേ രണ്ടു കൂടി ലഭിച്ചെന്ന് വരാം അതിനപ്പുറം കോൺഗ്രസ് ചോദിക്കാൻ പാടില്ല. ബാക്കി സീറ്റുകൾ എസ്‌പിക്കും ബിഎസ്‌പിക്കും വീതിച്ചുകൊടുക്കാൻ മധ്യസ്ഥത ഏറ്റെടുക്കേണ്ടത് കോൺഗ്രസാണ്.

ബിഹാറിലെ സ്ഥിതി അങ്ങനെ തന്നെയാണ്. ബിഹാറിൽ ലല്ലുപ്രസാദ് യാദവിന്റെ മുൻതൂക്കത്തെ അംഗീകരിച്ച് ഉള്ളതു കൊണ്ട് ഒതുങ്ങി ജീവിച്ചാലെ കോൺഗ്രസിന് വിജയിക്കാൻ സാധിക്കൂ. ഒഡിഷയിലും ആന്ധ്രയിലും തെലുങ്കാനയിലും കോൺഗ്രസിന്റെ സഹായം ഇല്ലാതെ മഹാഭൂരിപക്ഷം നേടാൻ കഴിവുള്ളവരാണ് അവിടുത്തെ പ്രാദേശിക പാർട്ടികൾ അവരോട് എന്തെങ്കിലും തരു എന്ന് പറഞ്ഞ് അവർക്ക് ലഭിക്കുന്ന സീറ്റനേക്കാൾ ഉള്ള പ്രാധാന്യം അവരുടെ സഖ്യത്തിന് കൊടുക്കാനും മനോവലിപ്പം കോൺഗ്രസിന് ഉണ്ടെങ്കിൽ മാത്രമെ കോൺഗ്രസ് വിജയിക്കു.

രാഹുൽ ഗാന്ധി അടക്കമുള്ളവർ അതിന് തയാറായാൽ പോലും പ്രാദേശിക സഖ്യം അതിന് തയാറാകുമോ എന്ന് കണ്ടു തന്നെ അറിയണം. ത്രിണമൂൽ കോൺഗ്രസിനെപോലെ ബംഗാളിലെ മുഴുവൻ സീറ്റുകളും കൈവശപ്പെടുത്തിയിരിക്കുന്ന കോൺഗ്രസിന് എന്തെങ്കിലും നൽകിയാൽ അതു വാങ്ങാനുള്ള മര്യാദയാണ് കാണിക്കേണ്ടത്. അത്തരമൊരു വിട്ടുവീഴ്ച മനോഭാവം കോൺഗ്രസ് കാണിക്കുന്നില്ലെങ്കിൽ ഈ സഖ്യങ്ങളൊന്നും വിജയിച്ചെന്ന് വരില്ല. യുപിയിലെ ബിഎസ്‌പിയെയും ആന്ധ്രയിലെ ടിഡിപിയെയും പോലുള്ള രാഷ്ട്രീയ പാർട്ടികളെ ഏതു നിമിഷവും പ്രലോഭനങ്ങൾ കൊടുത്ത് സ്വാധീനിക്കാനുള്ള ശേഷി അമിത് ഷാക്കും മോദിക്കും ഉണ്ടെന്നത് മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP