Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി ഓഫീസിൽ പോലും കയറി പരിശോധന നടത്താൻ അനുവദിക്കുന്ന സ്വാതന്ത്ര്യം പൊലീസിന് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് മൈലേജ് എടുക്കാനുള്ള അവസരം എന്തുകൊണ്ടായിരിക്കാം പിണറായി വിജയൻ വെറുതെ കളഞ്ഞത്? ഒരു നിയമ ലംഘനവും നടത്താത്ത ഓഫീസറെ വിരട്ടാൻ നോക്കിയാൽ സ്വയം വിരളുകയെ ഉള്ളൂ എന്നറിയാനുള്ള വകതിരിവ് പോലും മുഖ്യമന്ത്രിക്കില്ലേ..; കളിക്കാൻ നിൽക്കേണ്ട മുഖ്യമന്ത്രി.. ആളൊരു പെൺ സിംഹമാണ്..- ഇൻസ്റ്റന്റ് റെസ്‌പോൺസ്

പാർട്ടി ഓഫീസിൽ പോലും കയറി പരിശോധന നടത്താൻ അനുവദിക്കുന്ന സ്വാതന്ത്ര്യം പൊലീസിന് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് മൈലേജ് എടുക്കാനുള്ള അവസരം എന്തുകൊണ്ടായിരിക്കാം പിണറായി വിജയൻ വെറുതെ കളഞ്ഞത്? ഒരു നിയമ ലംഘനവും നടത്താത്ത ഓഫീസറെ വിരട്ടാൻ നോക്കിയാൽ സ്വയം വിരളുകയെ ഉള്ളൂ എന്നറിയാനുള്ള വകതിരിവ് പോലും മുഖ്യമന്ത്രിക്കില്ലേ..; കളിക്കാൻ നിൽക്കേണ്ട മുഖ്യമന്ത്രി.. ആളൊരു പെൺ സിംഹമാണ്..- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

പിഎസു കിട്ടി രണ്ടുവർഷംപോലും തികയാത്ത ഒരു കൊച്ചു പെണ്ണിനോട് സർക്കാർ ഏറ്റുമുട്ടുകയാണ്. ഒരു ക്രിമിനൽ കേസ് പ്രതി ഒരിടത്ത് ഒളിച്ചിരിപ്പുണ്ടെന്ന് വിവരം കിട്ടിയപ്പോൾ അവിടെ ചെന്ന് നിയമപരമായ പരിശോധന നടത്തി എന്നതാണ് അവർ ചെയ്ത തെറ്റ്! ഇത്രയും വലിയൊരു സുവർണാവസരം എന്തുകൊണ്ടാണ് തന്ത്രശാലിയായ മുഖ്യമന്ത്രി പിണറായി വിജയൻ പാഴാക്കിയത് എന്നാണ്് മനസ്സിലാകാത്തത്. പാർട്ടി ഓഫീസിൽ നിന്ന് ഒരു കേസിലെ പ്രതിയെ കിട്ടിയാൽ പാർട്ടിക്ക് അത് ക്ഷീണം തന്നെയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നടപടിയെടുത്ത ഓഫീസറോട് പരിഭവം പറയുന്നത് യുക്തിസഹവുമാണ്. എന്നാൽ അങ്ങനെയൊരു പ്രതിയെ അവിടെ നിന്ന് കിട്ടാത്ത സാഹചര്യത്തിൽ അത് മുതലെടുക്കാനുള്ള അവസരം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും സിപിഎം പാഴാക്കിയത്.

ചൈത്ര തെരേസ ജോൺ എന്ന ചോരത്തിളപ്പ് മാറാത്ത യുവ ഐപിഎസുകാരി ആവേശം അതിരുകടന്നപ്പോൾ പാർട്ടി ഓഫീസിൽ പരിശോധന നടത്തിയത് ഈ സർക്കാർ പൊലീസിന് നൽകുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കി മാറ്റാൻ കഴിയുമായിരുന്നു. ചൈത്രയെ വിളിച്ച് ഒരു റിവാർഡ് കൂടെ നൽകി അത് മാധ്യമങ്ങളെ വിളിച്ച പറഞ്ഞിരുന്നെങ്കിൽ ഈ സർക്കാർ പൊലീസിന് എല്ലാ സ്വാതന്ത്ര്യവും നൽകുന്നു എന്ന വാദത്തിനും അത് ബലം നൽകിയേനെ. എതിരാളികൾക്ക് ഇടയിലൂടെ ഊരിപ്പിടിച്ച വാളുമായി നടക്കുന്നു എന്ന് വാഴ്‌ത്തുന്ന സൈബർ സഖാക്കൾക്ക എങ്കിൽ അതൊരു അമൃതായി മാറുമായിരുന്നു. എന്തുകൊണ്ടാണ് ഈ സർക്കാരും ഈ പാർട്ടിയുടെ നേതാക്കളും ഈ അവസരം പാഴാക്കിയത്?

ഇങ്ങനെയൊരു വിവാദം പുറത്തുവന്നിട്ട് രണ്ടുദിവസമായി. ഈ സർക്കാരിന്റെ സ്ത്രീ ശാക്തീകരണമെന്ന കാപട്യത്തിന് എതിരെയുള്ള വെല്ലുവിളിയായി ഉയർന്നു. എന്നിട്ടും തെറ്റുതിരുത്താൻ ഒരു ശ്രമവും ഇല്ല. ഇന്നും പാർട്ടി ജില്ലാ സെക്രട്ടറി ആവശ്യപ്പെടുന്നത് ആ ഐപിഎസുകാരിക്ക് എതിരെ നടപടിയാണ്. നിയമസഭാ സമ്മേളനത്തിന് തൊട്ടുതലേന്ന് അവർ റെയ്ഡ് നടത്തിയത് പത്രത്തിൽ വാർത്ത വരുന്നതിന് വേണ്ടിയാണെന്നും അതുകൊണ്ടുതന്നെ അവർക്കെതിരെ നടപടി വേണമെന്നുമാണ് ആനാവൂർ ആവശ്യപ്പെടുന്നത്. നാഗപ്പൻ ജില്ലാ സെക്രട്ടറിയാണ്. ആകെ അറിയാവുന്ന തൊഴിൽ പാർട്ടി പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുപോയ ഒരു ആപത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതിരിക്കുമ്പോൾ അതിന് കാരണക്കാരിയായ ഉദ്യോഗസ്ഥക്ക് എതിരെ നടപടി ആവശ്യപ്പെടുന്നത് യുക്തിസഹമാണ്.

എന്നാൽ അങ്ങനെയാണോ കോടിയേരിയുടേയും പിണറായിയുടേയും കാര്യം. കോടിയേരി മുമ്പ് ആഭ്യന്തര മന്ത്രി ആയിരുന്നു. പിണറായിയാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി. ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് ക്രിമിനൽ കേസിലെ പ്രതിയെ പിടിക്കാൻ എന്തു വിവരം ലഭിച്ചാലും അത് ഉപയോഗിക്കാനും പരിശോധിക്കാനും അവകാശവും അധികാരവും ഉണ്ടെന്ന് ഇരുവർക്കും അറിയാം. സിപിഎമ്മിന്റ ജില്ലാ കമ്മിറ്റി ഓഫീസിലല്ല, എകെജി സെന്ററിലോ ഇന്ദിരാഭവനിലോ കയറിയും പരിശോധന നടത്താൻ ഈ നാട്ടിലെ നിയമം പൊലീസ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയിട്ടുണ്ട്. - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP